ആസ്ത്രേലിയ ഒരു ടീമെന്ന നിലയില്‍ അപരാജിതരായിരുന്നപ്പോഴായിരിക്കാം "വിനാശകാലെ വിപരീതബുദ്ധി" എന്ന പോലെ മറ്റ് ടീമുകളെ പുച്ഛത്തോടെ കാണുകയും ഒരു വല്യേട്ടന് ചമയുകയും ചെയ്തുതുടങ്ങിയത്. എല്ലാ അഹങ്കാരികള്‍ക്കും പറ്റുന്ന ആസന്നമായ വിനാശത്തിലേക്ക് ആ ടീമെത്തിക്കഴിഞ്ഞിരിക്കുന്നു, അതിന് തെളിവാണ് തോല്ക്കാന് തുടങ്ങിയപ്പോള്‍ sledgingണ്റ്റെ നാനാര്‍ത്ഥങ്ങള്‍ തേടി അലയുകയും തങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കുന്ന ടീമിലെ കളിക്കാര്‍ക്കെതിരെ തെറിവിളിച്ചുകൊണ്ട് സ്വയം കുഴി തോണ്ടുകയും ചെയ്യുന്നത്. ആജാനുബാഹുവായ ഹെയ്ഡണ്റ്റെ കുട്ടിത്തം നിറഞ്ഞ വിടുവായകള്‍ക്കുള്ള മറുപടി ശ്രീലങ്കന്‍ ടീമില്‍ നിന്നും കിട്ടിക്കഴിഞ്ഞിരിക്കുന്നു. ശ്രീലങ്കയുടെ ചെറിയ സ്കോറായ 221 നെതിരെ ശക്തമായ രീതിയില്‍ മറുപടി ബാറ്റിംഗ് ആരംഭിച്ച ആസ്ത്രേലിയ എതിരാളികളെ വെറും ദുര്‍ബലരായിക്കണ്ട് ആഞ്ഞടിച്ചപ്പോള്‍ചീട്ടുകൊട്ടാരം പോലെ 208 ല്‍ തകര്‍ന്നുവീണു.
ജയവര്‍ധനയുടെ ക്യാപ്റ്റന്‍സിയില്‍ ആസ്ത്രേലിയക്കെതിരെ ശ്രീലങ്ക നേടിയ ആദ്യജയം ഇന്ത്യക്ക് ആത്മവിശ്വാസം നല്കിയെങ്കില് എന്നുമനസ്സുകൊണ്ട് ആഗ്രഹിച്ചുപോകുകയാണ്. അഹങ്കാരത്തിണ്റ്റെ താരരാജാക്കന്‍മാരുള്ള ആസ്ത്രേലിയക്കാര്‍ക്ക് ചുട്ട മറുപടി നല്‍കുമോ അതോ, സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുമോ നമ്മുടെ അത്യുജ്ജല യുവനിര. കാത്തിരുന്നു കാണാം
COMPLETE LIST OF WINNERS OF PADMA AWARDS-2019
-
*List of Padma awardees 2019*
Distinguished personalities from the field of public service, sports and
entertainment will be awarded the Padma Bhushan, Pa...
5 years ago
5 comments:
ഇപ്പഴും അവര്‍ തന്നെ ആണ് പുലികള്‍. ഒരു കളിയില്‍ അവിടെയോ ഇവിടെയോ ഇന്ത്യയോ ശ്രീലന്കയോ ജയിച്ചതില്‍ ഒത്തിരി കാര്യമൊന്നും ഇല്ല. അവര്‍ കളി മാത്രം നോക്കി ടീമിനെ എടുക്കുന്നു. ഇവിടെ പലരും രാഷ്ട്രീയക്കാരുടെ സഹായത്താലും മറ്റുമാണ് ടീമില്‍ എത്തുന്നത്. ഇപ്പം ഗാംഗുലിയെ പുറത്താക്കിയതും ഹര്‍ഭജനെ ടീമില്‍ നിര്‍ത്തുന്നതും നോക്കിയെ. ഗാംഗുലി നല്ല പ്രകടനം നടത്തിയിട്ടും പുറത്തായി. ഹര്ഭജന് മോശം ബൌളിംഗ് പ്രകടനം ആയിട്ടും സിമോണ്ട്സും ആയുള്ള പ്രശ്നത്തിന്റെ പേരില്‍ ടീമില്‍ സ്ഥാനം പിടിച്ചു നില്ക്കുന്നു.
ആസ്ത്രേലിയ തന്നെയാണു ഇപ്പൊഴും ഒന്നാം സ്ഥാനത്ത്. എങ്കിലും അവര്‍ കുറച്ചെങ്കിലും ഭയക്കുന്നതു ഇന്ത്യയെ തന്നെ ആണു. അതിന്ടെ തെളിവാണ് അവര്‍ സൃഷ്ടിക്കുന്ന ഈ പ്രശ്നങ്ങള്‍. ഇപ്പോഴത്തെ ടീമിലുള്ളത് പുലിക്കുട്ടികള്‍ തന്നെ ആണു. ഹര്‍ഭജനും ഇശാന്ത് ശര്‍മ്മയും അവരോടു പ്രതികരിക്കുന്നതു നമ്മള് കണ്ടല്ലൊ. അവരുടെ അഹങ്കാരത്തിനുള്ള മറുപടി തന്നെ ആണു അവര്‍ക്കു ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്നതു. പെര്‍ത്തിലെ ടെസ്റ്റ് പരാജയം ഒരു പക്ഷെ അവര്‍ക്കു കിട്ടാവുന്ന വലിയ പ്രഹരം തന്നെ ആയിരുന്നു. ഈ ത്രിരാഷ്ട്ര ഫൈനലും അവര്‍ക്കൊരു തിരിച്ചടി ആകും എന്നു പ്രതീക്ഷിക്കാം.
ഹര്‍ഭജന്റെ പ്രതികരണം ബോള്‍ കൊണ്ട് കാര്യമായി ഞാന്‍ കണ്ടില്ല. വായ കൊണ്ടുള്ള പ്രതികരണം കണ്ടു. അത് പക്ഷേ ടീമിലെ സ്ഥാനം നില നിര്‍ത്താനുള്ള ഒരു അടവായിട്ടാണ് എനിക്ക് തോന്നിയത്. ഹര്ഭജന് ബാറ്റ് കൊണ്ടു കുറച്ചൊക്കെ പെരുമാറി എന്നുള്ളത് ശരി ആണ്. പക്ഷേ, അതല്ലല്ലോ പുള്ളിക്കാരന്റെ റോള്‍. ബൌളിങ്ങില് മൊത്തത്തില്‍ പുള്ളീടെ പ്രകടനം ശരാശരിയിലും വളരെ താഴെ ആയിരുന്നു. കര്തികിനു ഇടയ്ക്ക് കിട്ടിയ അവസരത്തില്‍ പുള്ളി ഇതിലും മെച്ചമായി എറിഞ്ഞായിരുന്നു. പക്ഷേ നമ്മുടെ സെലെക്ടര്മാര്ക്ക് അത് പോരല്ലോ.
നന്നായിട്ടുണ്ട്
ഇന്നത്തെ കളി കണ്ടില്ലായിരുന്നോ? ഹര്ഭജന് തന്നെയാണ് ആന്‍ഡ്രൂ സൈമണ്ട്സിന്റെയും ഹെയ്ഡന്റെയും വിക്കറ്റുകള്‍ എടുത്തത്. ഹര്‍ഭജനെ ടീമില്‍ നിലനിര്‍ത്തുന്നതിന്റെ കാര്യം ഇപ്പൊ മനസിലായോ?
പിന്നെ, ഗാംഗുലിയുടെ കാര്യം.. അതിന് ഉത്തരം വേറൊരു ചോദ്യത്തിന് ഈയടുത്ത് മറ്റാരോ പറയുന്നത് കേട്ടു, ചോദ്യം: ഐ പി എല്‍ ”ലേലത്തില്‍” സച്ചിനേക്കാളും കൂടുതല്‍ ഡിമാന്റും, കാശും ധോണിക്ക്.. കാരണമെന്താ?
"Because he is 15 years yonger than Sachin"
Post a Comment