ഒരു റിപ്പബ്ളിക്ക്ഡേ സന്ദേശവുമായി രംഗത്തെത്തിയിരിക്കുന്നു സി.പി. എം കേന്ദ്ര കമ്മിറ്റി അംഗം, സഖാവ് ഇ. പി,. ജയരാജന്‍. മദ്യപാനം ആഹാരത്തിണ്റ്റെ ഭാഗമാക്കണമെന്നാണ് ജയരാജന്‍ പറഞ്ഞിരിക്കുന്നത്. കേരളത്തിന് ഏറ്റവും കൂടുതല്‍ വരുമാനം നേടിത്തരുന്നത് മദ്യവ്യവസായമാണെന്നും അതിനാല്‍ മദ്യപാനം ആഹാരത്തിണ്റ്റെ ഭാഗമാക്കിയാല്‍ അത് വഴി കേരളത്തിണ്റ്റെ റവന്യു വരുമാനം ഇരട്ടിയാവുമെന്നുമാണ് സഖാവിണ്റ്റെ കണ്ടെത്തല്‍.
ലാവ്‌ലിന്‍ കേസില്‍ പാര്‍ട്ടി സെക്രട്ടറി ഇരുട്ടില്‍ തപ്പുമ്പോള്‍ പുതിയൊരു വിവാദം വഴി ജനശ്രദ്ധയും മാധ്യമശ്രദ്ധയും തിരിച്ചുവിടാന്‍ കഴിഞ്ഞാല്‍ മൊത്തത്തില്‍ മാര്‍ക്സിസ്റ്റുകാര്‍ രക്ഷപെട്ടു. മദ്യം ആഹാരത്തിണ്റ്റെ ഭാഗമാക്കുന്നത് വളരെ നല്ലത് ഭരിക്കുന്നവര്‍ക്കാണ്. ബോധം നഷ്ടപ്പെട്ട ഒരു ജനതയെ ഭരിക്കുന്നതില്‍ പരം ഒരു ആനന്ദം വേറെയുണ്ടോ ? അവിടെ ലാവ്‌ലിനായാലും ലോട്ടറിയായാലും അടിച്ച് പാമ്പായാരു ജനത ഇതൊക്കെ എവിടെ ശ്രദ്ധിക്കാന്‍? വി എസിണ്റ്റെ ഭരണനേട്ടങ്ങളില്‍ ഏറ്റവും വിലപ്പെട്ട "മഹദ് വചനങ്ങള്‍" പകര്‍ന്ന് തന്നുകൊണ്ടിരിക്കുന്ന സുധാകരനും ദിവാകരനും ഒരു പിന്‍ഗാമിയെക്കിട്ടിയതില്‍ ഓരോപാര്‍ട്ടി പ്രവര്‍ത്തകനും അഭിമാനിക്കാം
സി.പി. ഐ(എം) എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) എന്ന് മാറ്റി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മദ്യപാനി) എന്നാക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം
CURRENT AFFAIRS QUESTIONS AND ANSWERS JANUARY-2019
-
1. Who becomes the first Chief Justice of Telangana?
Thottathil.B.Radhakrishnan.
2. Which country introduced its first minimum wage ($ 1.39/hr) on January...
5 years ago