Sunday 17 May 2009

പേഴ്സും പേഴ്സണാലിറ്റിയും

പേഴ്സും പേഴ്സണാലിറ്റിയും

ഭാഗ്യം എതൊക്കെ രൂപത്തിലാണ്‌ വന്നെത്തുന്നത്‌. റെയില്‍വെ പ്ളാറ്റ്ഫോമില്‍ നിന്നുംകളഞ്ഞുകിട്ടിയ പേഴ്സ്‌ എടുത്ത്‌ തുറന്ന് നോക്കിയ പൂവാല വീരന്‍ മനോജിനാദ്യം അങ്ങനെയാണ്‌ തോന്നിയത്‌. രാവിലെ മലബാര്‍ എക്സ്പ്രസ്സില്‍ ഇരയെത്തേടി വേട്ടക്കിറങ്ങുന്ന തന്‍റെ ദിനചര്യക്ക്‌ മാറ്റമുണ്ടാവാന്‍ പോകുന്നു. കയ്യില്‍ കിട്ടിയ ഇരയുടെ പേഴ്സില്‍ മുന്നൂറ്‌ രൂപയും ഉണ്ടായിരുന്നു. അതില്‍ വച്ചിരുന്ന സുചിത്ര എന്ന കുട്ടിയുടെ അഡ്രസ്സ്കൂടി കണ്ടപ്പോള്‍ പൂവാല ഹൃദയം വരാന്‍ പോകുന്ന നല്ല നാളുകളെ കുറിച്ചോര്‍ത്ത്‌ കോള്‍മയിര്‍ കൊണ്ടു. സന്തോഷം സഹപൂവാലന്‍മാരെ അറിയിക്കാന്‍ സ്നേഹിക്കാന്‍ വിതുമ്പുന്ന ആ ഹൃദയം വെമ്പി. കൂട്ടുകാരെ കണ്ട ഉടനെ പേഴ്സ്‌ ഉയര്‍ത്തിക്കാട്ടി മനോജ്‌ കെട്ടുപൊട്ടിച്ചു.

"അളിയാ, ഇതുകണ്ടോ? ഇതു സുചിത്ര എന്ന കുട്ടിയുടെ പേഴ്സാണ്‌. പ്ളാറ്റ്ഫോമില്‍നിന്നും കിട്ടിയ ഈ പേഴ്സ്‌ വച്ച്‌ ഞാന്‍ ഒരു കളി കളിക്കും. ഇതിലെ ********** എന്ന നമ്പറിലേക്ക്‌ ഞാന്‍ ഇന്നു തന്നെ വിളിക്കും. നാളെ സുചിത്രക്ക്‌ ഇതിലുള്ള മുന്നൂറ്‌ രൂപയോടെ തന്നെ ഈ പേഴ്സ്‌ സമ്മാനിക്കുമ്പോള്‍ എണ്റ്റെ പേഴ്സണാലിറ്റിയില്‍ അവള്‍ വീഴും, അല്ലെങ്കില്‍ വീഴ്ത്തും! അതുകൊണ്ട്‌ നാളെ പതിവു വേട്ടക്ക്‌ എന്നെ വിളിക്കരുതെ"

കൂട്ടുകാരില്‍ ചിലര്‍ അവണ്റ്റെ കയ്യിലിരുന്ന കോഹിന്നൂര്‍ രത്നത്തിനുവേണ്ടി വില പേശലുകള്‍ വരെ നടത്തി. അറുന്നൂറ്‌ രൂപ വരെ പറഞ്ഞു നോക്കിയെങ്കിലും മനോജ്‌ തണ്റ്റെ ഭാഗ്യദേവതയെ കൈവിടാന്‍ ഒരുക്കമല്ലായിരുന്നു.

പിറ്റെദിവസം അതിരാവിലെ അച്ചന്‍ വന്ന്‌ കുലുക്കിയുണര്‍ത്തി ആരോ നിന്നെ തിരക്കി വന്നിരിക്കുന്നുവെന്ന്‌ പറഞ്ഞപ്പോള്‍ മനോജ്‌ അന്ധാളിച്ചു.
നോക്കിയപ്പോള്‍ ഒരു അന്‍പതിനടുത്ത്‌ പ്രായമുള്ള ഒരാള്‍!

"മനോജല്ലെ! ഞാന്‍ സുചിത്രയുടെ അച്ഛനാ! എണ്റ്റെ മോളുടെ പേഴ്സ്‌ മോണ്റ്റെ കയ്യിലുണ്ടെന്ന്‌ കൂട്ടുകാരന്‍ വിളിച്ചുപറഞ്ഞു. അതു വാങ്ങിക്കാന്‍ വന്നതാ"

അതു കേട്ട്‌ കണ്ണ്‌ തള്ളിപ്പോയ മനോജ്‌ അകത്തേക്ക്‌ നടന്നു.

മേശപ്പുറത്തുണ്ടായിരുന്നു മനോജിണ്റ്റെ പേഴ്സണാലിറ്റിക്കൊരു വെല്ലുവിളിയായി കൂട്ടുകാരന്‍ വച്ച പാരയുടെ രൂപത്തില്‍ ആ പേഴ്സ്‌

5 comments:

Sabu Kottotty said...

ഹ ഹ്ഹ ഹ്ഹ്ഹാാാ....

സന്തോഷ്‌ പല്ലശ്ശന said...

ഫൊണ്‍ നംബര്‍ ഉണ്ടല്ലോ ഒന്നു ട്രൈചെയ്യാന്‍ മേലായിരുന്നു
കിട്ടിയാലൊരു കലക്കന്‍ ലൈന്‌

പൊയാലൊരു ലോക്കല്‍ കോള്‌...

Midhu said...

കൊള്ളാം, പക്ഷേ പെണ്‍കുട്ടിയുടെ ഫോണ്‍നന്പര്‍ പറഞ്ഞപ്പോള്‍ തന്നെ കൂട്ടുകാരിലൊരാള്‍ അത് മനസ്സില്‍ക്കുറിച്ച് കുട്ടിയുടെ വീട്ടില്‍ അറിയിക്കുകയായിരുന്നു, അല്ലേ?

Typist | എഴുത്തുകാരി said...

നമ്പര്‍ കിട്ടിയ ഉടനേ വിളിക്കണ്ടേ? അല്ലാതെ കൂട്ടുകാരോട് മൊത്തം വിളിച്ചു കൂവിയാല്‍ ഇങ്ങനിരിക്കും.

ശ്രീ said...

നല്ല കൂട്ടുകാര്‍!!!

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS