Wednesday 15 October 2008

"വല്ലഭന്‌ പുല്ലും ആയുധം" (നര്‍മ്മം)


ഇംഗ്ളീഷ്‌ സാര്‍ സ്മാര്‍ട്ടായി , വളരെ Fluent ആയി സാറിണ്റ്റെ നര്‍മ്മരസം കലര്‍ന്ന ശൈലിയിലൂടെ അരങ്ങു തകര്‍ക്കുകയാണ്‌. ഞങ്ങള്‍ക്കേവര്‍ക്കും ഇഷ്ടപ്പെട്ട ക്ളാസ്സായതിനാല്‍ ഒരാള്‍ പോലും മുടങ്ങിയിട്ടില്ല. ഫുള്‍ കോറം. ഇടക്കിടെ സാര്‍ ചില വളിപ്പ്‌ നമ്പരുകളടിക്കാറുണ്ടെങ്കിലും എന്തുകേട്ടാലും ആര്‍ത്ത്‌ ചിരിക്കാനിരിക്കുന്ന തരുണീമണി സംഘങ്ങള്‍ സാറിന്‌ പ്രചോദനമേകിക്കൊണ്ടിരുന്നു. പിന്നെയുള്ള ഒരേ ഒരു കുഴപ്പം , പറഞ്ഞ തമാശകള്‍ ഒരേക്ളാസ്സില്‍ തന്നെ നിരവധി തവണ പറയാറുണ്ട്‌ എന്നതാണ്‌. അത്തരം തമാശകള്‍ വരുമ്പോള്‍ ഞങ്ങള്‍ "വിജയകരമായ രണ്ടാം വാരം, മൂന്നാം വാരം" എന്നൊക്കെ രഹസ്യമായി പറഞ്ഞ്‌ ചിരിക്കാറുണ്ട്‌.


ഞങ്ങള്‍ക്ക്‌ പത്ത്‌ മിനിട്ട്‌ ഇടവേള നല്‍കി ക്ളാസ്സ്‌ വീണ്ടുമാരംഭിച്ചപ്പോള്‍ സാറിണ്റ്റെ ചെറിയ നമ്പരുകള്‍ക്ക്‌ വരെ വലിയ ചിരി ഉയരുന്നത്‌ കണ്ട്‌ ഞാന്‍ ചുറ്റും നോക്കി. സാധാരണ എത്ര നല്ല തമാശകള്‍ കേട്ടാലും വാ പൊളക്കാത്ത സുധീര്‍ വരെ ആസ്വദിച്ച്‌ ചിരിക്കുന്നത്‌ കണ്ട്‌ ഞാന്‍ അമ്പരന്നു. അപ്പോഴാണ്‌ നിരവധി കൈകള്‍ മറിഞ്ഞ്‌ ആ കുറിപ്പ്‌ എണ്റ്റെ കയ്യിലെത്തിയത്‌.


സാറിണ്റ്റെ "ഭാര്‍ഗവി നിലയം " തുറന്ന്‌ കിടക്കുന്നു”.

കുറിപ്പ്‌ വായിച്ച്‌ ഞെട്ടിയ ഞാന്‍ സാറിനെ നോക്കി. പാവം ഇതൊന്നും അറിയാതെ സ്മാര്‍ട്ടായി ടിപ്ടോപ്പില്‍ സ്റ്റയിലന്‍ ഇംഗ്ളീഷില്‍ ക്ളാസ്സ്‌ തുടരുകയാണ്‌. ഇതിനിടയില്‍ എരിതീയില്‍ എണ്ണ ഒഴിച്ച്‌ കൊണ്ട്‌ സാര്‍ മേശപ്പുറത്തിരുന്നു ക്ളാസ്സെടുക്കുവാന്‍ തുടങ്ങി. സാറിണ്റ്റെ ക്രീം കളര്‍ പാന്‍സിണ്റ്റെ സിബ്ബിനിടയിലൂടെ ചുവന്ന ജെട്ടിയുടെ ചില ഭാഗങ്ങള്‍ കാണുവാന്‍ തുടങ്ങി.

മുന്‍പിലിരുന്ന പെണ്‍കുട്ടികള്‍ ടെക്സ്റ്റിലേക്ക്‌ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. സ്ഥിതി വഷളാകുന്നത്‌ കണ്ട്‌, കൂട്ടത്തിലെ ധൈര്യശാലിയായ സന്തോഷ്‌ എഴുന്നേറ്റ്‌ കൈ പൊക്കി.

