Sourav Ganguly യേയും Rahul Dravidനെയും ടീമില്‍നിന്ന് ഒഴിവാക്കിയത് ഒരു സന്ദേശമായിരുന്നുവെന്ന ധോണിയുടെ പ്രഖ്യാപനം ശരിയാണോ ? ആസ്ത്രേലിയക്കെതിരെ ഏകദിനവിജയം നേടുന്നതില്‍, രണ്ട് ഫൈനലുകളിലും പക്വതയാര്‍ന്ന പ്രകടനം കാഴ്ച വച്ച സീനിയര്‍ താരമായ Sachinണ്റ്റെ പ്രകടനത്തെ കുറച്ചുകാണാന്‍ കഴിയുമോ ? ധോണിയുടെ അഭിപ്രായത്തില്‍ ജൂനിയര്‍ താരങ്ങള്‍ ഉണ്ടായതിനാല്‍ ഏകദിനപരമ്പര ജയിച്ചു എന്നൊരു തോന്നലാണ് നമുക്കെല്ലാം ഉണ്ടാവുക.
ഭാവിയിലേക്ക് ടീമിനെ വാര്‍ത്തെടുക്കുന്നത് നല്ലതുതന്നെ , അത് “Perform or Perish”എന്ന Policy വച്ചായിരിക്കണം അല്ലാതെ , സച്ചിനുമായി ചേര്‍ന്ന് Ganguly മികച്ച തുടക്കം ഏകദിനക്രിക്കറ്റില്‍ നല്‍കിക്ക്കൊണ്ടിരിക്കുന്ന വേളയില്‍ അദ്ദേഹത്തെ പുറത്തിരുത്തി ഒത്തിരി പരീക്ഷണങ്ങള്‍ നടത്തിയത് ധോണി എന്ന ക്യാപ്റ്റണ്റ്റെ മണ്ടത്തരമായിരുന്നുവെന്ന് കളികാണുന്ന ഏവര്‍ക്കും മനസ്സിലാകും. 300 ന് മുകളില്‍ പോകുന്ന റണ്‍ചേസുകളില്‍ ഒരു നല്ല തുടക്കം കിട്ടാതെ വിഷമിക്കുന്ന അവസ്ഥ ഇന്ത്യക്കുണ്ടെന്നുള്ളത് സത്യമല്ലേ .
സീനിയര്‍ താരങ്ങളെ മുഴുവന്‍ പുച്ഛത്തോടെ കാണാന്‍ ശ്രമിക്കുന്ന ധോണിയുടെ ഈ പ്രസ്താവന, പക്വതയില്ലാത്ത ഒരു ക്യാപ്ടണ്റ്റെ ജല്‍പ്പനങ്ങളായേ കാണാന്‍ കഴിയൂ !
COMPLETE LIST OF WINNERS OF PADMA AWARDS-2019
-
*List of Padma awardees 2019*
Distinguished personalities from the field of public service, sports and
entertainment will be awarded the Padma Bhushan, Pa...
5 years ago
2 comments:
ഫോമില്‍ കളിച്ചുകൊണ്ടിരുന്ന ഗാംഗുലിയെ ഒഴിവാക്കിയത് അക്രമമായിപ്പോയി.
ബട്ട്, സ്റ്റില്‍, പുതിയ പിള്ളാരെ ടീമില്‍ കളിപ്പിക്കാന്‍ ധോണി നടത്തിയ അഭ്യാസത്തെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യുന്നു.
സച്ചിനും ഗാഗുലിയും ദ്രാവിഡും ഇല്ലാതെ ഇന്ത്യന്‍ ടീം കളിക്കണത് കാണാന്‍ എന്തുരസായിരിക്കും!! എന്ന് പറഞ്ഞ് പോണ്ടിങ്ങ്, സലിം കുമാര്‍ ചിരിക്കും പോലെ ചിരിച്ചത് എന്റെ മനസ്സില്‍ വെട്ടനേം നീളനേം കിടപ്പുണ്ട്.
ഈ അഭിപ്രായം/തോന്നല്‍ ലോകക്രിക്കറ്റിന് മാറേണ്ട കാലം അതിക്രമിച്ചു. പിള്ളാര്‍ വരട്ടേ ന്നേയ്!
സച്ചിന്റെ ആ രണ്ട് ഇന്നിഗ്സുണ്ടായിരുന്നില്ലെങ്കില്‍
ധോനി തലയില്‍ മുണ്ടിട്ടു വരേണ്ടി വന്നേനെ,
അത്ഭുതപ്പെടുത്തുന്ന പ്രകടന മികവുള്ള ഒരു ബാറ്റ്സ്മാന്‍ പോലും യുവരാജനു ശേഷം വന്നിട്ടില്ല.
ഇനി ഇഷാന്തിനെ പോലുള്ള ബൌളര്‍മാര്‍ തെളിയിക്കട്ടെ
അവരുടെ പൊട്ടന്‍ഷ്യല്‍
Post a Comment