Saturday 21 June 2008

വിവാദം ഒന്ന്, സാമൂഹ്യശാസ്ത്രം സ്റ്റാന്‍ഡേര്‍ഡ്‌-VII (Controversy No1. Social Science Standard-VII)

കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്താണ്‌?

ലോകത്തുള്ള എല്ലാ മലയാളികളുടെയും ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്ന സമകാലീനപ്രശ്നമെന്താണ്‌ ?
ഉത്തരം നല്‍കാന്‍ രണ്ടുവട്ടം ആലോചിക്കണ്ട.
ഏഴാം ക്ളാസ്സിലെ സാമൂഹ്യശാസ്ത്രപുസ്തകത്തിലെ മതവിരുദ്ധ പരാമര്‍ശങ്ങള്‍.

ഇനി മതവിരുദ്ധപരാമര്‍ശങ്ങള്‍ നമുക്കൊന്നു വായിക്കാം

മതമില്ലാത്ത ജീവന്‍.എന്ന താണ്‌ തലക്കെട്ട്‌.”

സ്കൂളില്‍ ചേര്‍ക്കാനായി കുട്ടിയോടൊപ്പം എത്തിയ രക്ഷിതാക്കളെ മുന്നിലുള്ള കസേരകളില്‍ ഇരുത്തി ഹെഡ്മാസ്റ്റര്‍ അപേക്ഷ പൂരിപ്പിക്കാന്‍ തുടങ്ങി.

"മോണ്റ്റെ പേരെന്താ?"

"ജീവന്‍"

"കൊള്ളാം ............. നല്ല പേര്‌, അച്ഛണ്റ്റെ പേര്‌?"

"അന്‍വര്‍ റഷീദ്‌"

"അമ്മയുടെ പേര്‌"

"ലക്ഷ്മീദേവി"

ഹെഡ്മാസ്റ്റര്‍ മുഃഖമുയര്‍ത്തി രക്ഷിതാക്കളെ നോക്കി ചോദിച്ചു:

"കുട്ടിയുടെ മതം ഏതാ ചേര്‍ ക്കേണ്ടത്‌"

"ഒന്നും ചേര്‍ക്കണ്ട. മതമില്ലെന്ന് ചേര്‍ ത്തോളൂ"

"ജാതിയോ"

"അതും വേണ്ട"

ഹെഡ്മാസ്റ്റര്‍ കസേരയിലേക്ക്‌ ചാരിയിരുന്ന് അല്‍പം ഗൌരവത്തോടെ ചോദിച്ചു

"വലുതാകുമ്പോള്‍ ഇവന്‌ ഏതെങ്കിലും മതം വേണമെന്ന് തോന്നിയാലോ ?"

"അങ്ങനെ വേണമെന്ന് തോന്നുന്നുമ്പോള്‍ അവന്‌ ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കട്ടെ. "

പാഠഭാഗം ഇങ്ങനെ തീരുന്നു.

ഇത്തരം തീവ്രമായ മതവിരുദ്ധ ആശയങ്ങള്‍ കുട്ടികള്‍ പഠിച്ചാല്‍ നമ്മുടെ നാടിണ്റ്റെ അവസ്ഥയെന്താവും അല്ലേ!

വിലക്കയറ്റത്തിനെതിരെയോ, സര്‍വകലാശാലകളിലെ നിയമനങ്ങളിലെ അഴിമതിക്കെതിരെയോ, വിദ്യാഭ്യാസകച്ചവടങ്ങള്‍ക്കെതിരെയോ ഒരു പ്രകടനം പോലും നടത്താത്ത വലതുപക്ഷയുവജനസംഘടന ഇപ്പോള്‍ നാട്ടിലങ്ങോളമിങ്ങോളം ക്ളസ്റ്റര്‍മീറ്റിങ്ങുകള്‍ അലങ്കോലപ്പെടുത്തിയും വിദ്യാഭ്യാസബന്ദ്‌ പ്രഖ്യാപിച്ചും ചോരപ്പുഴ ചീന്തുമ്പോള്‍ ഇവരോട്‌ പറയാന്‍ ഇതു മാത്രം

"ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവരേ അറിയുന്നുള്ളൂ. അതുകൊണ്ട്‌ ഇവരോട്‌ പൊറുക്കരുത്‌"!

