Friday, 2 January 2009

എന്‍റെ ഒരു കൃസ്ത്യന്‍ സുഹൃത്തും,സിസ്റ്റര്‍ അഭയക്കേസും

സിസ്റ്റര്‍ അഭയക്കേസും എന്‍റെ ഒരു കൃസ്ത്യന്‍ സുഹൃത്തും

വളരെ സത്യസന്ധത എല്ലാ കാര്യത്തിലും പാലിക്കുന്ന, തികഞ്ഞ ദൈവ വിശ്വാസിയായ എന്‍റെ കൃസ്ത്യന്‍ സുഹൃത്ത്‌ നമ്മുടെ നാട്ടില്‍ നടക്കുന്ന രാഷ്ട്രീയകൊലപാതകങ്ങളെയും, മത തീവ്രവാദത്തെയും എതിര്‍ത്ത്‌ സംസാരിക്കാറുണ്ടായിരുന്നു. ഞങ്ങള്‍ക്കിടയില്‍ കടന്നു വരുന്ന എല്ലാ വിഷയങ്ങളിലും പലപ്പോഴും വളരെ തീവ്രമായി തന്നെ പുള്ളിക്കാരന്‍ ഇടപെടാറുള്ളതിനാല്‍ കൂട്ടുകാര്‍ക്കിടയിലുള്ള എല്ലാ തര്‍ക്കങ്ങളിലും അദ്ദേഹം ഏതെങ്കിലും ഒരു ഭാഗത്ത്‌ ഉണ്ടായിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ്‌ സിസ്റ്റര്‍ അഭയകേസ്‌ സി.ബി. ഐയുടെ പുതിയ വെളിപ്പെടുത്തലോടെ വിവാദമായത്‌.

ഞങ്ങള്‍ സിസ്റ്റര്‍ അഭയായുടെ കൊലപാതകത്തെക്കുറിച്ചും, മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ അഗസ്റ്റിണ്റ്റെ ആത്മഹത്യയെക്കുറിച്ചും ആശങ്കയോടെ സംസാരിച്ചുകൊണ്ടിരുന്നപ്പൊഴൊക്കെ നമ്മുടെ ഈ സുഹൃത്ത്‌ മൌനവ്രതത്തിലായിരുന്നു. അങ്ങനെയിരിക്കെ ഒരവസരം വന്നപ്പോള്‍ രഹസ്യമായി ഇദ്ദേഹത്തിണ്റ്റെ അഭിപ്രായം ഞാന്‍ ആരാഞ്ഞു.

സിസ്റ്റര്‍ അഭയായുടെ മരണത്തില്‍ പുരോഹിതന്‍മാര്‍ക്ക്‌ പങ്കുണ്ടെന്നുള്ള സി.ബി. ഐയുടെ വെളിപ്പെടുത്തല്‍ ക്രിസ്ത്യാനികളായ വിശ്വാസികള്‍ക്ക്‌ അപമാനമല്ലേ എന്നായിരുന്നു എണ്റ്റെ ചോദ്യം
പറഞ്ഞു പഠിപ്പിച്ചപോലുള്ള മറുപടി ആ സത്യ ക്രിസ്ത്യാനിസുഹൃത്തില്‍ നിന്നും ഉടനെ വന്നു.

"എന്‍റെ സുഹൃത്തെ, പുരോഹിതന്‍മാര്‍ക്ക്‌ ഇതില്‍ യാതൊരു പങ്കുമില്ല. മറ്റാരോ ആണ്‌ സിസ്റ്റര്‍ അഭയയേ കൊലപ്പെടുത്തിയത്‌. അവര്‍ അത്‌ കുമ്പസാരരഹസ്യമായി അച്ചന്‍മാരോടും പറഞ്ഞിട്ടുണ്ടാവും. കുമ്പസാര രഹസ്യം സി.ബി. ഐ അല്ല ദൈവം തമ്പുരാന്‍ ചോദിച്ചാലും വെളിപ്പെടുത്തരുതെന്നല്ലേ ക്രിസ്ത്യന്‍ വിശ്വസം "

ആ സത്യസന്ധനായ ദൈവ വിശ്വാസിയുടെ "അഭയയെ കണ്ടെത്തല്‍ " കേട്ട്‌ ഞാന്‍ ഞെട്ടിപ്പോയി. ഒരു പക്ഷേ ഇടയലേഃഖനങ്ങളുടെ IMPACT കൊണ്ടാവാം ഇങ്ങനെയൊരു കണ്ടെത്തല്‍ ?

നിങ്ങള്‍ എന്ത്‌ പറയുന്നു. ?

10 comments:

ഇ പണ്ഡിതന്‍ said...

"ഞാന്‍ എന്റെ സഭയെ സ്നേഹിക്കുന്നു"

പിന്നെ വെറുതെ ഒരു കോടതിക്ക് ഒരാളെ ശിക്ഷിക്കാന്‍ പറ്റുമോ?വ്യക്തമായ തെളിവ് വേണ്ടേ ?
എല്ലാം നശിപ്പിക്കപെട്ടാല്‍ പിന്നെ എന്ത് ചെയ്യും?

Suvi Nadakuzhackal said...

തെളിവ് നശിപ്പിക്കുന്നതും കൊലപാതകത്തിനു കൂട്ട് നില്‍ക്കുന്നതിനു തുല്യം അല്ലേ? തെളിവ് നശിപ്പിച്ചവരെ പിടിച്ചു നാര്‍കോ ചെയ്തു നോക്കിയാല്‍ സത്യം പുറത്തു വരുകയില്ലേ?

Anonymous said...

