നിയമത്തിണ്റ്റെ മുന്‍പില്‍ എല്ലാവരും തുല്യരാണ്. എന്നാണല്ലോ നാം നാഴിക്ക് നാല്‍പ്പതുവട്ടം പറഞ്ഞുകൊണ്ട് നടക്കുന്നത്. പക്ഷെ സാധാരണക്കാരെ ദ്രോഹിക്കുന്ന തരത്തില്‍ നിയമം നടപ്പിലാക്കാനാണ് നമ്മുടെ പോലീസും, അധികാരികളും ശ്രമിക്കുന്നത്.സമാന്തരസര്‍വ്വീസുകള്‍ നിരോധിച്ചുകൊണ്ട്, ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ട് ഉത്തരവുകള്‍ ഒരുപോലെയാണ് ഇറങ്ങിയത്. പോലീസുകാര്‍ ഹെല്‍മറ്റ് വേട്ട ഒരു വിനോദമാക്കി ആസ്വദിക്കുമ്പോള്‍ മറുവശത്ത് വമ്പന്‍മാരുടെ സമാന്തരസര്‍വ്വീസുകള്‍ തകര്‍ത്തോടുന്ന കാഴ്ചയാണ് ഹൈവേയിലുടനീളം.
ഹെല്‍മറ്റുണ്ടെങ്കില്‍ വണ്ടിക്ക് ബുക്കും പേപ്പറും പോലും വേണ്ട എന്ന സ്ഥിതിയാണ് പ്രത്യേകിച്ചും കൊല്ലം ജില്ലയില്‍. ഹൈവേയുടെ രണ്ട് വശത്തും നിന്നുകൊണ്ട് ഏമാന്‍മാര്‍ ഇരയെ പിടിക്കാന്‍ നില്‍ക്കുന്ന കാഴ്ച കണ്ടാല്‍ തോന്നും നാട്ടില്‍ പോലീസുകാരുടെ ഏക ജോലി ഇതാണെന്ന്. ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നതിനോട് നമ്മള്‍ എതിര്‍ക്കേണ്ടകാര്യമില്ല, എങ്കിലും അതുപോലെ അത്മാര്‍ത്ഥത, സമാന്തര സര്‍വ്വീസിനെതിരെ കാട്ടുന്നില്ല എന്നതാണ് സത്യം. . ഇതിപ്പോഴെഴുതാന്‍ കാരണം, ഇന്നലെ കൊട്ടിയത്ത് നടന്ന വാഹന ദുരന്തമാണ്. മക്കളെ ട്യുഷന്‍ സെണ്റ്ററിലെത്തിക്കാന്‍ ബൈക്കില്‍ പോയ അച്ഛന്‍ അമിതവേഗത്തില്‍ വന്ന വാനിടിച്ച് മരിച്ചു. സമാന്തര സര്‍വ്വീസ് നടത്തിയിരുന്ന ഈ വാഹനം ആളിനെപ്പിടിക്കാനുള്ള തത്രപ്പാടില്‍ KSRTC ബസ്സിനെ അതിവേഗത്തില്‍ മറികടന്നപ്പോഴാണ് ഈ അത്യാഹിതം ഉണ്ടായത്. വാനിടിച്ച് ബൈക്ക് രണ്ടായി പിളര്‍ന്ന് പോയി എന്നു പറയുമ്പോള്‍ ആ ഇടിയുടെ ആഘാതം നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. (ചിത്രം ശ്രദ്ധിക്കുക) കുട്ടികള്‍ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുമുണ്ട്.
ഫോട്ടോ-കടപ്പാട് മാതൃഭൂമി
COMPLETE LIST OF WINNERS OF PADMA AWARDS-2019
-
*List of Padma awardees 2019*
Distinguished personalities from the field of public service, sports and
entertainment will be awarded the Padma Bhushan, Pa...
5 years ago
1 comment:
വാഹനങ്ങള്‍ കുറവുള്ള സ്ഥലത്ത് സമാന്തര സര്‍വ്വീസുകള്‍ അനുഗ്രഹം തന്നെയാണ്. ഒരു എട്ട്-ഒമ്പത് മണി സമയത്ത് കൊട്ടിയത്ത് നിന്നും ഒരു സ്വകാര്യ ബസ്സില്‍ ചിന്നക്കടയില്‍ പോകണമെങ്കില്‍ കുറഞ്ഞത് അര-മുക്കാല്‍ മണിക്കൂറെങ്കിലും എടുക്കും. അതേ സമയം ഒരു ഫാസ്റ്റിലോ, സമാന്തര സര്‍വ്വീസിലോ ആണെങ്കില്‍ വെറും പതിനഞ്ച് മിനുട്ടു കൊണ്ടെത്തും. ആവശ്യമുള്ള സമയത്ത് സമയനിഷ്ഠയോടെ കെ എസ് ആര്‍ ടി സി ബസ്സുകള്‍ ഓടിക്കുവാണെങ്കില്‍ സമാന്തര സര്‍വ്വീസുകള്‍ക്കുള്ള ഡിമാന്‍ഡ് കുറയും, താനെ നിന്ന് പോവുകയും ചെയ്യും. എല്ലാത്തിനും കാരണം കാലാകാലങ്ങളായി ഗതാഗത വകുപ്പ് കൈകാര്യം ചെയ്യുന്നവരുടെ പിടിപ്പ്‍കേടാണ്....
Post a Comment