13 comments:

chithrakaran ചിത്രകാരന്‍ said...

പ്രസക്തമായ പോസ്റ്റ്. അഭിവാദ്യങ്ങള്‍ !!!

anushka said...

thank you for saying this..

Anonymous said...

thank you,u are absolutely correct

മേക്കാട് said...

പ്രസക്തമായ അഭിപ്രയം. അഭിവദ്യങ്ങള്‍ !

siva // ശിവ said...

ഹ ഹ സാക്ഷര കേരളത്തിന്റെ ഒരു ഗതികേടേ....

മാപ്ല said...

ഈ സമരത്തിന് ആഹ്വാനം ചെയ്യുന്ന പുരോഹിതന്‍മാര്‍ ഒരാള്‍ വലുതായി, സ്വതന്ത്രമായി ചിന്തിക്കുന്നതിനെ ഭയപ്പെടുന്നു. ഇതു തന്നെയാണ് കന്യാസ്ത്രീ പ്രശ്നത്തിലും കണ്ടത്. പ്രായ പരിധി നിശ്ചയിക്കുന്നതിനെ അവര്‍ ഭയപ്പെടുന്നു. ഒരേ നാണയത്തിന്റെ രണ്ട് വശങ്ങള്‍
എന്റെ പ്രതികരണം ഈ
ലിങ്കില്‍ കാണാം
http://vizwaasi.blogspot.com/2008/06/blog-post.html

രഞ്ജിത്ത് കുമാര്‍ said...

നമസ്കാരം

അവസരോചിതമായ പോസ്റ്റ് തന്നെ.

പൊതുമുതല്‍ നശിപ്പിക്കുകയും തോന്നുമ്പൊഴൊക്കെ ഹര്‍ത്താല്‍ ബന്ദ് പണിമുടക്ക് എന്ന പേരില്‍ ജനജീവിതം
തടസ്സപ്പെടുത്തുന്ന തരത്തില്‍ ആഘോഷങ്ങള്‍
നടത്തുന്നവരാണ് നേതാക്കളും അണികളും.
ഇവരെയൊക്കെ വോട്ട് ചെയ്ത് നിലനിര്‍ത്തുന്ന
പൊതുജനങ്ങളുണ്ടല്ലോ നമ്മുടെ നാട്ടില്‍.

കേരളം ഒരു ബ്രാന്‍ഡാലയം തന്നെയെന്നതില്‍ സംശയമില്ല്ല.

Anonymous said...

meenaakhshiyude matham ethaanu ?

are you a yukthi vaadi ?

Meenakshi said...

ഹലോ അനോണിമസ്‌ കൂട്ടുകാരാ, യുക്തിക്ക്‌ നിരക്കാത്തതിനെതിരെ പ്രതികരിക്കുന്നവര്‍ യുക്തിവാദികളാണെങ്കില്‍ ഞാന്‍ തീര്‍ച്ചയായും യുക്തിവാദി തന്നെ. പിന്നെ മതം ഏതാണെന്ന ചോദ്യത്തിണ്റ്റെ ഉത്തരം ഞാന്‍ നല്‍കാമായിരുന്നു, നിങ്ങള്‍ നിങ്ങളുടെ പേര്‌ വെളിപ്പെടുത്തിയിരുന്നെങ്കില്‍!
Anonymous എന്തിന്‌ മതം അറിയണം!

Anonymous said...

ellaa

alwayswithudr said...
This comment has been removed by the author.
Anonymous said...

എനിക്ക്‌ ഈ പോസ്റ്റിനോട് പൂര്‍ണ്ണമായും യോജിക്കാന്‍ കഴിയുന്നില്ല. മാധ്യമം ദിനപത്രത്തില്‍ വന്ന ഈ article ഒന്നു വായിച്ചുനോക്കു... സമയത്തിന്റെ പരിമിതിമൂലം ബാക്കി അഭിപ്രായങള്‍ പിന്നാലെ

http://madhyamam.com/news_archive_details.asp?id=8&nid=192588&dt=6/28/2008

alwayswithudr said...

മുകളിലത്തെ അഭിപ്രായം എന്റെതണ്‌. you can get thet artice from here as pdf format


http://cid-f3cb08fd5b4242c5.skydrive.live.com/self.aspx/Files/vii-controversy-%20social-science.pdf

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS