Friday, 18 January 2008

ഡേവിഡിണ്റ്റെ ഓര്‍മ്മശക്തി (നര്‍മ്മം)

രണ്ട്‌ വയസ്സന്‍മാരായ കൂട്ടുകാര്‍ കണ്ടുമുട്ടിവിശേഷങ്ങള്‍ പങ്ക്‌ വെക്കുകയായിരുന്നു.

" എടാ ഡേവിഡെ നീ ഓര്‍മ്മശക്തി വീണ്ടെടുക്കാനുള്ള ക്ളാസ്സിന്‌ പോയെന്ന്‌ കേട്ടു! എങ്ങനുണ്ട്‌ നിനക്ക്‌ വല്ല മാറ്റവും ഉണ്ടോ "

"ഉണ്ടോന്നോ, അതിശയകരമായ മാറ്റം എന്നേ പറയാവൂ! എന്തെല്ലാം പുതിയ സൈക്കോളജിക്കല്‍ Treatment . ചിത്രങ്ങള്‍ വഴി ഓര്‍മ്മകൂട്ടുന്ന രീതികള്‍ . ഓരോ കാര്യങ്ങള്‍ ബന്ധപ്പെടുത്തി ഓര്‍മ്മ നിലനിര്‍ത്തുന്ന വിധം അങ്ങനെ ഒത്തിരി ഒത്തിരി മാര്‍ഗ്ഗങ്ങള്‍. എന്നെ അതിശയിപ്പിക്കുന്ന മാറ്റമായിരുന്നു ആ ക്ളാസ്സ്‌ കഴിഞ്ഞപ്പോള്‍ ! ഈ മാസം മുഴുവന്‍ അവിടെ ക്ളാസ്സുണ്ട്‌, നീ പോകണേ"

"ഓഹോ എന്നാല്‍ അവിടൊന്നു പോകണമല്ലൊ എവിടാടാ ക്ളാസ്സ്‌"

ഡേവിഡിണ്റ്റെ മുഃഖം പെട്ടെന്നു മങ്ങി. എത്ര ആലോചിച്ചിട്ടും സ്ഥലപ്പേര്‌ ഡേവിഡിനു കിട്ടുന്നില്ല. പെട്ടെന്ന്‌ ഡേവിഡിണ്റ്റെ മുഃഖം തെളിഞ്ഞു.

" ആ മുറ്റത്ത്‌ നില്‍ക്കുന്ന നല്ല മണമുള്ള ആ ചുവന്ന പൂവിണ്റ്റെ പേരെന്താ, ഭാര്‍ഗ്ഗവാ"

"റോസ്‌ എന്താ ഡേവിഡെ "

ഉടനെ ഡേവിഡ്‌ തിരിഞ്ഞുനിന്ന് ഭാര്യയോട്‌ ചോദിച്ചു

“ആ അതു തന്നെ, എടീ റോസീ, ഞാന്‍ ക്ളാസ്സിന് പോയ ആ സ്ഥലത്തിണ്റ്റെ പേരെന്തുവാ.......

Wednesday, 16 January 2008

Internet Explorer Backgorund മാറ്റാം

1. ആദ്യം Start എടുത്തിട്ട്‌ Run സെലക്ട്‌ ചെയ്യുക. എന്നിട്ട്‌ gpedit.msc എന്ന് ടൈപ്പ്‌ ചെയ്യുക. എന്നിട്ട്‌ OK യില്‍ Click ചെയ്യുക.
2. Group Policy എന്ന് തെളിഞ്ഞുവരുന്ന സ്ക്രീനില്‍ User Configuration സെലക്ട്‌ ചെയ്യുക. ഇനി താഴെ കാണുന്നപ്രകാരം ചെയ്യുക.

Windows Settings Internet Explorer Maintenance Browser User Interface Browser Toolbar Customization

Browser Toolbar Customization ല്‍ Double Click ചെയ്യുക

3. Customize Toolbar Background Bitmap Click ചെയ്യുക.
4. പുതിയ Background നു വേണ്ടി Browse Click ചെയ്യുക









( ശ്രദ്ധിക്കുക ഇങ്ങനെ ചെയ്യുന്നതിനുമുന്‍പ്‌ എതെങ്കിലും bmp ഫയല്‍ ഫോര്‍മാറ്റിലുള്ള ചിത്രങ്ങള്‍ Start എടുത്ത്‌ Search ഉപയോഗിച്ച്‌ (Searchല്‍ *.bmp എന്നു ടൈപ്പ്‌ ചെയ്യുക) കണ്ടുപിടിക്കുക. എന്നിട്ട്‌ Desktop ലേക്ക്‌ Paste ചെയ്യുക. എന്നിട്ട് Background നു വേണ്ടി Browse Click ചെയ്യുക. Desktop ലേക്ക്‌ Paste ചെയ്ത ചിത്രം background ആയി Set ചെയ്യുക )

5. ഇനി Internet Explorer എടുത്തുനോക്കൂ, എന്നിട്ട്‌ അതിണ്റ്റെ Background ശ്രദ്ധിക്കൂ. വ്യത്യാസം കാണുന്നില്ലേ.

Tuesday, 15 January 2008

Internet Explorer ടൈറ്റില്‍ മാറ്റാം

1.ആദ്യം Start എടുത്തിട്ട്‌ Run സെലക്ട്‌ ചെയ്യുക. എന്നിട്ട്‌ gpedit.msc എന്ന് ടൈപ്പ്‌ ചെയ്യുക. എന്നിട്ട്‌ OK യില്‍ Click ചെയ്യുക.
2.Group Policy എന്ന് തെളിഞ്ഞുവരുന്ന സ്ക്രീനില്‍ User Configuration സെലക്ട്‌ ചെയ്യുക. ഇനി താഴെ കാണുന്നപ്രകാരം ചെയ്യുക.

Windows Settings ---->Internet Explorer Maintenance ---->Browser User Interface
----> Browser Title

Browser Title ല്‍ Double Click ചെയ്യുക

3.Customize Title Bars ആക്റ്റിവേറ്റ്‌ (Activate) ചെയ്യുക. അവിടെ നിങ്ങളുടെ പേരോ, മറ്റെന്തെങ്കിലുമൊ (For eg: Meenakshi) ടൈപ്പ്‌ ചെയ്യുക. എന്നിട്ട്‌ OK യില്‍ Click ചെയ്യുക.


4.Start എടുത്തിട്ട്‌ Run സെലക്ട്‌ ചെയ്യുക regedit എന്ന് ടൈപ്പ്‌ ചെയ്യുക


5.തുടര്‍ന്ന് കാണുന്ന സ്ക്രീനില്‍ HKEY_CURRENT_USER\Software\Microsoft\Internet Explorer\Main. സെലക്ട്‌ ചെയ്യുക.
6. ഇനി താഴെ കാണുന്ന സ്ക്രീന്‍ ശ്രദ്ധിക്കുക.





അവിടെ വലത്‌ ഭാഗത്തുനിന്നും Window Title സെലക്ട്ചെയ്യുക
വിന്‍ഡോ‌ ടൈറ്റിലില്‍ ഡബിള്‍ ക്ലിക്ക്‌ ചെയ്യുമ്പോള്‍ Value Data എന്ന ഭാഗത്ത്‌, “Microsoft Internet Explorer provided by Meenakshi ”

ഇതു മാറ്റി നമുക്കിഷ്ടമുള്ള എന്ത്‌ വേണമെങ്കിലും ഇവിടെ ടൈപ്പ്‌ ചെയ്യാം എന്നിട്ട്‌ Registry Editor ക്ലോസ്‌ ചെയ്യുക

7. ഇനി Internet Explorer എടുത്തുനോക്കൂ, എന്നിട്ട്‌ അതിണ്റ്റെ TITLE BAR ശ്രദ്ധിക്കൂ. വ്യത്യാസം കാണുന്നില്ലേ.


ഇത്‌ ചുമ്മാ രസത്തിനുവേണ്ടി നമുക്ക്‌ സിസ്റ്റത്തില്‍ പരീക്ഷിക്കാം. എന്നിട്ട്‌ കൂട്ടുകാരെ വിളിച്ച്‌ കാണിക്കാം TITLE BARല്‍ നമ്മുടെ പേര്‌വന്നത്‌.

Sunday, 13 January 2008

വാട്ടര്‍ കമോണ്‍.

നളിനിക്ക്‌ എങ്ങനെയെങ്കിലും മകന്‍ നല്ലവണ്ണം ഇംഗ്ളീഷ്‌ സംസാരിക്കണമെന്ന ഒരാഗ്രഹമേയുള്ളൂ. അവന്‍ മമ്മിയെന്ന് വിളിക്കാതെ അമ്മയെന്ന് വിളിക്കുന്നത്‌ അവള്‍ വിഷമത്തോടെ സഹിക്കും. ഡാഡിയെ അച്ചായെന്ന് വിളിക്കുന്നതിനെതിരെ നളിനി പലപ്പോഴും മകനെ കണക്കറ്റ്‌ ശകാരിക്കാറുണ്ട്‌.എന്നാലും അവന്‍ അനുസരിക്കാറില്ല, ദേവേട്ടണ്റ്റെ മൌനമായ പിന്തുണ കൂടി ഉള്ളതിനാലാണ്‌ അവന്‍ തീരെ അനുസരിക്കാതിരിക്കുന്നതെന്ന് അവള്‍ക്ക്‌ നന്നായി അറിയാം. മകനെ ഇംഗ്ളീഷ്‌ മീഡിയത്തില്‍ പഠിപ്പിക്കാന്‍ സമ്മതിച്ചത്‌ താന്‍ എത്ര തൊണ്ട കീറിയിട്ടാണെന്ന് നളിനിക്കേ അറിയൂ. മകനെ സമരം ധാരാളമുള്ള, അച്ചടക്കം തീരെയില്ലാത്ത ഗവണ്‍മണ്റ്റ്‌ സ്കൂളില്‍ നിന്ന് മാറ്റാന്‍ തീരുമാനിച്ചതോടെയാണ്‌ അവന്‍ തന്നില്‍ നിന്നും അകന്നതെന്നും നളിനി കരുതുന്നുണ്ട്‌.

തന്നില്‍നിന്ന്‌ താല്‍ക്കാലികമായി അകന്നാലും മകന്‍ ഇംഗ്ളീഷ്‌ ഇടതടവില്ലാതെ സംസാരിക്കുന്നത്‌ അഭിമാനത്തോടെ കേള്‍ക്കുന്ന കാലം വിദൂരമല്ലെന്ന വിശ്വാസത്തിലാണ്‌ അവള്‍. തനിക്ക്‌ നേടിയെടുക്കാന്‍ പറ്റാഞ്ഞത്‌ മക്കളിലൂടെ നേടിയെടുക്കാനാണല്ലോ ഓരോ മാതാപിതാക്കളും ശ്രമിക്കുന്നത്‌. അങ്ങനെയൊരു ചിന്തയും നളിനിക്കുമുണ്ടായിരുന്നു.

ഫ്ളാറ്റിലെ കൂട്ടുകാരികള്‍ അനായാസം ഇംഗ്ളീഷ്‌ സംസാരിക്കുന്നത്‌ കാണുമ്പോള്‍ തണ്റ്റെ ഗ്രാമത്തില്‍ ഇംഗ്ളീഷ്‌ മീഡിയം സ്കൂളില്ലാതിരുന്നതിനെക്കുറിച്ച്‌ വേദനയോടെ ഓര്‍ത്തുപോകാറുണ്ട്‌. പക്ഷെ മലയാളം മീഡിയത്തില്‍ പഠിച്ചിരുന്ന ദേവേട്ടന്‍ അനായാസം ഇംഗ്ളീഷ്‌ സംസാരിക്കുന്നത്‌ കാണുമ്പോള്‍ അവള്‍ക്കതൊരു അത്ഭുതമായിരുന്നു. ഒരു തവണ അവള്‍ തണ്റ്റെ സംശയം ഭര്‍ത്താവിണ്റ്റെ മുമ്പില്‍ അവതരിപ്പിച്ചു.
"ദേവേട്ടന്‍ എങ്ങനെയാണ്‌ ഇത്ര മനോഹരമായി ഇംഗ്ളീഷ്‌ സംസാരിക്കുന്നത്‌"

"നമ്മള്‍ ഗ്രാമ്മര്‍ നോക്കി സംസാരിക്കാന്‍ശ്രമിക്കുന്നതിനാലാണ്‌ ഇംഗ്ളീഷ്‌ സംസാരിക്കാന്‍ അറയ്ക്കുന്നത്‌. മലയാളം സംസാരിക്കുമ്പോല്‍ വ്യാകരണം നോക്കാറുണ്ടോ. ആശയം പ്രകടിപ്പിക്കാനുള്ളതാണ്‌ ഭാഷ. അതിനെ അങ്ങനെയെ കാണാവൂ, അല്ലാതെ STATUS SYMBOL ആകരുത്‌ ഭാഷ"

അവസാനമെപ്പോഴും തനിക്കിട്ടൊരു കുത്തുവാക്ക്‌ കാണുമെന്ന്‌ നളിനിക്കുറപ്പുള്ളതിനാല്‍ അവള്‍ അതുകേട്ടിട്ട്‌ മൌനം പാലിച്ചു. പക്ഷെ ഭര്‍ത്താവിണ്റ്റെ വാക്കുകള്‍ അവള്‍ വേദവാക്യമായി എടുത്തൂ. താന്‍ പാസ്സായില്ലെങ്കിലും എന്തായാലും പ്രീഡിഗ്രി വരെ പോയതല്ലെ, ധൈര്യത്തൊടെ ഇംഗ്ളീഷ്‌ സംസാരിക്കാന്‍ അവള്‍ മനസ്സുകൊണ്ടുറച്ചു. കുറെ വാക്കുകള്‍ , ഇംഗ്ളീഷ്‌ പഠനസഹായി വഴി ഹൃദിസ്ഥമാക്കി. ഇനി തണ്റ്റെ അറിവ്‌ പ്രകടമാക്കാന്‍ ഒരു വേദിക്ക്‌ വേണ്ടി അവള്‍ കാത്തിരുന്നു.

അങ്ങനെയിരിക്കെ ഫ്ളാറ്റിലെ പുതുവത്സരാഘോഷപരിപാടികള്‍, സ്ത്രീരത്നങ്ങളുടെ നേതൃത്വത്തില്‍ തകൃതിയായി അരങ്ങേറുകയായിരുന്നു. നാരികള്‍ക്ക്‌ ആഘോഷിക്കാം , കാരണം പുരുഷരത്നങ്ങളില്‍ ഭൂരിഭാഗവും പാമ്പായും വാളായും മറ്റ്‌ സ്ഥലങ്ങളില്‍ നിലയുറപ്പിക്കാന്‍ പാടുപെട്ടുകൊണ്ട്‌ പുതുവത്സരം ആഘോഷിക്കുകയായിരുന്നു. അങ്ങനെ പരിപാടികളെല്ലാം കഴിഞ്ഞ്‌ പുതുവത്സര വിരുന്നും തരുണീമണികള്‍ ഒരുക്കിയിട്ടുണ്ടായിരുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ , നളിനിക്ക്‌ വെള്ളം കൊടുക്കുവാന്‍ വൈകി. കുറേനേരം കാത്തിരുന്നിട്ടും നളിനി ദേഷ്യത്തോടെ, തണ്റ്റെ അറിവ്‌ പ്രകടിപ്പിക്കാന്‍, കാറ്ററിംഗ്‌ സര്‍വ്വീസിലെ പയ്യനെ നോക്കി ഉച്ചത്തില്‍ പറഞ്ഞു.

ഹേയ്‌, ബോയ്‌, കം ഹിയര്‍, വാട്ടര്‍ കമ്മോണ്‍( Hey, BOY Come Here, WATER COME ON)
കൂട്ടച്ചിരികള്‍ക്കിടയില്‍ പയ്യന്‍ അടുത്തുവന്നിട്ട്‌ നളിനിയോട്‌ രഹസ്യമായി പറഞ്ഞു. "What a Simple and Powerful English, nice Madam"

ഇതുംകൂടികേട്ടപ്പോള്‍ നളിനിയുടെ മുഃഖം ഒന്നുകൂടി വിളറി, വെള്ളം എത്ര കുടിച്ചിട്ടും അവളുടെ തൊണ്ടവരണ്ട്‌ തന്നെയിരുന്നു. അപ്പോള്‍ അവളുടെ മനസ്സിലേക്ക്‌ ദേവേട്ടണ്റ്റെ വാക്കുകള്‍ ഓടിയെത്തി.
“ആശയം പ്രകടിപ്പിക്കാനുള്ളതാണ്‌ ഭാഷ. അതിനെ അങ്ങനെയെ കാണാവൂ, അല്ല്ലാതെ STATUS SYMBOL ആകരുത്‌ ഭാഷ”

Friday, 11 January 2008

നാളത്തെ കുട്ടികള്‍ എങ്ങനായിരിക്കും



എടേയ്‌ രണ്ട്‌ പെഗ്ഗ്‌ കൂടി പോരട്ടെ !






