കോളേജില്‍ കൊച്ചു കൊച്ചു റാഗിംഗും, പഞ്ചാരയടിയും തകൃതിയായി നടന്നുവരികയാണ്.അപ്പോഴാണ് ജൂനിയര്‍ക്ക് ആശ്വാസമേകിക്കൊണ്ട് സീനിയേഴ്സിന് Internal Exam ണ്റ്റെ Date പ്രഖ്യാപിച്ചത്. Institute Director സീനിയേഴ്സിനോടുള്ള ഞൊരുക്ക് തീര്‍ക്കാനാണ് അപ്പോള്‍ പതിവില്ലാതെ internal Exam ണ്റ്റെ Date നേരത്തെ ഇട്ടതെന്ന് കോളേജിലൊക്കെ ഒരു അണിയറസംസാരവും നടക്കുന്നുണ്ടായിരുന്നു.
സീനിയേഴ്സിലെ ബുജികള്‍ എങ്ങനെയെങ്കിലും ഈ പരീക്ഷ മുടക്കണം എന്ന് തലകുത്തി ആലോചിക്കുവാന്‍ തുടങ്ങി. അവസാനം അവര്‍ ബുജിരാക്ഷസന്‍ മനോജേട്ടനെ തന്നെ അഭയം തേടി. പുള്ളിക്കാരനെ പറ്റി രണ്ട് വാക്ക്. ആള് രസികനും പഞ്ചാരയടിയില്‍ ഗവേഷണം നടത്തുന്നവനും അവസരം കിട്ടിയാല്‍ അദ്ധ്യാപകര്‍ക്കിട്ടു തെന്നെ വേല വക്കുന്നവനും എങ്കില്‍ക്കൂടി ആള് ഒരു വലിയ സുഹൃത് ബന്ധത്തിനുടമയുമായിരുന്നു.
പിറ്റെ ദിവസം കോളേജില്‍ വച്ച് മനോജേട്ടന് ഞങ്ങളെയുംകൂട്ടി കോളേജിണ്റ്റെ പുറകിലേക്ക് നടന്നു. എന്നിട്ട് കാടുപിടിച്ചുകിടക്കുന്ന മൂത്രപ്പുരയും, അവിടം സ്വര്‍ഗമാക്കി വിശ്രമിക്കുന്ന പട്ടിക്കൂട്ടത്തെയും കാട്ടി തന്നു.
"പരീക്ഷ മറ്റന്നാള്‍ തുടങ്ങുകയല്ലേ, നാളെ നമ്മള് മൂത്രപ്പുരക്ക് വേണ്ടിയുള്ള സമരം ആരംഭിക്കുന്നു. നമ്മുടെ പ്രിന്‍സിപ്പാള്‍ സാര്‍ എങ്ങനെയും ഈ സമരം മുടക്കാന്‍ നോക്കും. ജൂനിയേഴ്സിനെ എങ്ങനെയും കൂടെ നിര്‍ത്തി നമ്മള് സമരം തുടരണം. നയാപൈസ കോളേജിലെ ആവശ്യങ്ങള്‍ക്ക് ചെലവഴിക്കാന്‍ നമ്മുടെ പ്രിന്‍സിപ്പാള്‍ ശ്രമിക്കുകയില്ല എന്നുറപ്പുള്ളതിനാല്‍ നമ്മുടെ ആവശ്യം എന്തായാലും ഉടനെയെങ്ങും അദ്ദേഹം അംഗീകരിച്ചു തരില്ല. നാലഞ്ച് ദിവസം എങ്ങനെയും പഠിപ്പുമുടക്കിയാല്‍ പിന്നെ ഓണാവധി കഴിഞ്ഞേ പരീക്ഷയുണ്ടാവുകയുള്ളൂ. "
മനോജേട്ടണ്റ്റെ കൂര്‍മ്മബുദ്ധിയില്‍ ഞങ്ങള്‍ അഭിമാനിച്ചു. പക്ഷെ അദ്ദേഹത്തിണ്റ്റെ സൃഷ്ടിപരമായ കഴിവ് പിറ്റേന്നുള്ള മുദ്രാവാക്യത്തിലൂടാണ് ഞങ്ങള്‍ അറിഞ്ഞത്.
"ഒന്നേ ഒന്ന് ഒന്നേ ഒന്ന്
ഞങ്ങളുടെ ലക്ഷ്യം
ഒന്നിനുവേണ്ടി ഒന്നിച്ചുള്ള
ഒന്നാമത്തെ ഞങ്ങടെ സമരം.
ഒന്നിനു പോണം ഒന്നിനു പോണം
ഒന്നോ രണ്ടോ ഞങ്ങളുടെ ഇഷ്ടം
ഒന്നിനുപോകാനിടമില്ലന്നോ
കന്നിനുപോലും സ്ഥലമുണ്ടല്ലോ "
ഈ മുദ്രാവാക്യം ഒരു തരംഗമായി അലയടിച്ചപ്പോള്‍ വിദ്യാര്‍ത്ഥികളോടൊപ്പം ചില അധ്യാപകരും അത് നന്നായി ആസ്വദിച്ചു. ഞങ്ങള്‍ വിചാരിച്ചതുപോലെ കാര്യങ്ങള്‍ നടന്നു. പ്രിന്‍സിപ്പാള്‍ തീരെ വഴങ്ങിയില്ല. സമരം കനത്തു.അതുപൊളിക്കാന്‍ പ്രിന്‍സിപ്പാള്‍ പരമാവധി ശ്രമിച്ചു. ജൂനിയര്‍ കുട്ടികളെ internal markണ്റ്റെ പേരില്‍ ഭീഷണിപ്പെടുത്തി. പക്ഷേ സീനിയേഴ്സിണ്റ്റെ External mark ദേഹത്ത് വീഴാണ് സാധ്യതയുള്ളതിനാല്‍ ജൂനിയേഴ്സും സമരത്തില്‍ നിന്നും പിന് വാങ്ങിയില്ല. ഫലമോ കോളേജ് ഒരാഴ്ച്ച അടച്ചിട്ടു. പരീക്ഷയൊട്ട് നടന്നതുമില്ല.
പക്ഷെ ഓണാവധി കഴിഞ്ഞ് വന്നപ്പോള്‍ വളരെ വേദനയോടെ ഞങ്ങള്‍ ആ കാഴ്ച്ച കണ്ടു. മനോഹരമായി, നല്ല പെയിണ്റ്റടിച്ചിട്ടിരിക്കുന്നു മൂത്രപ്പുര. നോക്കിയപ്പോള്‍ ഒരാള്‍ വളരെ സന്തോഷത്തോടെ അവിടെനിന്നും ഇറങ്ങിവരുന്നു. ഞങ്ങളുടെ മനോജേട്ടന്. ഞങ്ങളുടെ നേര്‍ക്ക് മുഷ്ടിചുരുട്ടി അണ്ണന് വിളിച്ചു കൂവി
"ഒന്നേ ഒന്ന് ഒന്നേ ഒന്ന്
ഒന്നേ ഒന്ന് ഞങ്ങളുടെ ലക്ഷ്യം
ഒന്നിനുവേണ്ടി ഒന്നിച്ചുള്ള
ഒന്നാമത്തെ നമ്മുടെ സമരം"
COMPLETE LIST OF WINNERS OF PADMA AWARDS-2019
-
*List of Padma awardees 2019*
Distinguished personalities from the field of public service, sports and
entertainment will be awarded the Padma Bhushan, Pa...
5 years ago
4 comments:
ഹ ഹ. മനോജേട്ടന് കൊള്ളാം.
:)
കമന്റിന്റെ കാര്യത്തില്‍ ഒന്നോ രണ്ടോ ....
അതെന്റെ ഇഷ്ടം........
മനസ്സിലായോ ശ്രീക്ക് ഞാന്‍ വഴിമാറിക്കൊടുത്തതാ.....
ഹഹ,,,
നല്ല മുദ്രാവാക്യം..!
അമ്പട മനോജേ...
onnaayaalum randaayaalum
poyillenkil presnam thanne
Post a Comment