സുഹ്രുത്തേ,
ഞാന്‍ ഒരു ക്രിസ്ത്യാനിയാണ്. അഭയ കേസില്‍ സത്യം പുറത്ത് വരണമെന്ന് ഞങളും നിങളും ഒരു പോലെ ആഗ്രഹിയ്കുന്നു.ഇവിടെ ഞങളും നിങളും തമ്മിലുള്ള പ്രധാന വ്യത്യസം,പ്രതി ആരു തന്നെ ആയാലും ശിക്ഷിയ്കപ്പെടണമെന്ന് ഞങള്‍ ആഗ്രഹിയ്കുന്നു. അതേസമയം പ്രതിയായി ഒരു വൈദികനേയൊ കന്യാസ്ത്രിയേയൊ തന്നെ വേണമെന്ന് നിങള്‍ വശിപിടിയ്കുന്നു.
കിട്ടിയ വിവരങളുടെ അടിസ്താനത്തില്‍ ഞങളും ഈ മൂന്ന് പേരേയും സംശയിയ്കുന്നു.ഇവര്‍ കുറ്റവളികളണെങ്കില്‍ തീര്‍ച്ചയായും ശിക്ഷിയ്കപെടണം.എന്നാല്‍ ഇവര്‍ നിരപരധികളാണെന്ന് മനസ്സിലാക്കാനിടവന്നാല്‍ നമ്മള്‍ അവരോട് ചെയ്ത ദ്രോഹത്തിന് എങനെയാണ് പ്രായശ്ചിത്തം ചെയ്യുക.
കാരിയങള്‍ തെളിയുന്നത് വരെയെങ്കിലും നമ്മുക്ക് കാത്തിരുന്നുകൂടെ.

മാറുന്ന മലയാളി said...

സത്യം എന്തായാലും പ്രതികള്‍ രക്ഷപ്പെട്ടെന്നാ തോന്നുന്നത്..ടിവിയില്‍ കണ്ടില്ലേ പ്രതികള്‍ ലഡ്ഡു തിന്നുന്നത്

കിനാവള്ളി said...

കാത്തിരുന്നു കാണുക എന്ന അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. പത്രമാധ്യമങ്ങളില്‍ വരുന്ന വാര്ത്ത അപ്പടി ശരിയായിക്കൊളളണമെന്നില്ല. കോടതി തീരുമാനിക്കട്ടെ ആരാണു കുറ്റവാളി എന്ന്.

ശിവ said...

ഹോ! ഇതൊക്കെ വായിക്കുന്നു.....കൂടുതലൊന്നും അറിയില്ല.....

Joseph K.S said...

ഇനിയിപ്പൊ എന്തോ പറയാനാ...
എല്ലാം കാത്തിരുന്നു കാണാം...!

ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരൊറ്റ നിരപരാധിപോലും ശിക്ഷിക്കപ്പെടരുത്‌...

Anonymous said...

താങ്കള്‍ക്ക് ഇഷ്ടമില്ലാത്ത കമന്റ്കള്‍ ഡിലീറ്റ് ചെയ്യുന്നത് എന്ത് സംസ്കാരമാണ് സുഹൃത്തേ?
ഇതാണോ ബ്ലോഗ്ഗിങ്ങിന്റെ ഉദ്ദേശ്യം?

Meenakshi said...

പേരു പോലും വെളിപ്പെടുത്താന്‍ ധൈര്യപ്പെടാതെ അനോണിമസ്‌ ആയി അമിതാവേശത്തോടെ അതിയായ മതവികാരത്തോടെ പ്രതികരിക്കുന്ന കമണ്റ്റുകള്‍ ഡിലീറ്റ്‌ ചെയ്യുന്നതില്‍ ഒരു സംസ്ക്കാരക്കുറവുമില്ല സുഹൃത്തെ. അനോണിമസ്‌ ആയി കമണ്റ്റിടാന്‍ എല്ലാ ബ്ളോഗറും അനുവദിക്കാറില്ല എന്നും സുഹൃത്ത്‌ അറിയുന്നത്‌ നന്ന്. ഒരു ബ്ളോഗര്‍ക്ക്‌ അയാള്‍ക്കിഷ്ടമല്ലാത്ത അനോണിമസ്‌ കമണ്റ്റ്‌ പോലും എടുത്ത്‌ കളയാന്‍ അവകാശമില്ലെ. സുഹൃത്തിനിതൊന്നും പിടിക്കുന്നില്ലെങ്കില്‍ ബ്ളോഗിലൂടെ തന്നെ പ്രതികരിക്കൂ, വെറുതെ അനോണിമസ്‌ കളിച്ചിട്ട്‌ സംസ്ക്കാരത്തെ പറ്റി പ്രസംഗിക്കാതെ.

e - പണ്ഡിതന്‍ said...

well said Meenakshi
"പിന്നെ പ്രതികള്‍ അച്ഛനോ, കന്യാസ്ത്രീയോ ആകണം എന്ന് ആഗ്രഹിക്കുന്നവര്‍" എന്നതൊക്കെ ഒരു തെറ്റി ധാരണ മാത്രം ആണ്.തെറ്റ് ചെയ്തവര്‍ ശിക്ഷി ക്കപെടനം എന്ന് മാത്രം ആണ് സാധാരണ
ക്കാര്‍ ആഗ്രഹിക്കുന്നത്‌
കാത്തിരുന്ന് കാണാം എന്നത് ശുദ്ധ മണ്ടതരവും, കാത്തിരുന്നാല്‍ കാണാന്‍ പോകുന്നത് മുന്‍കൂട്ടി നിശ്ച്ചയിക്കപ്പെട്ട രംഗങ്ങള്‍ മാത്രം ആയിരിക്കും

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS