Monday, 20 July 2009

സ്റ്റഡിടൂറുംതിരിപോയ സാറുംസാറിണ്റ്റെ പൊങ്ങച്ചങ്ങള്‍ പലപ്പോഴും അസഹനീയമായിരുന്നു എങ്കിലും വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ അതൊക്കെ സഹിച്ച്‌ പൊങ്ങച്ചങ്ങള്‍ പ്രോത്സാഹിപ്പിച്ച്‌ സാറിനെ വശത്താക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.എന്തിനാണെന്നല്ലെ ഇണ്റ്റേര്‍ണല്‍ മാര്‍ക്കിനുവേണ്ടി. അങ്ങനെയിരിക്കെ സ്റ്റഡി റ്റൂറ്‍ വന്നു. പേരങ്ങനെയാണെങ്കിലും ഗണിത വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ക്കെന്ത്‌ പഠിത്തം. എല്ലാവരുംകൂടിയടിച്ചുപൊളിക്കാന്‍ തീരുമാനിച്ചിരിക്കെയാണ്‌ ടൂര്‍ ടീമില്‍ പ്രതാപന്‍ സാറുമുണ്ടെന്ന് ഞങ്ങള്‍ ഞെട്ടലോടെ അറിഞ്ഞത്‌. ഒന്നാമതായി ആള്‍ സ്വല്‍പം Strict ആണ്‌. അതുകൂടാതെ സാറിണ്റ്റെ പൊങ്ങച്ചം സഹിക്കുകയും വേണം. പക്ഷെ ടൂര്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം വളരെ അടുത്തിടപെഴുകുന്നത്‌ കണ്ട്‌ ഞങ്ങളേവരും ശരിക്കും അത്ഭുതപ്പെട്ടു. പാട്ടിനും ഡാന്‍സിനുമെല്ലാം അദ്ദേഹം പ്രോത്സാഹനം നല്‍കുന്നതുകണ്ട്‌ വിരണ്ടിരുന്ന ഞങ്ങളോട്‌ ടൂറ്‍കഴിയുമ്പോള്‍ ഇതെല്ലാം മറന്നേക്കണമെന്നും ക്ളാസ്സിലാരും ഈ സ്വാതന്ത്ര്യം കാട്ടരുതെന്നും സാര്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു.

ഓരോ പുതിയ സ്ഥലങ്ങള്‍ കാണുമ്പോഴും താന്‍ ഇവിടെ അഞ്ചാമത്തെ തവണയാണ്‌ വരുന്നത്‌ ഇവിടെ ആറാമത്തെ തവണയാണ്‌ വരുന്നത്‌ എന്ന് സാര്‍ വിളിച്ചോതിക്കൊണ്ടിരുന്നത്‌ ഞങ്ങള്‍ക്കിടയില്‍ മുറുമുറുപ്പുണ്ടാക്കിക്കൊണ്ടിരുന്നു. ടൂറിനിടയില്‍ എന്തെകിലുമൊക്കെ വാങ്ങിച്ചുകൂട്ടാന്‍ ഞങ്ങള്‍ പ്ളാന്‍ ചെയ്തുകൊണ്ടിരുന്നപ്പോഴാണ്‌ സാറിണ്റ്റെ അടുത്ത കമണ്റ്റ്‌ ഞങ്ങള്‍ ശ്രദ്ധിച്ചത്‌.

"നമ്മള്‍ ഇപ്പോള്‍ കോയമ്പത്തൂരിലെ ഒരു പ്രധാന വ്യാപാര കേന്ദ്രത്തിലേക്കാണ്‌ പോകാന്‍ പോകുന്നത്‌. എന്തെങ്കിലും വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ കടക്കാര്‍ ചോദിക്കുന്ന വിലയുടെ പകുതിയെ പറയാവുള്ളൂ. എല്ലാവരും എന്നോട്‌ ചോദിച്ചതിനുശേഷം മാത്രം പര്‍ച്ചേസ്‌ നടത്തിയാല്‍ പണം, കുറെ ലാഭിക്കാം , കാരണം ഞാന്‍ ഇവിടെ ആറാമത്തെ തവണയാണ്‌ വരുന്നത്‌. "

സാറിണ്റ്റെ പൊങ്ങച്ചം മറന്ന് അദ്ദേഹത്തിണ്റ്റെ വാക്കുകള്‍ വേദവാക്യമാക്കി ഞാനും കുറെ കൂട്ടുകാരുമായി കുറെ കാശ്മിരികളുടെ കടയില്‍ കയറി. കാശ്മീരികള്‍ കമ്പിളിക്ക്‌ 500 രൂപ പറഞ്ഞപ്പോള്‍ സാറിനെ മനസ്സില്‍ ധ്യാനിച്ച്‌ ഞങ്ങള്‍ 250രൂപ കാച്ചി.

ആര്‍ യൂ മലയാളീസ്‌, ജാ !ജാ! വീ വില്‍ നോട്ട്‌ സെല്‍ തിസ്‌ ടു യൂ ഡര്‍ട്ടി പ്യുപിള്‍സ്‌.

കേട്ടപാതി കേള്‍ക്കാത്ത പാതി ഞങ്ങള്‍ കട വിട്ടിറങ്ങി. അപ്പോഴാണ്‌ നല്ല മണമുള്ള ചന്ദനത്തിരിയുമായി ഒരാള്‍ നില്‍ക്കുന്നതു കണ്ടത്‌. ഒരു കെട്ടില്‍ നൂറുതിരിയോളമെങ്കിലും കണ്ടേക്കും. വില തിരക്കിയപ്പോള്‍ എന്‍പത്‌ രൂപയെന്ന് പറഞ്ഞു. ഞങ്ങളെയൊക്കെ ഞെട്ടിച്ചുകൊണ്ട്‌ ഞങ്ങളിലൊരുവന്‍ 20 രൂപ വില പറഞ്ഞു. ആയാള്‍ തരില്ലെന്ന് തീര്‍ത്തു പറഞ്ഞു. ഞങ്ങള്‍ തിരികെ നടന്നപ്പോള്‍ അയാള്‍ ഞങ്ങളെ വിളിച്ചു. ഞങ്ങള്‍ എല്ലാവരും വാങ്ങിച്ചാല്‍ ഇരുപത്തഞ്ച്‌ രൂപക്ക്‌ തരാമെന്ന് അയാള്‍ സമ്മതിച്ചു. അതുകേട്ടതോടെ ഞങ്ങള്‍ എല്ലാവരും ഹാപ്പിയായി . എല്ലാവരും തിരിയും വാങ്ങിച്ച്‌ കുറെ പര്‍ച്ചേസുകൂടി നടത്തിയശേഷം വണ്ടിയില്‍ കയറിയിരിപ്പായി.

അപ്പോഴായിരുന്നു പ്രതാപന്‍സാറിണ്റ്റെ വരവ്‌കയ്യിലൊരു 5കെട്ട്‌ ചന്ദനത്തിരി. ഞങ്ങള്‍ വാങ്ങിച്ച അതെ ഉരുപ്പടി തന്നെ. എന്നിട്ട്‌ തിരിയും പൊക്കിപ്പിടിച്ച്‌ സാറിണ്റ്റെ ഉഗ്രന്‍ പ്രസംഗം.

"നിങ്ങള്‍ ഈ ചന്ദനത്തിരികള്‍ കണ്ടോ? അവന്‍ എന്നോട്‌ 100 രൂപയാ ചോദിച്ചത്‌? ഞാന്‍ വെറും അന്‍പത്‌ രൂപക്ക്‌ ഈ സാധനം വസൂലാക്കി. ഇതാണ്‌ ഞാന്‍ പറഞ്ഞത്‌ സാധനം വാങ്ങിക്കുമ്പോള്‍ എണ്റ്റെ കൂട്ട്‌ വിലപേശിവാങ്ങിക്കണമെന്ന്"

സാറിണ്റ്റെ വാക്കുകള്‍ കേട്ട്‌ പൊട്ടിച്ചിരിച്ച്‌ സാറിനോട്‌ ഞങ്ങള്‍ കാര്യം പറഞ്ഞപ്പോള്‍ പ്രതാപകാലം കഴിഞ്ഞ രാജാവിണ്റ്റെ കൂട്ടായി പ്രതാപന്‍ സാറിണ്റ്റെ മുഃഖം.

പണം നഷ്ടപ്പെട്ടതുകൊണ്ടാണോ എന്തോ സാറ്‍ തുടര്‍ന്നുള്ള യാത്രയിലിങ്ങോളംവളരെ സ്ട്രിക്റ്റ്‌ ആയിരുന്നു.

പൊങ്ങച്ചങ്ങള്‍ കേള്‍ക്കാതെ ഒരു സുഃഖയാത്ര ഞങ്ങള്‍ക്കും.

16 comments:

ശ്രീ said...

പ്രതാപന്‍ സാറിന്റെ പ്രതാപം നിങ്ങള്‍ നഷ്ടപ്പെടുത്തിയ ദേഷ്യത്തിനാകും സാര്‍ പിന്നീട് സ്ട്രിക്റ്റ് ആയത്. :)

സന്തോഷ്‌ പല്ലശ്ശന said...

നല്ല അനുഭവം ഒട്ടും ബോറടിപ്പിക്കാതെ എന്നാല്‍ വളരെ രസകരമായി പറഞ്ഞു അഭിനന്ദനങ്ങള്‍

Vellayani Vijayan/വെള്ളായണിവിജയന്‍ said...

നന്നായി രസിച്ചു.അഭിനന്ദനങ്ങള്‍.........
വെള്ളായണി

!!!!ഗോപിക്കുട്ടന്‍!!Gopikuttan!!!! said...

“ആര്‍ യൂ മലയാളീസ്‌, ജാ !ജാ! വീ വില്‍ നോട്ട്‌ സെല്‍ തിസ്‌ ടു യൂ ഡര്‍ട്ടി പ്യുപിള്‍സ്‌. ”

Dont do..dont do... പീപ്പിള്‍ ... പ്യൂപ്പിള്‍ ... രണ്ടായാലും നിങ്ങള്‍ പിള്ളേര്‍സായതു കൊണ്ട് അഡ്ജസ്റ്റ് ചെയ്യാം

കുമാരന്‍ | kumaran said...

ഹ ഹ . കലക്കി.
പ്രതാപം പോയിക്കിട്ടി. അല്ലേ.

Admin said...

You are invited to be a part of the team that develops Nighantu.in the online dictionary for bloggers which consist of meanings of words in English, Malayalam, Tamil, Hindi and other local languages in India. You will be provided an unique link back to your blog to each words that you add in the dictionary. Read more at the following link
http://www.nighantu.in/2009/07/attention-hindi-tamil-malayalam-telugu.html
(sorry to post a comment which is not relevant to the article, you may delete it after reading)

രഘുനാഥന്‍ said...

രസകരമായ അനുഭവം...

Prajeshsen said...

its great
nalla ugran post ...........

മുരളിക... said...

ഹി ഹി...........
കൊള്ളാലോ മാഷേ
നല്ല രസികന്‍ പോസ്റ്റ്‌.

കിലുക്കാംപെട്ടി said...

നന്നയിട്ടൊന്നു ചിരിച്ചു കെട്ടോ. നല്ല അവതരണം...

Areekkodan | അരീക്കോടന്‍ said...

ഹ ഹാ....ആ സാറിന്റെ മുഖം ആലോചിക്കുമ്പോള്‍ തന്നെ ചിരി പൊട്ടുന്നു.

vahab said...

ലളിതം സുന്ദരം രസകരം ...!

Dilu said...

prathapan sir pinne arudeyenkilum koode toor poyo????

mini//മിനി said...

പ്രതാപന്‍ സാറിനെ പറ്റി വായിച്ചപ്പോള്‍ വിലപേശലിനെ പറ്റി ഓര്‍ത്തുപോയി. ഞങ്ങളുടെ സ്ക്കൂളില്‍ വില്പനക്കാരുടെ ഉപദ്രവം ഒഴിവാക്കാന്‍ ഒരു സൂത്രം ചെയ്തു. 200 രൂപയുടെ വില പറഞ്ഞ സാരിയാണെങ്കില്‍ അതിനു ഞങ്ങള്‍ പറയും ഇരുപത് രൂപക്ക് തരാന്‍. ഇത് തുടര്‍ന്നപ്പോള്‍ ഒരൊറ്റ വില്പനക്കാരും പിന്നിട് സ്ക്കൂളില്‍ വന്നിട്ടില്ല. നര്‍മ്മം വളരെ നന്നായി.

vahab said...

മിനീ...
'വില്‍പ്പനക്കാരുടെ ഉപദ്രവം' എന്നൊന്നും പറയാതിരിക്കൂ. ഓരോരുത്തരുടെ ജീവിതമാര്‍ഗ്ഗങ്ങളല്ലേ? ജീവിച്ചുപൊയ്‌ക്കോട്ടെ... തല്ലലും കൊല്ലലും നടത്തുന്നില്ലോ ഇവരൊന്നും.

Senu Eapen Thomas, Poovathoor said...

പ്രാതപന്‍ സാറിന്റെ പ്രതാപത്തിന്റെ സെന്‍സ്‌സെക്സ്‌ കുത്തനെ ഇടിച്ച ബ്ലോഗ്‌. പിന്നെ ആ ചന്ദനത്തിരി കുതിര ചാണകത്തില്‍ എന്തോ മുക്കിയതാണെന്ന സത്യം മറച്ചു വെച്ചത്‌ ഒട്ടും ശരിയായില്ല.

എന്റെ ഒരു സ്റ്റഡി ടൂര്‍ ദാ ഇവിടെ ഉണ്ട്‌...പഴമ്പുരാണംസ്‌.

എഴുതുക...ഇനിയും എഴുതുക. ഗുരുത്വ ദോഷം വലിച്ച്‌ തലയില്‍ വെച്ച്‌ തെണ്ടി തിരിഞ്ഞ്‌ നടക്കുക.

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌.

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS