ആസ്ത്രേലിയയും ഇന്ത്യയും തമ്മിലുള്ള കോമണ്‍ വെല്‍ത്ത് ബാങ്ക് സീരീസിണ്റ്റെ ആദ്യ ഫൈനലില്‍ 99റണ്‍സില്‍ നില്ക്കുമ്പോള് ബ്രെറ്റ്ലിയെറിഞ്ഞ ബീമറില്‍നിന്ന് കഷ്ടിച്ച് രക്ഷപെട്ട സച്ചിന് , സെഞ്ച്വറിയടിക്കുകയും ഇന്ത്യയെ നിര്‍ണ്ണായകമായ ആദ്യഫൈനലില്‍ വിജയിപ്പിക്കുകയും ചെയ്തു. പക്ഷെ അങ്ങനെ ഒരു ബീമറെറിയാന്‍ ലീയെ പ്രേരിപ്പിച്ചതെന്തായിരിക്കും. എന്തായാലും കൈയ്യില്‍നിന്നും ബാള്‍ വഴുതിപ്പോവാനുള്ള സാധ്യത വിരളമെന്ന് Umpire തന്നെ പോണ്ടിംഗിനോട് വ്യക്തമായി സൂചിപ്പിക്കുന്നുണ്ടായിരുന്നു 99 ല്‍ നില്ക്കുന്ന ടെണ്ടുല്‍ക്കറെ സമ്മര്‍ദത്തിലാഴ്ത്താനാണോ ലീ ഇത്തരം വൃത്തികെട്ട മാര്‍ഗം നോക്കിയത്. പക്ഷെ അങ്ങനെ ഏറിഞ്ഞതില്‍ ലീ ഉടനെ തന്നെ ഖേഃദം പ്രകടിപ്പിക്കുകയും സച്ചിന് അത് ഉള്‍ക്കൊള്ളുകയും ചെയ്തതു ക്രിക്കറ്റിലെ മാന്യതയായി നമുക്ക് കാണാം. ആസ്ത്രേലിയക്കാരുടെ അപരാജിതരെന്ന അഹങ്കാരത്തിനും ഹെയ്ഡണ്റ്റെയും സൈമണ്ട്സിണ്റ്റെയും ധാര്‍ഷ്ട്യത്തിനും ഉള്ള നല്ല മറുപടിയായിരുന്നു ഇന്ത്യയുടെ അനായാസ വിജയം. ഹെയ്ഡണ്റ്റെയും സൈമണ്ട്സിണ്റ്റെയും വിക്കറ്റ് വീഴ്ത്തി രണ്ടുപേരുടെയും വിടുവായത്തരങ്ങള്‍ക്ക് മറുപടി ബൌളിങ്ങിലൂടെ നല്കിയ ഹര്‍ഭജനും, ക്ഷമയോടെ സച്ചിന് നന്നായി പിന്തുണ നല്കിയ രോഹിത് ശര്‍മ്മയും ഈ വിജയത്തില്‍ നിസ്തുലമായ പങ്കാണ് വഹിച്ചത്.
പിന്നെ സച്ചിന് ലോകോത്തര ബാറ്റ്സ്മാനായിട്ടു കൂടി, ലാറ ഒറ്റക്ക് കളി ജയിപ്പിച്ചതുപോലെ ഒരു performance സച്ചിണ്റ്റെ ബാറ്റില്‍നിന്നും ഉണ്ടായിട്ടില്ലെന്ന വിമര്‍ശനത്തിനു ഒരു താല്‍ക്കാലിക മറുപടിയായി ഇന്നലത്തെ മത്സരം. ആസ്ത്രേലിയക്കെതിരെ അവരുടെ നാട്ടില്‍ വച്ച് ആദ്യ സെഞ്ച്വറി കരസ്ഥമാക്കിയ സച്ചിനും കൂട്ടരും ചൊവ്വാഴ്ച്ചത്തെ മത്സരവും ജയിച്ച് ഇന്ത്യക്ക് പരമ്പര നേടിക്കൊടുക്കട്ടെ !
COMPLETE LIST OF WINNERS OF PADMA AWARDS-2019
-
*List of Padma awardees 2019*
Distinguished personalities from the field of public service, sports and
entertainment will be awarded the Padma Bhushan, Pa...
5 years ago
2 comments:
ഒരിക്കലുമില്ല, ബ്രറ്റ് ലീ മറ്റ് ഓസ്ട്രേലിയന്‍ കളിക്കാരെപ്പോലെയല്ല വള്രെ മാന്യനാണ്. അദ്ദേഹത്തിന് തെറ്റ് പറ്റിയത് തന്നെയാവണം.
പിന്നെ വിമര്‍ശകര്‍ പറയുമ്പോലെ സച്ചിന് ഒരിക്കലും ഒറ്റക്ക് ഒരു കളിയും ജയിപ്പിച്ചിട്ടില്ല. അത് ലോകത്ത് ഒരു കളിക്കാരനും ചെയ്തിട്ടില്ല, ലാറയും ദ്രാവിഡും സച്ചിനും ഉള്‍പ്പടെ ആരും. കാരണം ക്രിക്കറ്റ് ഒരു ടീമിന്റെ കളിയാണ്. ബാറ്റ് ചെയ്യുന്ന ആളുടെ കൂടെ ഒരാളെങ്കിലും കൂടെയുണ്ടെങ്കില്‍ കളിക്കാന്‍ സാധിക്കൂ.
അച്ചായന് പറഞ്ഞത് മുഴുവനും അംഗീകരിയ്ക്കാനാകുന്നില്ല.
ബ്രെറ്റ് ലി മറ്റു ഓസീസ് കളിക്കാരെ പോലെ (ഗില്ലിയെ ഒഴിവാക്കുന്നു. ലോക ക്രീക്കറ്റിലെ തന്നെ മാന്യന്മാരിലൊരാളാണ് അദ്ദേഹം) അത്ര കുഴപ്പക്കാരനല്ലെങ്കിലും സച്ചിന്റെ സെഞ്ചുറിയുടെ സമ്മര്‍ദ്ദം മുതലെടുത്ത് ഒന്നു ഭയപ്പെടുത്താന്‍ തന്നെ ആകണം ലീ അങ്ങനെ ചെയ്തത്. എങ്കിലും ഉടനേ ഓടി വന്ന് ക്ഷമ ചോദിച്ചത് തന്നെ വലിയ കാര്യം. അത് ഒരു ഇഷ്യൂ ആക്കാതെ ക്ഷമിക്കാന്‍ സച്ചിന് കാണിച്ച വിശാല മനസ്കതയെ അഭിനന്ദിക്കണം.
പിന്നെ, ഓപ്പണറായി ഇറങ്ങി ഒരു കളിയുടെ അവസാനം വരെ നിന്ന് വിജയ റണ്‍ കുറിയ്ക്കാന്‍ സാധിയ്ക്കില്ല എന്നതു കൊണ്ട് സച്ചിനെ പോലുള്ള ഒരു ക്രിക്കറ്ററെ ‘കളി ജയിപ്പിയ്ക്കാന്‍ കഴിവില്ലാത്തവ’നെന്നു വിളിയ്ക്കാമോ?
Post a Comment