Friday 6 March 2009

പൊന്നാനിയിലെ ഹിഡന്‍ അജന്‍ഡ

ബുദ്ധിരാക്ഷസന്‍മാരാല്‍ വീര്‍പ്പുമുട്ടിക്കൊണ്ടിരിക്കുന്ന മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ കുടില തന്ത്രങ്ങള്‍ മനസ്സിലാക്കാന്‍ പൊന്നാനിയിലെ രാഷ്ട്രീയനാടകങ്ങള്‍ സസൂക്ഷ്മം ശ്രദ്ധിച്ചാല്‍ മതിയാകും. പൊന്നാനിയില്‍ ഇടതുമുന്നണിക്കുവേണ്ടി ആരു മത്സരിക്കണമെന്ന് തീരുമാനിക്കുന്നത്‌ ചാനല്‍ മാധ്യമങ്ങളിലൂടെ വിടുവായത്തങ്ങള്‍ ലജ്ജയില്ലാതെ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന പൂന്തുറ സിറാജിണ്റ്റെ പാര്‍ട്ടിയായ പി.ഡി.പിയാണെന്ന് പറയുമ്പോള്‍ തന്നെ സി.പി. എമ്മിണ്റ്റെ ഈ നാടകത്തിലുള്ള പങ്ക്‌ വളരെ വ്യക്തമാകുകയാണ്‌.

അതായത്‌, പൊതുസമ്മതനായ ഒരു “പി.ഡി.പി വക്താവിനെ” സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കുന്നത്‌ വഴി മദനിയെ തൃപ്തിപ്പെടുത്തുകയും ചുളുവില്‍ പി.ഡി.പിക്ക്‌ ഒരു സീറ്റ്‌ നല്‍കിയെന്ന തോന്നലുണ്ടാക്കാനുമാണ്‌ നെറികെട്ട രാഷ്ട്രീയത്തിണ്റ്റെ തലതൊട്ടപ്പന്‍മാരായ മാര്‍ക്സിസ്റ്റുകാര്‍ ശ്രമിക്കുന്നത്‌. അതിനായി സി.പി.ഐയുടെ കഴുത്തില്‍ കത്തി വക്കാന്‍ ശ്രമിക്കുന്ന സി.പി. എം ചില സത്യങ്ങള്‍ മനഃപൂര്‍വ്വം വിസ്മരിക്കുന്നു. ലോനപ്പന്‍ നമ്പാടനെ സ്വതന്ത്രനാക്കി നിര്‍ത്തി പാര്‍ട്ടിയിലേക്കെടുത്തതും ഒടുവില്‍ കെ.ടി. ജലീലിനെ സി.പി.എമ്മിണ്റ്റെ രാഷ്ട്രീയകോമരമാക്കിയതും നമ്മള്‍ കണ്ടതാണ്‌.

അതിനാല്‍ സി.പി.ഐക്കവകാശപ്പെട്ട സീറ്റ്‌ വിട്ടുകൊടുത്താല്‍ അത്‌ പി.ഡി.പി-സി.പി.എം അവിശുദ്ധബന്ധത്തിണ്റ്റെ വിജയം കൂടിയാവുമെന്നതില്‍ സംശയമില്ല. അതുകൊണ്ട്‌ വെളിയം ഭാര്‍ഗവന്‍ ഉള്‍പ്പടെയുള്ള സി.പി.ഐ നേതാക്കള്‍ അണികളുടെ വികാരത്തെ മാനിച്ചെങ്കിലും തീരുമാനത്തില്‍ ഉറച്ച്‌ നില്‍ക്കണം. അല്ലെങ്കില്‍ ആര്‍.എസ്‌.പി നാറിയതിനേക്കാള്‍ നാറാന്‍ പോകുന്നത്‌ സി.പി.ഐ ആയിരിക്കും.

വാല്‍ക്കഷണം
വെളിയം ഭാര്‍ഗവനെ പോലെ തലമുതിര്‍ന്ന ഒരു രാഷ്ട്രീയ നേതാവിനോട്‌ സോഷ്യലിസത്തിണ്റ്റെയും മാര്‍ക്സിസത്തിണ്റ്റെയും വക്താവെന്ന്‌ സ്വയം അവകാശപ്പെടുന്ന പാര്‍ട്ടി സെക്രട്ടറി ,പണറായി വിജയന്‍ എല്‍.ഡി. ഏഫ്‌ യോഗത്തില്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക
"പ്രായത്തെ ബഹുമാനിക്കുന്നു, പിന്നെ ഇത്‌ ഞങ്ങളുടെ ഓഫീസുമായി പോയി"

സ്വന്തം ഘടകകക്ഷിയുടെ സമുന്നതനായ നേതാവിനോട്‌ ഒരു ഗുണ്ടാനേതാവിനെ പോലെ ധാര്‍ഷ്ട്യത്തില്‍ സംസാരിക്കുന്ന വിജയനേപോലുള്ളവരെ ദുഃര്‍ഗുണപരിഹാര പാഠശാലയിലേക്കയച്ച്‌ സമചിത്തതയോടെ സംസാരിക്കാന്‍ പരിശീലിപ്പിക്കുന്നത്‌ മാര്‍ക്സിറ്റ്‌ പാര്‍ട്ടിക്കാര്‍ക്ക്‌ നല്ലത്‌. അല്ലെങ്കില്‍ ഈ വരുന്ന ഇലക്ഷനില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളുടെ ദുഃര്‍മരണത്തിന്‌ സാക്ഷിയാകാനാവും ആ പാര്‍ട്ടിയുടെ വിധി.

2 comments:

പാവപ്പെട്ടവൻ said...

വളരെ നല്ല എഴുത്ത്
അഭിനന്ദനങ്ങള്‍

Anonymous said...

തിരുവനന്തപുരം: പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ ഇടതുമുന്നണിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ പ്രചാരണരംഗത്ത്‌ വളരെ മുന്നേറിയ ഹുസൈന്‍ രണ്ടത്താണിയെ പിന്‍വലിക്കേണ്ടതില്ലെന്ന്‌ സി.പി.എം. സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഏകകണുമായി കൈകളുയര്‍ത്തിയായിരുന്നു തീരുമാനം.

പൊന്നാനി മണ്ഡലത്തില്‍ മുന്‍പ്‌ ഒരിക്കലുമില്ലാത്ത വിധത്തില്‍ വലിയ ഉണര്‍വ്‌ പ്രകടമാണെന്നും ഹുസൈന്‍ രണ്ടത്താണിയെ ഇനി പിന്‍വലിച്ചാല്‍ മലബാറിലെ നാല്‌ ലോക്‌സഭാ മണ്ഡലങ്ങളിലും തിരിച്ചടി ഉണ്ടാകുമെന്നും സംസ്ഥാന കമ്മിറ്റിയില്‍ നടന്ന ചര്‍ച്ചയില്‍ അഭിപ്രായം ഉയര്‍ന്നു.

പൊന്നാനി മണ്ഡലത്തില്‍ ഹുസൈന്‍ രണ്ടത്താണിയുടെ പ്രചാരണത്തിന്‌ 850 ബൂത്തുകമ്മിറ്റികള്‍ സജീവമായി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്‌.

ചര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കോഴിക്കോട്‌, പൊന്നാനി സീറ്റുകള്‍ സംബന്ധിച്ച ഇടതുമുന്നണിയിലെ തര്‍ക്കം വിശദീകരിച്ചു. സി.പി.ഐ. മുന്‍നിലപാടുകളില്‍ ഉറച്ചുനില്‍ക്കാത്തതാണ്‌ പൊന്നാനി സംബന്ധിച്ച പ്രശ്‌നത്തിന്റെ കാരണമെന്ന്‌ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഹുസൈന്‍ രണ്ടത്താണി നടത്തിയ പ്രഖ്യാപനത്തോട്‌ സി.പി.ഐ.യുടെ മലപ്പുറം ജില്ലാ നേതൃത്വം യോജിച്ചിരുന്നു. തിങ്കളാഴ്‌ച രാവിലെ സി.പി.ഐ. നേതാക്കളുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോഴും നല്ല സമീപനമാണ്‌ അനുഭവപ്പെട്ടത്‌. എന്നാല്‍ സി.പി.ഐ. സംസ്ഥാന എക്‌സിക്യൂട്ടീവ്‌ ചേര്‍ന്നതോടെ നിലപാടുമാറി. ഹുസൈന്‍ രണ്ടത്താണിയെ അംഗീകരിക്കാനാവില്ലെന്ന തീരുമാനമാണ്‌ പിന്നീട്‌ അവര്‍ അറിയിച്ചത്‌. സി.പി.ഐ.യ്‌ക്കുള്ളിലെ പ്രശ്‌നമാണ്‌ കാര്യങ്ങള്‍ കുഴയ്‌ക്കുന്നതെന്നും ആ പ്രശ്‌നമെന്തെന്ന്‌ പൂര്‍ണമായി മനസ്സിലാക്കാന്‍ നമുക്ക്‌ കഴിഞ്ഞിട്ടില്ലെന്നും പിണറായി വിശദീകരിച്ചു.

ഏതാണ്ട്‌ 30 അംഗങ്ങളാണ്‌ തിങ്കളാഴ്‌ച നടന്ന സംസ്ഥാന സമിതി യോഗത്തില്‍ സംസാരിച്ചത്‌. ഇവരില്‍ ഭൂരിപക്ഷവും പൊന്നാനിയിലെ സ്ഥാനാര്‍ത്ഥിയെ മാറ്റരുതെന്ന്‌ വാദിച്ചു. മലപ്പുറം, കോഴിക്കോട്‌ എന്നീ ജില്ലകളില്‍ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളാണ്‌ ശക്തമായി ഈ വാദം ഉന്നയിച്ചത്‌.

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS