രണ്ടാം ഫൈനലില്‍ ആസ്ത്രേലിയയെ9 റണ്‍സിന് തോല്‍പ്പിച്ച് വേള്‍ഡ് ചാമ്പ്യന്‍മാരുടെ അഹങ്കാരത്തിന് ചുട്ട മറുപടി നല്‍കിയ ഇന്ത്യന്‍ ടീം അഭിനന്ദനമര്‍ഹിക്കുന്നു. മാനസികമായി എതിരാളികളെ തകര്‍ക്കാന്‍ എല്ലാ വിധത്തിലും ശ്രമിച്ച്, ഇന്ത്യന്‍ ടീമിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച്, ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി വിജയം കൊയ്യാമെന്നകുരുട്ടുബുദ്ധിയും അമിതമായ ആത്മവിശ്വാസവുമാണ് പോണ്ടിംഗിനെയും കൂട്ടരെയും തോല്‍പ്പിച്ചത്
കള്ളത്തരങ്ങളിലൂടെ ടെസ്റ്റ് ജയിച്ചതുമുതല്‍ ആസ്ത്രേലിയക്കാര്‍ക്ക് ടീമെന്ന നിലയിലുള്ള മാന്യത നഷ്ടപ്പെടുകയായിരുന്നു. പിന്നെ ലോകചാമ്പ്യന്‍മാരെന്ന ധാര്‍ഷ്ട്യവും, ബോക്സിംഗ് റിങ്ങില്‍ കിട്ടിയാല്‍ ഇഷാന്ത് ശര്‍മായെ ഇടിച്ചിടുമായിരുന്നു എന്നു പറഞ്ഞ ഹെയ്ഡണ്റ്റെ വമ്പു പറച്ചിലും ഇതിനെല്ലാം പുറമെ ഹര്‍ഭജനെതിരെയുള്ള കള പ്രയോഗവും ഈ വിജയത്തിണ്റ്റെ മാറ്റ് കൂട്ടുന്നു
വാല്‍ക്കഷണം: വെറും കളയെന്ന് ഹെയ്ഡന്‍ വിശേഷിപ്പിച്ച ഹര്‍ഭജന്‍ തന്നെ ഹെയ്ഡനെയും സൈമണ്ട്സിനെയും രണ്ട് ഫൈനലിലും പുറത്താക്കിയെന്നോര്‍ക്കുമ്പോള്‍ ഇവര്‍ക്കു രണ്ട് പേര്‍ക്കും ഉറക്കം വരുമോ ?
COMPLETE LIST OF WINNERS OF PADMA AWARDS-2019
-
*List of Padma awardees 2019*
Distinguished personalities from the field of public service, sports and
entertainment will be awarded the Padma Bhushan, Pa...
5 years ago
4 comments:
ശരിക്കും!!!...... ഇത് തന്നെയാണ് ത്രസിപ്പിക്കുന്ന വിജയം.... പല്ലും നഖവും കൊണ്ടുള്ള ആക്രമണത്തിന് ബാറ്റും ബോളും കൊണ്ട് തന്നെ മറുപടി പറഞ്ഞു....
അവരിപ്പോ കൊറച്ചു ദിവസം ഉറങേണ്ട :) എന്തൊരു ജാടയായിരുന്നു!
ഇനി ഇന്ത്യക്കാര്‍ക്ക് ജാഡയെടുക്കാം.
ഒരു മികച്ച വിജയം തന്നെ ആയി ഇത്.
:)
Post a Comment