Sunday, 16 March 2008

രാത്രിയില്‍ SSLC പരീക്ഷ , വിശ്വാസം വിജയിക്കട്ടെ.

വിശ്വാസത്തിന്‌ പൂര്‍ണ്ണ പിന്തുണയേകി കോടതി ഉത്തരവു വന്നു. സെവന്‍ത്‌ ഡേ അഡ്വണ്റ്റിസ്റ്റ്‌ വിഭാഗത്തില്‍ പ്പെട്ട തങ്ങള്‍ക്ക്‌ ശനിയാഴ്ച വിശ്രമത്തിണ്റ്റെയും പ്രാര്‍ത്ഥനയുടെയും ദിവസമാണെന്നും അതിനാല്‍ പരീക്ഷ എഴുതാന്‍ കഴിയുകയില്ലെന്നും കാട്ടി കൊട്ടാരക്കരക്കടുത്തുള്ള കരിക്കം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ 10- ക്ളാസ്സിലെ വിദ്യാര്‍ത്ഥിനികളായ രമ്യയും ജിന്‍സിയുംശനിയാഴ്ച വൈകിട്ട്‌ ആറുമണിമുതല്‍ രാത്രി 8.45 വരെ English Exam എഴുതിയത്‌.

എന്തായാലും കേരളം എങ്ങോട്ടാണ്‌ പൊയ്ക്കൊണ്ടിരിക്കുന്നത്‌. നാളെ ഹിന്ദുക്കള്‍ ഉത്സവം നടക്കുന്നതിനാല്‍ പരീക്ഷ എഴുതാന്‍ കഴിയില്ല എന്നു പറഞ്ഞാല്‍, വെള്ളിയാഴ്ച പരീക്ഷ നടത്തരുതെന്ന് മുസ്ളീങ്ങള്‍ പറഞ്ഞാല്‍ നമുക്ക്‌ അതും അംഗീകരിച്ചുകൊടുക്കേണ്ടി വരില്ലേ! ഈ പരീക്ഷ ഏഴുതാന്‍ മടി കാട്ടിയ വിശ്വാസികള്‍, ശനിയാഴ്ച നടത്തുന്ന PSC EXAM ഭാവിയില്‍ ബഹിഷ്ക്കരിക്കുമോ ? മിടുക്കനായ ഒരു കുട്ടി, ഈ വിശ്വാസ പ്രകാരം IAS Interview ശനിയാഴ്ചയാണെങ്കില്‍ അതില്‍ പങ്കെടുക്കാതിരിക്കുമോ ? ചിലപ്പോള്‍ മാറ്റിവെച്ചേക്കും അല്ലേ. വിനാശകാലെ വിപരീത ബുദ്ധി അല്ലാതെന്തു പറയാന്‍.

6 comments:

chithrakaran ചിത്രകാരന്‍ said...

പ്രിയ മീനാക്ഷി,
നന്നായിരിക്കുന്നു പ്രതികരണക്ഷമത.
മീനാക്ഷിയുടെ ബ്ലോഗ് റ്റെമ്പ്ലെറ്റ് ഡൌണ്‍ ലോഡാകാന്‍ കുറെ സമയമെടുത്തു. വളരെ ലളിതമായതും, പെട്ടെന്ന് പറയുന്ന വിഷയത്തിനുമാത്രം പ്രാധാന്യം നല്‍കുന്നതുമായ ഒരു ടെമ്പ്ലെറ്റ് ഉപയോഗിച്ചുനോക്കു.
(മീനാക്ഷിയുടെ ഇഷ്ടം. ചിത്രകാരന്‍ അഭിപ്രായം പറഞ്ഞെന്നേയുള്ളു.സസ്നേഹം)

കെ said...

സര്‍വമത സമ്മേളനം വിളിച്ച് ഒരു പരീക്ഷാ കലണ്ടര്‍ തയ്യാറാക്കാനും ഉത്തരവ് വേണം. ഏതെങ്കിലും ഒരു ദിവസം പരീക്ഷ നടത്താന്‍ കഴിയുമോ എന്നറിയണമല്ലോ?

Meenakshi said...

ഞാന്‍ Template മാറ്റിയിട്ടുണ്ട്‌.
ചിത്രകാരണ്റ്റെ നിര്‍ദ്ദേശത്തിന്‌ ഒരായിരം നന്ദി !

അനില്‍ശ്രീ... said...

ഏകദേശം തുല്യമായ ഒരു പ്രതികരണം ഞാന്‍ മിനിഞ്ഞാന്ന് പോസ്റ്റിയിരുന്നു .. അത് ഇവിടെ കാണാം..
SSLC പരീക്ഷ രാത്രി 10 മണി വരെ

തോന്ന്യാസി said...

മീനാക്ഷി ചിത്രകാരന്റെ ബ്ലോഗ് വഴിയാണ് ഞാനിവിടേക്കെത്തിയത്.........

പറയാനുള്ളത് നമുക്കിങ്ങനെ മാത്രമേ പറയാന്‍ പറ്റൂ,
ഇന്ന് ബ്ലോഗില്‍ ഒരുപോസ്റ്റ് കണ്ടു

http://lokamalayalam.blogspot.com/2008/03/blog-post_15html

വളരെ ശക്തമായ ഭാഷയിലാണ് ഈ കാര്‍ട്ടൂണിസ്റ്റ് പ്രതികരിച്ചിരിക്കുന്നത്

നന്ദി... ഈ പോസ്റ്റിന്......

Suraj said...

Got this link from Chithrakaran's post. Good work !
:)

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS