ഒരു റിപ്പബ്ളിക്ക്ഡേ സന്ദേശവുമായി രംഗത്തെത്തിയിരിക്കുന്നു സി.പി. എം കേന്ദ്ര കമ്മിറ്റി അംഗം, സഖാവ് ഇ. പി,. ജയരാജന്. മദ്യപാനം ആഹാരത്തിണ്റ്റെ ഭാഗമാക്കണമെന്നാണ് ജയരാജന് പറഞ്ഞിരിക്കുന്നത്. കേരളത്തിന് ഏറ്റവും കൂടുതല്‍ വരുമാനം നേടിത്തരുന്നത് മദ്യവ്യവസായമാണെന്നും അതിനാല്‍ മദ്യപാനം ആഹാരത്തിണ്റ്റെ ഭാഗമാക്കിയാല്‍ അത് വഴി കേരളത്തിണ്റ്റെ റവന്യു വരുമാനം ഇരട്ടിയാവുമെന്നുമാണ് സഖാവിണ്റ്റെ കണ്ടെത്തല്‍.
ലാവ്ലിന് കേസില്‍ പാര്‍ട്ടി സെക്രട്ടറി ഇരുട്ടില്‍ തപ്പുമ്പോള്‍ പുതിയൊരു വിവാദം വഴി ജനശ്രദ്ധയും മാധ്യമശ്രദ്ധയും തിരിച്ചുവിടാന്‍ കഴിഞ്ഞാല്‍ മൊത്തത്തില്‍ മാര്‍ക്സിസ്റ്റുകാര്‍ രക്ഷപെട്ടു. മദ്യം ആഹാരത്തിണ്റ്റെ ഭാഗമാക്കുന്നത് വളരെ നല്ലത് ഭരിക്കുന്നവര്‍ക്കാണ്. ബോധം നഷ്ടപ്പെട്ട ഒരു ജനതയെ ഭരിക്കുന്നതില്‍ പരം ഒരു ആനന്ദം വേറെയുണ്ടോ ? അവിടെ ലാവ്ലിനായാലും ലോട്ടറിയായാലും അടിച്ച് പാമ്പായാരു ജനത ഇതൊക്കെ എവിടെ ശ്രദ്ധിക്കാന്‍? വി എസിണ്റ്റെ ഭരണനേട്ടങ്ങളില്‍ ഏറ്റവും വിലപ്പെട്ട "മഹദ് വചനങ്ങള്‍" പകര്‍ന്ന് തന്നുകൊണ്ടിരിക്കുന്ന സുധാകരനും ദിവാകരനും ഒരു പിന്ഗാമിയെക്കിട്ടിയതില് ഓരോപാര്‍ട്ടി പ്രവര്‍ത്തകനും അഭിമാനിക്കാം
സി.പി. ഐ(എം) എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) എന്ന് മാറ്റി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മദ്യപാനി) എന്നാക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം
CURRENT AFFAIRS QUESTIONS AND ANSWERS JANUARY-2019
-
1. Who becomes the first Chief Justice of Telangana?
Thottathil.B.Radhakrishnan.
2. Which country introduced its first minimum wage ($ 1.39/hr) on January...
5 years ago
11 comments:
ജയരാജ് സഖാവിന്റെ ഉദ്ദേശം ഫലിക്കില്ലല്ലോ, നാളെ പത്രം ഇല്ലല്ലോ, റ്റിവിക്കാരും തമസ്കരിച്ചെന്ന് തോന്നുന്നു.
"കേരളത്തില്‍ വിദേശമദ്യം ഉപയോഗിക്കുന്നതിന്റെ അളവ് കൂടുതലാണ്. ദിവസം 40-50 കോടി രൂപയുടെ വില്പനയാണ് നടക്കുന്നത്. അതിനാല്‍ കൂടുതല്‍ ഡിസ്റ്റിലറികള്‍ തുടങ്ങണം. തെങ്ങ്ചെത്തും പ്രോത്സാഹിപ്പിക്കണം. ജനങ്ങള്‍ കള്ള് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഷാപ്പുകളുടെ സ്ഥിതിമോശമാണ്. ആളുകള്‍ ഒളിഞ്ഞുംമറഞ്ഞും പോയാണ് കുടിക്കുന്നത്. ഇത് മാറ്റാന്‍ കള്ളിനെ ആഹാരത്തിന്റെ ഭാഗമായി ചിത്രീകരിക്കുന്ന നിലയിലേക്ക് മാറണം. ഷാപ്പുകള്‍ മെച്ചപ്പെടുത്തണം. കള്ള്ചെത്ത് ശക്തിപ്പെടുത്തിയാല്‍ നല്ല തൊഴില്‍സാധ്യതയുമുണ്ട്. വ്യാജമദ്യ പ്രശ്നത്തിനും പരിഹാരമാവും. " -- -ഇ.പി.ജയരാജന് mathrubhoomi
സഹകരണ സംഘത്തിന്റെ വകുപ്പില്‍ ഒരു ഡിസ്ടിലരി തുടങ്ങാന്‍ വകുപ്പുണ്ടോ? ഇരിക്കട്ടെ പാര്‍ട്ടി വക ഒരു ഡിസ്ടിലരിയും ...
മിക്കവാറും രണ്ടെണ്ണം വിട്ടിരിക്കുമ്പോഴായിരിക്കും ഈ ഉദയം ഉണ്ടായത്.അരിയില്ലെങ്കില്‍ കോഴിയിറച്ചി തിന്നു കൂടെ എന്നു ചോദിച്ച സഖാവും പ്രസംഗിച്ച സമയത്ത് നല്ല ഫോമിലായിരുന്നു എന്നാ കേട്ടിട്ടുള്ളത്.
മലയാളിയുടെ ജീവിതത്തില്‍ മദ്യത്തിന് ഇത്രയും പ്രാധാന്യം വരുത്തിയതില്‍ ഇടതുപക്ഷത്തിന് നല്ലൊരു പങ്കുണ്ടെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. അറുപതുകളിലോ മറ്റോ അവര്‍ കൊണ്ടുവന്ന മദ്യനയമാണത്രേ കള്ളിനെ ജനകീയമാക്കിയത്. നിത്യക്കൂലിക്ക് പണിയെടുക്കുന്നവരൊക്കെ കാശ് സൂക്ഷിച്ച് വച്ച് സമ്പാദിച്ച് വച്ച് മധ്യവര്ഗ്ഗമായിത്തീര്ന്നാല് ചെങ്കൊടി പിടിക്കാന്‍ ആളെക്കിട്ടില്ലല്ലോ. അതുകൊണ്ടവരെ മദ്യവര്ഗ്ഗമാക്കി തീര്‍ത്തുവെന്ന്... ഒരു കേട്ടുകേള്‍വിയാണ്,
പക്ഷേ ഇന്നിത് വായിച്ചപ്പോള്‍ ആ കേട്ടത് ശരിയാണെന്ന് തോന്നിപ്പോകുന്നു.
അപ്പോള്‍ മദ്യം പാടില്ലെന്നു തന്നെയാണോ പൊതുബോധം.. ജനാധിപത്യവിരുദ്ധമാവുമല്ലോ അപ്പോഴത്.. ഭൂരിപക്ഷാഭിപ്രായം മറിച്ചായിരിക്കുമ്പോള്..
പിന്നേ, ജയരാജന് പറഞ്ഞിട്ടല്ലേ മലയാളികള്‍ ഈറ്റവും വലിയ കുടിയന്മാരായത്. മദ്യമില്ലാത്ത എന്തെങ്കിലും വിശേഷഉണ്ടോ? ഒരൊഴിവു സമയം കിട്ടിയാല്‍ സ്മോളടിക്കാനുള്ള പദ്ധതിയുണ്ടാക്കുന്നവരാണ് അധികവും. ജയരാജന് പറയാതെ തന്നെ മലയാളികള്‍ കൊല്ലം തോറും റവന്യൂ കൂട്ടിക്കൊടുക്കുന്നുണ്ടല്ലോ!
നിത്യക്കൂലിക്ക് പണിയെടുക്കുന്നവരൊക്കെ കാശ് സൂക്ഷിച്ച് വച്ച് സമ്പാദിച്ച് വച്ച് മധ്യവര്ഗ്ഗമായിത്തീര്ന്നാല് ചെങ്കൊടി പിടിക്കാന്‍ ആളെക്കിട്ടില്ലല്ലോ. അതുകൊണ്ടവരെ മദ്യവര്ഗ്ഗമാക്കി തീര്‍ത്തു....YES it is correct.
Jayarajan will sell his wife and daughter tomorrow...
I would agree with EP for this case. we import all liquor from karnataka /tamilnadu. why cant we make use of our resource itself.
atleast we can get a better "Nadan Kallu". this will automatically get a help for the Coconut Farmers.
Frist they need to take out the License for Toddy..
Every farmer should be able to tap toddy from their own trees.
see more AT
Kallu For Kerala
സി.പി. ഐ(എം) എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) എന്ന് മാറ്റി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മദ്യപാനി) എന്നാക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം...
ഇനിയുമെന്തെല്ലാം കാണാനും കേള്‍ക്കാനും കിടക്കുന്നു ദൈവമേ... ഈ ആശാന് തന്നെയാണല്ലോ പരിപ്പുവടയ്ക്കെതിരേ പണ്ടു പടവാളെടുത്തതും.
നന്നായിട്ടുണ്ട്
Post a Comment