Sunday, 2 March 2008

മോഹന്‍ലാല്‍ പറഞ്ഞത്‌ സത്യം

“ചാനലുകളില്‍ നൃത്ത, ഗാന മത്സരത്തിനെത്തുന്ന കുട്ടികളുടെ കൈകള്‍ ശ്രദ്ധിച്ചാല്‍ കാണാം ധാരാളം ചരടുകള്‍, പലതരം മോതിരങ്ങള്‍..യുവജനോത്സവത്തിന്‌ കുട്ടികളെ കൊണ്ടുപോകുന്ന ഒരധ്യാപിക പറഞ്ഞത്‌ പലരും വരുന്നത്‌ മന്ത്രവാദിയെ കണ്ട ശേഷമാണെന്നാണ്‌. കുട്ടി കളിക്കുമ്പോള്‍ ബന്ധു ഒരു മുട്ടയുമായി സദസ്സിലിരിക്കും. എതിരാളികളുടെ കുതന്ത്രം തടയാനാണിത്‌. നല്ല കലാകാരനെ തടയാന്‍ ഏതു മുട്ടയ്ക്കാണ്‌ കഴിയുക.”

Mohan Lal


മോഹന്‍ലാല്‍ പറഞ്ഞതല്ലേ സത്യം. ഇപ്പോള്‍ എല്ലാവരും അന്ധവിശ്വാസങ്ങള്‍ക്കു പുറകെ പായുകയാണ്‌. രത്നം പതിച്ച അത്ഭുതമോതിരങ്ങളും ഏലസ്സുകളും വിപണിയില്‍ സജീവം.

പണ്ടൊക്കെ നമ്മുടെ അമ്പലങ്ങളില്ലാത്ത എന്തൊക്കെ പൂജകളാണിന്നുള്ളത്‌. അതില്‍ ഏടുത്തുപറയത്തക്ക ഒരു പൂജയാണ്‌ കാര്യസിദ്ധിപൂജ. ഇപ്പോള്‍ പണം സമ്പാദിക്കാനുള്ള എളുപ്പമാര്‍ഗ്ഗമാണല്ലോ ഭക്തി.

മതത്തിണ്റ്റെയും ഭക്തിയുടെയും കാര്യത്തില്‍ പ്രാകൃതമായിക്കൊണ്ടിരിക്കുകയാണ്‌ ആധുനിക കാലത്തെ മനുഷ്യന്‍. വിശ്വാസങ്ങള്‍ ചിലപ്പോള്‍ പല പ്രതിബന്ധങ്ങളെയും നേരിടാന്‍ ചിലര്‍കെങ്കിലും കരുത്തേകും. പക്ഷെ ലാല്‍ സൂചിപ്പിച്ചതുപോലെ ജപിച്ചുകൊണ്ടുവന്ന ഒരു മുട്ട കൊണ്ട്‌ കലാകാരന്‍മാരും കലാകാരികളുമാവാന്‍ ശ്രമിക്കുന്നവരെ പറ്റി എന്ത്‌ പറയാന്‍. കണ്ണടച്ച്‌ ഇരുട്ടാക്കുന്നവര്‍ അല്ലേ !

4 comments:

Sharu (Ansha Muneer) said...

നല്ല കലാകാരന്മാരെ തടയാന്‍ ഒന്നിനും കഴിയില്ല..പക്ഷെ നല്ല കലാകാരന്മാര്‍ അംഗീകരിക്കപ്പെടാതെ പോകുന്നതും നമ്മള്‍ കാണേണ്ടി വരുന്നു. പണത്തിന്റെയും സ്വാധീനത്തിന്റെയും ശക്തിയില്‍ അവരുടെ കഴിവുകള്‍ തിരിച്ചറിയപ്പെടാതെ അല്ലെങ്കില്‍ തിരിച്ചറിഞ്ഞിട്ടും വേണ്ടവിധത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നു.
ഇങ്ങനെ ഉള്ള ഇക്കാലത്ത് ഭക്തിയും കൂടോത്രവും വരെ അരങ്ങു വാഴും..അതില്‍ അത്ഭുതപ്പെടാന്‍ ഒന്നും ഇല്ല.

Doney said...

സത്യം..ഇന്നു പാടാനറിയാമെങ്കിലും സൌന്ദര്യവും ഡാന്‍സ് കളിക്കാനുമറിയില്ലെങ്കില്‍ പിന്നെ കാര്യമില്ല എന്നു വന്നിരിക്കുന്നു...നല്ല കലാകാരനെ തടയാന്‍ ഒന്നിനുമാവില്ല..ഒരു കൂടോത്രത്തിനുമതിനുള്ള ശക്തിയില്ല..

വേണു venu said...

കാര്യസിദ്ധിപൂജ.
എന്‍റെ എന്നത്തേയും ഒരു സംശയം.
കാര്യ സിദ്ധി പൂജ ശരിയാക്കുമെങ്കില്‍ ഇന്ദിരാ ഗാന്ധിയെ, രാജീവ് ഗാന്ധിയെ ഒക്കെ കൊല്ലാന്‍ ആ സിദ്ധി വച്ചു പറ്റുമായിരുന്നില്ലേ.
അല്ല ഇപ്പോഴും എന്തൊക്കെ ചെയ്യാന്‍ ഇന്‍റലിജന്‍സു വിഭാഗത്തിനു പൊലും ഉപകാരമായേനേ...
കള്ള നാണയങ്ങളെ പരിചയപ്പെടുത്താന്‍ തയാറാകുന്ന ഒരു തലമുറ ഇവന്മാരുടെ മുണ്ടു കുത്തി പിടിക്കുന്ന കാലം വിദൂരമല്ല.
അതു വരെ സമാധാനിക്കാം.
ഉദര നിമിത്തം ബഹുകൃത വേഷാ....

ഹരിത് said...

ശരിയാ....

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS