ആരാണ് മനുഷ്യദൈവങ്ങളെ വളര്‍ത്തുന്നത്? ഇപ്പോള്‍ പത്രത്താളുകളുടെ മുന്‍പേജുകളില്‍ ആള്‍ദൈവങ്ങള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ തൂലിക ചലിപ്പിച്ചുകൊണ്ടിരിക്കുന്നവരൊക്കെ പണ്ട് ഈ ആള്‍സ്വാമികളുടെ ദിവ്യത്വത്തെ വാനോളം പുകഴ്ത്താനും, പുതിയ നിറം പിടിച്ച കെട്ടുകഥകള്‍ ഭാവനയിലൂടെ രചിച്ച് ആള്‍സ്വാമിമാര്‍ക്ക് വിശ്വാസികളെ ഉണ്ടാക്കികൊടുക്കുകയും ചെയ്തവരല്ലേ! പത്രവായന ഹരമാക്കിയ മലയാളികള്‍ അവരറിയാതെ തന്നെ ഇത്തരം അന്ധവിശ്വാസങ്ങള്‍ ജീവിതത്തിണ്റ്റെ ഭാഗമാക്കിയാല്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ല.
ചില ആള്‍ദൈവങ്ങള്‍ രാജ്യത്തേക്കാള്‍ വളര്‍ന്നുപോയതിനാല്‍ വഴിതെറ്റിയാണെങ്കില്‍ പോലും അന്വേഷണത്തിനുള്ള ഗ്രീന്‍ സിഗ്നല്‍ അവര്‍ക്കുനേരെ കാട്ടില്ലെന്ന് കുറെയൊക്കെ നമുക്കും അറിയാം. സുനാമി മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയാത്ത ദിവ്യതേജസ്സായ മാതാവ് , സുനാമിക്ക് കേന്ദ്രം അനുവദിച്ചതിനേക്കാള്‍ എത്രയോ ഇരട്ടി തുക ദുരിതാശ്വാസമായി നല്‍കിയപ്പോഴും നമ്മള്‍ അവരുടെ കരുണാവിലാസത്തില്‍ അലിഞ്ഞുചേര്‍ന്നുകൊണ്ട് അവരുടെ സല്‍ക്കര്‍മ്മത്തിനെ പുകഴ്ത്താന്‍ മത്സരിക്കുകയായിരുന്നല്ലോ ? തീര്‍ച്ചയായും അവര്‍ ചെയ്തത് സത്കര്‍മ്മം തന്നെ. നമ്മുടെ ജനപ്രതിനിധികള്‍ പോലും ചെയ്യാന്‍ മടിക്കുന്ന കാര്യം അവര്‍ ചെയ്തല്ലൊ. പക്ഷെ ഇത്രയും വലിയ തുക നല്‍കാന്‍ ഒരു മനുഷ്യദൈവത്തിന് കഴിയുന്നു എന്നു വെളിപ്പെടുമ്പോള്‍ സന്തോഷ് മാധവന്‍മാര്‍ ധാരാളം ഇനിയും ഉണ്ടാവും ഈ സമൂഹത്തില്‍. കാരണം പ്രചോദനം എന്നത് നമ്മളെ എന്തുചെയ്യാനും പ്രാപ്തരാക്കുമല്ലോ ?
മെയ് അനങ്ങാതെ , ഭക്തിരസത്തിലൂടെ, പറ്റുമെങ്കില്‍ മുതുകാടിണ്റ്റെ മാജിക്ക് അക്കാഡമിയില്‍ നിന്ന് രണ്ടോ മൂന്നോ മാജിക്കുകള്‍ കൂടി വശത്താക്കിയശേഷം ഈ ഫീല്‍ഡിലിറങ്ങണമെന്നാണ് പുതിയ തലമുറയോടുള്ള അപേക്ഷ. കാരണം ജോലിചെയ്യാതെ എങ്ങനെയെങ്കിലും കുറുക്കുവഴികളിലൂടെ പണം സമ്പാദിക്കാനുള്ള മാര്‍ഗങ്ങള്‍ തേടി അലയുന്ന ഇന്നത്തെ ചെറുപ്പത്തിന് ഏറ്റവും നല്ല വഴി ഭക്തിമാജിക്ക് ആണ്. അതാവുമ്പോള്‍ ധാരാളം വിഡ്ഡികളായ വിശ്വാസികളെയും പെട്ടെന്ന് കിട്ടും. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനേക്കാള്‍ നല്ലത് ഇതല്ലേ ? ഒരു അന്വേഷണവും നേരിടേണ്ടി വരില്ല, പക്ഷേ രാജ്യത്തേക്കാള്‍വളര്‍ന്നിട്ടേ മറ്റ് സൈഡ്ബിസിനസ്സുകളിലേക്ക്‌തിരിയാവൂ. ഇല്ലെങ്കില്‍ സന്തോഷ് മാധവനെ പോലെ രക്തസാക്ഷിയാവാനാവും വിധി.
CURRENT AFFAIRS QUESTIONS AND ANSWERS JANUARY-2019
-
1. Who becomes the first Chief Justice of Telangana?
Thottathil.B.Radhakrishnan.
2. Which country introduced its first minimum wage ($ 1.39/hr) on January...
5 years ago