"എനിക്ക്‌ സാറിനോട്‌ Personal ആയി ഒരു കാര്യം പറയാനുണ്ട്‌"


"ക്ളാസ്സ്‌ കഴിഞ്ഞു പറഞ്ഞാല്‍ മതി സന്തോഷെ"
ഉടനെ വന്ന സാറിണ്റ്റെ ഉത്തരം കേട്ട്‌ നാണം കെടാന്‍ നേര്‍ച്ചവല്ലതും കെട്ടിയിറങ്ങിയതാണോ ഇങ്ങേര്‍ എന്ന് വരെ ഞങ്ങള്‍ ശങ്കിച്ചു.
"സാര്‍ ഇപ്പോള്‍ തന്നെ പറഞ്ഞേ തീരൂ"
സന്തോഷ്‌ വീണ്ടും പറഞ്ഞു.
"ഏന്താ തനിക്ക്‌ വല്ല വയറുവേദനയും ഉണ്ടോ ?"
സാറിണ്റ്റെ സ്ഥിരം കളിയാക്കിയുള്ള നമ്പര്‍ കേട്ട്‌ ക്ളാസ്സില്‍ കൂട്ട ചിരി മുഴങ്ങി.
“ പ്ളീസ്‌ സര്‍ ”

സന്തോഷ്‌ വീണ്ടും സാറിനോട്‌ കെഞ്ചി.
സാര്‍ സന്തോഷിനേയും കൂട്ടി വെളിയിലേക്കിറങ്ങിപ്പോയി. സാറിണ്റ്റെ വളിച്ച മുഃഖത്തിന്‌ വേണ്ടി കാത്തിരുന്ന ഞങ്ങള്‍ക്കിടയിലേക്ക്‌ഏതാനും മിനിട്ടുകള്‍ക്ക്‌ ശേഷം പൊട്ടിച്ചിരിയോടെ

സാറ്‍വന്ന് പറഞ്ഞു
"ഇത്രേയുള്ളോ കാര്യം. സന്തോഷ്‌ ക്ളാസ്സ്‌ തീരുമ്പോള്‍ എന്നെ ഒന്ന് വന്ന് കണ്ടാല്‍ മതി. നമുക്ക്‌ പരിഹാരമുണ്ടാക്കാം. "

സാറിണ്റ്റെ മറുപടി കേട്ട്‌ ഞാന്‍ മനസ്സില്‍ പറഞ്ഞു
"വല്ലഭന്‌ പുല്ലും ആയുധം"
പക്ഷെ ഭാര്‍ഗവിനിലയം മണിചിത്രത്താഴിട്ട്‌ പൂട്ടി ഭദ്രമാക്കിയിരുന്നു.

12 comments:

Anil cheleri kumaran said...

ഭാര്‍ഗവീ നിലയം മണിച്ചിത്രത്താഴ്
പ്രയോഗങ്ങള്‍ കലക്കി.
എഴുത്തും അടിപൊളി.

ശ്രീ said...

ഹ ഹ. അതു കലക്കി.
:)

രഘുനാഥന്‍ said...

ഹ ഹ ഹ .....ഹാ ഹാ ഹാ .. ഹൊ ചിരിച്ചു കുഴഞ്ഞു മാഷേ ..കൊള്ളാം

smitha adharsh said...

ഹ്മം..മാഷിനു വല്ലാത്ത തൊലിക്കട്ടി അല്ലെ?
തല തെറിച്ചവന്മാരെ പഠിപ്പിച്ചു,പഠിപ്പിച്ചു തൊലിയ്ക്കു കട്ടി വച്ചതാകും..

Tomkid! said...

സാറിണ്റ്റെ "ഭാര്‍ഗവി നിലയം " തുറന്ന്‌ കിടക്കുന്നു”.

എന്റമ്മച്ചിയേ...

:)

Senu Eapen Thomas, Poovathoor said...

അപ്പോള്‍ സാറും കമ്മ്യൂണിസ്റ്റാ അല്ലെ. അരിവാളും ചുറ്റികയും, നക്ഷത്രവും നിങ്ങള്‍ എന്തെ കാണാഞ്ഞത്‌...കൊള്ളാം... ഒന്നുകില്‍ ആശാന്റെ ഭാര്‍ഗവി നിലയ്യത്തില്‍, അല്ലെങ്കില്‍ കൈരളിക്ക്‌ പുറത്ത്‌...

ലാല്‍ സലാാം.

സസ്നേഹം,
പഴമ്പുരാണംസ്‌.

Unknown said...

ഇത് വായിച്ചിട്ട് ശരിക്കും ചിരി വന്നു
നന്നായിട്ടുണ്ട്...
:)

Unknown said...

ഇത് വായിച്ചിട്ട് ശരിക്കും ചിരി വന്നു
നന്നായിട്ടുണ്ട്...
:)

എം.എസ്. രാജ്‌ | M S Raj said...

Kollam mashe.
simple but powerful. :)

Notepasing was one of our favourite play during degree :)

sorry for using Englis, doing itfrom another machine.

Unknown said...

എനിക്ക് എന്റ്റെ സാറിനെ ഓര്മ വന്നു..
ശരിക്കും നല്ല താമാശ

Rejeesh Sanathanan said...

നര്‍മ്മം എന്നാല്‍ ഇതാണ് നര്‍മ്മം

എഴുത്ത് കലക്കി എന്നു പറയാതെ വയ്യ

കാശിത്തുമ്പ said...

വീണിടത്തുകിടന്നുരുളാന്‍ സാറു മിടുക്കനായിരുന്നല്ലേ. പൂച്ചയെപ്പോലെ എപ്പോഴും നാലു കാലിലെ വീഴൂ?

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS