മിനിക്കുട്ടിയും അമ്മുവും ഒന്നാം ക്ളാസ്സില്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. അയല്‍പക്കകാരായ രണ്ടുപേരും വരുന്നതും പോകുന്നതും, ഊണുകഴിക്കുന്നതും എല്ലാം ഒരുമിച്ച്. ഒരിക്കല്‍പോലും വഴക്കിടാത്ത കൂട്ടുകാരായിരുന്ന അവര്‍ തമ്മില്‍ ഒരിക്കല്‍ പിണങ്ങി. മിനിക്കുട്ടിയേക്കാള്‍ നന്നായി പഠിക്കുന്നത് അമ്മുവായിരുന്നു, ക്ളാസ്സില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടി ഒന്നാം സ്ഥാനത്തെത്തിയിരുന്നത് എന്നും അമ്മുവായിരുന്നു, മിനിയാവട്ടെ പുറകില്‍നിന്നും ഒന്നാമതും. വീട്ടില്‍നിന്നും കണക്കിന് ശകാരം മിനിക്കുട്ടിക്ക് ദിവസവും കിട്ടിക്കൊണ്ടിരുന്നു. ഒരു ദിവസമെങ്കിലും അമ്മുവിനേക്കാള്‍ മാര്‍ക്ക് വാങ്ങിവരണമെന്നു പറഞ്ഞാണ് എല്ലാ പരീക്ഷക്കും മിനിയുടെ അമ്മ മകളെ വിരട്ടി വിടുന്നത്. അങ്ങനെയൊരിക്കല്‍ പരീക്ഷക്കു പോകുന്ന ദിവസം അമ്മുവിനോട് മിനിക്കുട്ടി പറഞ്ഞു.
"അമ്മു, എനിക്ക് പരീക്ഷക്ക് നല്ല മാര്‍ക്ക് കിട്ടാത്തത് ഈ ഭാഗ്യമില്ലാത്ത സ്ളേറ്റുംകൊണ്ട് പോയിട്ടാ. ഇന്നത്തേക്ക് നിണ്റ്റെ ആ ഭാഗ്യമുള്ള സ്ളേറ്റെനിക്കു തരുമോ ? "
സ്ളേറ്റ് കൊടുക്കുന്നതില്‍ അമ്മുവിന് ഒരെതിര്‍പ്പുമില്ലായിരുന്നു. ഒരു ദിവസമെങ്കിലും സ്ളേറ്റിണ്റ്റെ ഭാഗ്യത്താല്‍ അവള്‍ക്ക് മാര്‍ക്ക് കൂടുതല്‍ കിട്ടുന്നെങ്കില്‍ കിട്ടട്ടെ! അമ്മു മനസ്സില്‍ വിചാരിച്ചു.
പരീക്ഷ കഴിഞ്ഞു . അമ്മുവിന് അന്‍പതില്‍ 45 , മിനിക്കുട്ടിക്ക് ഒരല്‍പ്പം മാര്‍ക്ക് കൂടിയിട്ടുണ്ട് എന്നത്തേക്കാളും അന്‍പതില്‍ 15. വിഷമത്തോടെ പുറത്ത് വന്ന മിനിക്കുട്ടി അമ്മുവിനോട് പറഞ്ഞു.
“ നിണ്റ്റെ സ്ളേറ്റ് വച്ചെഴുതിയിട്ടും എനിക്ക് കൂടുതല്‍ മാര്‍ ക്കൊന്നും കിട്ടിയില്ല. വീട്ടില്‍ ചെല്ലുമ്പോള്‍ അമ്മ എണ്റ്റെ സ്ളേറ്റ് ചോദിക്കും . നീ എണ്റ്റെ സ്ളേറ്റിങ്ങു താ.”
അമ്മുഞെട്ടിപ്പോയി.
അന്‍പതില്‍ 45എന്ന് സ്ളേറ്റില്‍ വെണ്ടക്കാ അക്ഷരത്തില്‍ എഴുതിയിട്ടുണ്ട്.
.മിനിക്കുട്ടി ആ സ്ളേറ്റും വാങ്ങിച്ച് സന്തോഷത്തോടെ വീട്ടിലേക്ക് ഓടി.
അമ്മുസ്ളേറ്റിലെ 15 മാര്‍ക്കിനെ നോക്കി ,കരഞ്ഞുകൊണ്ട് വീട്ടിലേക്ക് നടന്നു.
CURRENT AFFAIRS QUESTIONS AND ANSWERS JANUARY-2019
-
1. Who becomes the first Chief Justice of Telangana?
Thottathil.B.Radhakrishnan.
2. Which country introduced its first minimum wage ($ 1.39/hr) on January...
5 years ago