Saturday, 27 October 2007


Saturday, 20 October 2007

“നരകം ON DEMAND” ( നര്‍മ്മം)

രണ്ട്‌ ടി. വി അവതാരകര്‍ സ്വര്‍ഗ്ഗത്തില്‍ വച്ച്‌ കണ്ടുമുട്ടിയപ്പോള്‍ ഒരുവന്‍ ചോദിച്ചു

"നമ്മുടെ കൂടെ അവതാരകരായിവന്നവരെ അരെയും കണ്ടില്ലല്ലോ ? എല്ലാവരും നരകത്തിലാണോ ? "

"അവരാദ്യം സ്വര്‍ഗത്തിലായിരുന്നു ? നമുക്കും നരകത്തിലേക്ക്‌ ഉടനെ പോകേണ്ടിവരും ? "

"അയ്യോ അതെന്താ അങ്ങനെ " കേട്ടവണ്റ്റെ ആകാംക്ഷ കൂടി

"അവിടെ ശിക്ഷകളില്‍ ഏറ്റവും കഠിനമായ ശിക്ഷ നമ്മളാണവര്‍ക്ക്‌ നല്‍കേണ്ടത്‌. ഒരു മണിക്കൂറ്‍ നീണ്ട ഒരു Live in Program അവതരിപ്പിക്കണം. അതോടെ അവരുടെ സകല പാപവും തീരുമത്രേ "

Thursday, 18 October 2007

മൊബൈല്‍ ഫോണ്‍ - ചില പ്രധാന കാര്യങ്ങള്‍



1 ദയവായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഇടത്‌ ചെവി ഉപയോഗിക്കുക. വലത്‌ ചെവിയില്‍ വച്ച്‌ മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ നമ്മളുടെ തലച്ചോറിനെ അത്‌ നേരിട്ട്‌ ബാധിക്കുമെന്നാണ്‌ പുതിയ കണ്ടുപിടുത്തം. അപ്പോളൊ മെഡിക്കല്‍ടീമിണ്റ്റെതാണ്‌ ഈ പുതിയ കണ്ടെത്തല്‍. ഉടനെതന്നെ നിങ്ങളുടെ സ്നേഹിതര്‍ക്ക്‌ ഈ വിവരം കൈമാറുക.










2. മോഷ്ടിക്കപ്പെട്ട മൊബൈല്‍ എങ്ങനെ പ്രവര്‍ത്തനരഹിതമാക്കാം?

നമ്മള്‍ വളരെ ശ്രദ്ധയൊടെ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഒരു യാത്രക്കിടയിലോ മറ്റോ വിരുതനായ മോഷ്ടാവ്‌ കൈക്കലാക്കുമ്പോള്‍ ആദ്യം ദേഷ്യവും പിന്നീട്‌ നിരാശയും തോന്നുമല്ലോ ? ഇതിന്‌ രണ്ടും തല്‍ക്കാലം പോംവഴികളില്ല. എങ്കിലും മോഷ്ടാവിന്‌ ഒരു പാര വെക്കാന്‍ നമ്മുക്ക്‌ കഴിയും. എങ്ങനെയെന്നല്ലേ?

* # 0 6 #



എന്നു നിങ്ങളുടെ മൊബൈലില്‍ ടൈപ്പ്‌ ചെയ്യുക. അപ്പോള്‍ ഒരു 15 അക്ക നമ്പര്‍ (അതായത്‌ മൊബൈല്‍ ഫോണ്‍ സീരിയല്‍ നമ്പര്‍) സ്ക്രീനില്‍ തെളിഞ്ഞു വരും. അത്‌ വ്യക്തമായി എഴുതിയെടുത്ത്‌ രഹസ്യമായി സൂക്ഷിക്കുക. നമ്മളുടെ ഫോണ്‍ മോഷ്ടിക്കപ്പെട്ടാല്‍, നിങ്ങളുടെ സെര്‍വ്വീസ്‌ പ്രൊവൈഡെറിനെ വിളിച്ച്‌ (ഫോണ്‍ കാറ്റലോഗില്‍ സേവന ദാതാവിണ്റ്റെ നമ്പര്‍ ഉണ്ടാവും) ഈ രഹസ്യ 15 അക്ക നമ്പര്‍ കൈമാറുക. അവര്‍ക്ക്‌ ഈ നമ്പര്‍ ഉപയോഗിച്ച്‌ നിങ്ങളുടെ മോഷ്ടിക്കപ്പെട്ട മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ പറ്റും.


മോഷ്ടാവ്‌ ഇതിനിടയില്‍ സിം മാറ്റിയിട്ടാല്‍പ്പോലും ഫോണ്‍ പ്രവര്‍ത്തിക്കുകയില്ല. നമ്മള്‍ക്ക്‌ നമ്മുടെ ഫോണ്‍ തിരിച്ച്‌ കിട്ടുകയില്ലെങ്കിലും വേറൊരാള്‍ക്കും അത്‌ ഉപയോഗിക്കുവാനോ വില്‍ക്കുവാനോ കഴിയുകയില്ല എന്നത്‌ ഒരു നേട്ടമല്ലേ. എല്ലാവരും ഇങ്ങനെ ചെയ്യുകയാനെങ്കില്‍ മൊബൈല്‍ ഫോണ്‍ മോഷണം ഒരു പ്രഹസനമായി മാറുകയും ചെയ്യും.





3. കാറ്‍ എങ്ങനെ മൊബൈല്‍ ഉപയോഗിച്ച്‌ തുറക്കാം?

നിങ്ങളുടെ കാറിനുള്ളില്‍ റിമോട്ട്‌ കീ വീണുപോയി കാര്‍ ആട്ടൊമാറ്റിക്കായി ലോക്ക്‌ വീണന്ന് കരുതുക ? സ്പെയര്‍ കീ വീട്ടിലുണ്ടെങ്കില്‍ നിങ്ങള്‍ എത്ര ദൂരെ ആണെങ്കില്‍പ്പോലും മൊബൈലിലൂടെ നിങ്ങള്‍ക്ക്‌ കാര്‍ തുറക്കുവാന്‍ കഴിയും. എങ്ങനെയെന്നല്ലേ ? നിങ്ങള്‍ നിങ്ങളുടെ മൊബൈലില്‍ നിന്നും വീട്ടിലെ എതെങ്കിലും മൊബൈലില്‍ വിളിക്കുക . എന്നിട്ട്‌ നിങ്ങളുടെ മൊബൈല്‍ കാര്‍ ഡോറിന്‌ ഒരു ചുവട്‌ ദൂരെ വച്ച്കൊണ്ട്‌ വീട്ടിലുള്ള വ്യക്തിയോട്‌ അയാളുടെ മൊബൈലിലുടെ കാറിണ്റ്റെ അണ്‍ലോക്ക്‌ കീ പ്രവര്‍ത്തിപ്പിക്കുവാന്‍ പറയുക. നിങ്ങളുടെ കാര്‍ ഇപ്പോള്‍ അണ്‍ലോക്ക്‌ ചെയ്യപ്പെട്ടിരിക്കും.

ദൂരം ഒരിക്കലും ഒരു പ്രശ്നമാവുകയേ ഇല്ല. ഇപ്പോള്‍ തന്നെ പരീക്ഷിച്ച്‌ കൊള്ളൂ!

Tuesday, 16 October 2007

" ആന ചരിഞ്ഞതിന്‌ ഹര്‍ത്താല്‍, മേനകാഗാന്ധിക്ക്‌ വണക്കം"

സംഭവം നടന്നത്‌ സാംസ്ക്കാരിക കേരളത്തില്‍ തന്നെ. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലെ ശ്രീ മഹാദേവര്‍ ക്ഷേത്രത്തിലെ "മഹാദേവന്‍" എന്ന ആനക്കാണ്‌ മരിച്ചപ്പോള്‍ ക്ഷേത്രസമിതി ടൌണില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച്‌ ആദരവ്‌ നല്‍കിയത്‌. ഒരാന മരിച്ചതിന്‌ നഗരത്തിലെ സ്ക്കൂളുകള്‍ മുഴുവന്‍ അടപ്പിക്കുക, കടകമ്പോളങ്ങള്‍ തുറന്ന്‌ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കാതിരിക്കുക. എങ്ങനെയുണ്ട്‌ മലയാളികളുടെ മൃഗ സ്നേഹം എന്നാണ്‌ നിങ്ങള്‍ ചിന്ത്ക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക്‌ തെറ്റി. ചരിഞ്ഞ ഈ ആനക്ക്‌ വേണ്ടത്ര പരിചരണം നല്‍കാത്തതിനെതിരെ പത്രമാധ്യമങ്ങളില്‍ നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. അമ്പലത്തിലെ ആനയായതിനാല്‍ അതിന്‌ ഒരു ദിവ്യ പരിവേഷം കിട്ടാനായിട്ടാവും ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്‌.


എല്ലാ മതക്കാരും തീവ്രമായ മതചിന്തകള്‍ പിന്തുടരാനാഗ്രഹിക്കുന്നുവെന്നുള്ളതിണ്റ്റെ ഉത്തമമായ ഉദാഹരണമായേ ഇത്തരം ചെറിയ സംഭവങ്ങളെ കാണാണ്‍ കഴിയൂ. അന്ത്യകൂദാശകളുടെയും, ഇടയലേഖനങ്ങളുടെയും പേരില്‍ വിവാദങ്ങള്‍ക്ക്‌ വിരാമമില്ലാത്ത നമ്മുടെ നാട്ടില്‍ ദൈവത്തിണ്റ്റെ ദത്ത്പുത്രിയായ്‌ മാറിയ സിസ്റ്റര്‍ അഭയക്ക്‌ വേണ്ടി വാദിക്കുന്ന എത്ര പള്ളികളുണ്ടാവും? അള്ളാഹുവിണ്റ്റെ കാര്‍ട്ടൂണ്‍ വരച്ചതിന്‌ തെരുവിലിറങ്ങിയ ഇസ്ളാം സഹോദരങ്ങളില്‍ എത്രയോപേര്‍‍ "ചേകന്നൂര്‍ മൌലവി" യുടെ തിരോധാനത്തെപ്പറ്റി മൌനം ഭജിക്കുന്നു.


വിവേകാനന്ദന്‍ നമ്മുടെ നാടിനെപ്പറ്റി പറഞ്ഞത്‌ ഒരു ചെറിയ ഇടവേളക്ക്‌ ശേഷം യാഥാര്‍ത്ഥ്യമാവാന്‍ പോവുകയാണ്‌. "കേരളത്തെ ഒരു ഭ്രാന്താലയമാക്കി മാറ്റാന്‍ നമുക്കേവര്‍ക്കും ഒരുപോലെ പരിശ്രമിക്കാം. അതിനുവേണ്ടി മതഗ്രന്ഥങ്ങളുടെ സഹായം ഒരിക്കലും തേടരുത്‌. കാരണം അവ എപ്പോഴും സ്നേഹത്തിണ്റ്റെ ഭാഷയിലെ സംസാരിക്കൂ. പകരം മതപുരോഹിതന്‍മാരുടെ വ്യഖ്യാനങ്ങള്‍ മാത്രം ശ്രവിക്കുക. നമ്മളും മൃഗങ്ങളും തമ്മിലുള്ള അന്തരം എങ്ങനെ കുറയുന്നുവെന്ന് നമുക്ക്‌ അത്ഭുതത്തൊടെ വീക്ഷിക്കാന്‍ കഴിയും "

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS