ഇലക്ഷന്‍ തകൃതിയായി നടക്കുകയാണ്. തിരക്ക് കൂടുന്നത് കണ്ടപ്പോള്‍ ഈ ഗ്രാമത്തിലെ ഭൂരിപക്ഷവും ജനാധിപത്യ വ്യവസ്ഥിതിയുടെ കടുത്ത ആരാധകരാണോ എന്നു പോലും ഞാന്‍ സംശയിച്ചു. ഭൂരിപക്ഷം സര്‍ക്കാരുദ്യോഗസ്ഥരും ആത്മാര്‍ത്ഥമായി ജോലിയെടുക്കുന്ന ഒരേ ഒരു ദിവസമായതിനാലാവും പോളിംഗ് ഓഫീസേഴ്സായ ഞങ്ങള്‍ക്കോരോരുത്തര്‍ക്കും 'തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നത്' പോലെ തോന്നി പോളിംഗ് ഡ്യൂട്ടി.
കന്നിവോട്ട് ചെയ്യാനെത്തുന്നവരുടെ അങ്കലാപ്പും വോട്ട് ചെയ്യാന്‍ നീണ്ട ക്യൂ നിന്നിട്ട് വോട്ടേഴ്സ് ലിസ്റ്റില്‍ പേരില്ലാത്തതിനാല്‍ മടങ്ങുന്നവരുടെ രോഷപ്രകടനവുമൊക്കെയായി വോട്ടിംഗ് പൊടിപൊടിക്കുന്നു.
ഗ്രാമപഞ്ചായത്തിലേക്കും ബ്ളോക്ക് പഞ്ചായത്തിലേക്കും മൂന്നു സ്ഥാനാര്‍ത്ഥികളും ജില്ലാ പഞ്ചായത്തിലേക്ക് അഞ്ച് പേരുമായിരുന്നു മത്സരിക്കാനുള്ളത്
അപ്പോഴാണ് ടിപ്പ്ടോപ് സ്റ്റയിലില്‍ ഒരു ചെറുപ്പക്കാരന്‍ വോട്ട് ചെയ്യാനെത്തിയത്. അദ്ദേഹത്തിണ്റ്റെ ഊഴം എത്തിയപ്പോള്‍ ഞങ്ങളോട് പുള്ളിക്കാരന്‍റെ ഒരു ഉപദേശം
“Excuse ME Sir, I am an IT professional. Time is very important to us. എത്ര സമയമാണ് ക്യൂവില്‍ നിന്ന് വേസ്റ്റ് ആയത്. ആദ്യമായി വോട്ട് ചെയ്യാനെത്തിയതുകൊണ്ടാണ് ക്യൂവില്‍ നിന്നത്. ഇല്ലെങ്കില്‍ എപ്പോഴെ തിരിച്ചു പോയേനെ! "
“വോട്ട് ഓരോ പൌരന്‍റെയും അവകാശമാണ്! അതിനായി സ്വല്‍പ നേരമൊക്കെ ക്യൂ നില്‍ക്കേണ്ടി വരും"
പയ്യണ്റ്റെ കമണ്റ്റ് തീരെ ഇഷ്ടപ്പെടാതെ ഫസ്റ്റ് പോളിംഗ് ഓഫീസര്‍ മറുപടി പറഞ്ഞു.
പുച്ഛ ഭാവത്തോടെ പയ്യന്‍ ബാലറ്റുമായി വോട്ട് ചെയ്യാന്‍ കയറി.
“ഒരാള്‍ക്ക് മൂന്ന് വോട്ടല്ലേ!”
പയ്യന് വീണ്ടും സംശയം.
“അതെ.”പ്രിസൈഡിംഗ് ഓഫീസര്‍ മറുപടി പറഞ്ഞു.
ഗ്രാമ പഞ്ചായത്തിന്‍റെയും ബ്ളോക്ക് പഞ്ചായത്തിന്‍റെയും ബാലറ്റ് കാണിച്ചുകൊണ്ട് പയ്യന്‍ ചോദിച്ചു.
"ഒരാള്‍ക്ക് മൂന്ന് വോട്ട്. ഇതില്‍ രണ്ടിലും മൂന്ന് വോട്ട് ചെയ്തു!"
അഞ്ച് സ്ഥാനാര്‍ത്ഥികളുള്ള ജില്ലാ പഞ്ചായത്തിന്‍റെ ബാലറ്റ് കാണിച്ചിട്ട് പയ്യണ്റ്റെ ചോദ്യം.
"ഇതില്‍ അഞ്ച് പേരുണ്ടല്ലോ? മൂന്ന് വോട്ട് ചെയ്താല്‍ ബാക്കി രണ്ട് വോട്ട് എന്ത് ചെയ്യും?"
ബൂത്തില്‍ കൂട്ട ചിരി ഉയര്‍ന്നു.
“എന്തു ചെയ്യും” അതായിരുന്നു ഞങ്ങളുടെ മനസ്സിലും!
3 comments:
പാവം ഐ റ്റി പ്രൊഫഷണല്‍ സിനെ മൊത്തത്തില്‍ ഒന്ന് വാരിയല്ലോ
എല്ലാവർക്കും സമയം ഇല്ലാത്തതാണു ഏറ്റവും പ്രശ്ശ്നം.എല്ലാസ്വതന്ത്ര്യവും നൽകി ജോലി ചെയ്യനുള്ള സാഹചര്യവും നൽകി എന്നാൽ ഇലക്ഷനു വോട്ടു ചെയ്യാൻ പത്തു നിമിഷം ക്ക്യവിൽ നിൽക്കാൻ പറ്റില്ല അല്ലേ എന്തു ചെയ്യാം.സമയമയില്ലാ പോലും,സമയമയില്ലാ പോലും ക്ഷ്മ എന്റെ ഹ്യദയത്തിൽ ഇല്ലാതായാലൊ.....<....>?
Relevant post now.. Its election time! Is n't it?
Post a Comment