അടിയേറ്റെന്നാതോന്നുന്നത്‌, കാറ്റ്‌ പോയോ!





ഞാന്‍ പലതവണ പറഞ്ഞതാ ഇതൊന്നും എനിക്ക്‌ വേണ്ടാന്ന്!







നെറ്റിയിലെ COPYRIGHT എങ്ങനെയുണ്ട്‌.

ATM തട്ടിപ്പുകള്‍.



ചിത്രം1
ചില വിരുതന്‍മാരായ ക്രിമിനലുകള്‍, ഇപ്പോള്‍ ATM ല്‍ പുതിയ തട്ടിപ്പുമായി രംഗത്തെത്തിയിരിക്കുന്നു. നമ്മുടെ ATM കാര്‍ഡ്‌ നമ്പരും PIN നമ്പരും അവര്‍ ATMണ്റ്റെ മുന്‍പില്‍ സ്ഥാപിച്ചിരിക്കുന്ന ഉപകരണത്തിലൂടെ മനസ്സിലാക്കുന്നു.(ചിത്രം2, ചിത്രം 3) ഇവ ശ്രദ്ധിക്കുക.


ചിത്രം2



മോഷ്ടാക്കളടങ്ങുന്ന സംഘം തൊട്ടടുത്തുള്ള വാഹനങ്ങളിലിരുന്ന്‌, വയര്‍ലെസ്സ്‌ Technology യുടെ സഹായത്താല്‍ നമ്മുടെ പിന്‍ നമ്പരും ATM കാര്‍ഡ്‌ നമ്പരും മനസ്സിലാക്കുന്നു Skimmer എന്ന്‌ വിളിക്കുന്ന ഒരു ഉപകരണം ATM കാര്‍ഡ്‌ സ്ളോട്ടിണ്റ്റെ മുന്‍ഭാഗത്ത്‌ സ്ഥാപിച്ചശേഷം ഒരു സാധാരണ ATM Equipment പോലെ തോന്നുന്ന ഈ Device വഴി നമ്മുടെ ATM Card Numberതൊട്ടടുത്തവാഹനങ്ങളിലിരിക്കുന്ന മോഷ്ടാക്കള്‍ക്ക്‌ കിട്ടുന്നു അതുപോലെ തന്നെ , ഒരു വയര്‍ലെസ്സ്‌ ക്യാമറ , ATM ണ്റ്റെ PIN Number പിടിച്ചെടുക്കാനായി തൊട്ടടുത്ത്‌ തന്നെ സ്ഥാപിച്ചിരിക്കും.


ചിത്രം3

മോഷ്ടാക്കള്‍ ഈ കാര്‍ഡ്‌ COPY ചെയ്യുകയും, പിന്‍ നമ്പര്‍ ഉപയോഗിച്ച്‌ നമ്മുടെ അക്കൌണ്ടില്‍ നിന്നു പണം വലിക്കുകയും ചെയ്യും . അതുകൊണ്ട്‌ ഇനി ATM ല്‍ കയറുമ്പോള്‍ ഇങ്ങനെയുള്ള ഉപകരണങ്ങള്‍ അകത്തുണ്ടോ എന്ന് പരിശോധിക്കുക

Thursday, 10 January 2008

ബജാജിണ്റ്റെ കാര്‍ വരുന്നു.


Picture courtesy Business Standard



125cc ബൈക്കില്‍ 109km മൈലേജ്‌ (Model-XCD125)എന്ന Technology കൊണ്ട്‌ വന്ന് നമ്മളെ അതിശയിപ്പിച്ച ബജാജ്‌ കാര്‍ വിപണിയിലും ചുവടുറപ്പിക്കുന്നു. ടാറ്റയുടെ ഒരു ലക്ഷം രൂപയുടെ കാര്‍ പ്രതീക്ഷിച്ചിരിക്കുന്ന കാര്‍ പ്രേമികള്‍ക്ക്‌ ബജാജിണ്റ്റെ വരവ്‌ കൌതുകമുണര്‍ത്തുന്നുണ്ട്‌. കാരണമെന്തെന്നല്ലെ, ബജാജും കാറിണ്റ്റെ വില ഒരുലക്ഷത്തിനുമുകളിലായിരിക്കുമെന്നാണ്‌ സൂചന നല്‍കിയിരിക്കുന്നത്‌.

മുപ്പത്തിനാലു കിലോമീറ്റര്‍ മൈലേജ്‌ അവകാശപ്പെടുന്ന ഈ കാറിണ്റ്റെ സാങ്കല്‍പ്പികമോഡല്‍ മാനേജിംഗ്‌ ഡയറക്ടര്‍ രാജീവ്‌ ബജാജ്‌ ഡെല്‍ഹിയില്‍ Auto Expo 2008 തുടങ്ങുന്ന്നതിന്‌ രണ്ട്‌ ദിവസം മുന്‍പ്‌ അവതരിപ്പിച്ചു.
Bajaj Lite എന്ന് വിളിക്കുന്ന ഈ മോഡല്‍ കാറില്‍ 4 സീറ്റുകളെ ഉള്ളൂ. കാര്‍ നിര്‍മ്മാണത്തില്‍ ഫ്രഞ്ച്‌ കാര്‍ നിര്‍മ്മാതാക്കളായ റിനോ (Renault )യുടെയും ജപ്പാനിലെ നിസ്സാണ്റ്റെയും (Nissan)സഹായം സ്വീകരിക്കുന്ന ബജാജ്‌, ഒരു പക്ഷെ ഇവരുടെ സഹായമില്ലാതെ തനിച്ചും ഉദ്യമത്തിന്‌ തുനിഞ്ഞേക്കാം. ഡീസലിലും പെട്രോളിലും എഞ്ചിനുകള്‍ നിര്‍മ്മിക്കുന്ന ഈ കാറിണ്റ്റെ ഗിയര്‍ സിസ്റ്റം Mannual-Automatic സംവിധാനങ്ങള്‍ സമന്വയിപ്പിച്ചായിരിക്കും വികസിപ്പിക്കുക.


Picture courtesy Business Standard


ഈ ചിത്രം ശ്രദ്ധിക്കുക,ഇതിണ്റ്റെ Light & Bumper , ZEN Estiloയുടെ പ്രതീതിജനിപ്പിക്കുന്നുണ്ട്‌. പക്ഷെ ഇതൊരു സാങ്കല്‍പ്പികമോഡല്‍ ആയതിനാല്‍ യഥാര്‍ത്ഥ Bajaj Lite, ഇതില്‍നിന്നുമൊക്കെ വളരെ വ്യത്യസ്തമാകാനും സാധ്യതയുണ്ട്‌.


എന്തായാലും 35കിലോമീറ്റര്‍ മൈലേജ്‌ അവകാശപ്പെടുന്ന ഈ കാര്‍ പുറത്തിറങ്ങാന്‍ രണ്ട്‌ മുതല്‍ നാല്‌ വര്‍ഷം വരെ എടുക്കുമെന്ന് ബജാജ്‌ തന്നെ പറയുമ്പോള്‍, 25കിലോമീറ്റര്‍ മൈലേജ്‌ അവകാശപ്പെടുന്ന ഉടനെയിറങ്ങാന്‍ സാധ്യതയുള്ള ടാറ്റയുടെ ഒരു ലക്ഷം രൂപയുടെ കുഞ്ഞന്‍ കാറിനുവേണ്ടി നമുക്ക്‌ കാത്തിരിക്കാം

Wednesday, 9 January 2008

ബഷീറിണ്റ്റെ നൂറാം ജന്‍മവാര്‍ഷികം ആഘോഷിക്കുമോ ?

എം.ടിയുടെ നാലുകെട്ടിണ്റ്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കാന്‍ ചില സാഹിത്യകാരന്‍മാരും അക്കാദമിയും മുന്‍കൈ എടുക്കുകയും എഴുത്തുകാരുടെ ചക്രവര്‍ത്തിയെന്ന് ഏവരാലും വിശേഷിക്കപ്പെടുന്ന ശ്രീ വൈക്കം മുഹമ്മദ്‌ ബഷീറിണ്റ്റെ നൂറാം ജന്‍മവാര്‍ഷികം ആഘോഷിക്കപ്പെടാതിരിക്കുകയും ചെയ്യുന്നതിണ്റ്റെ പിന്നിലെ യുക്തിയെന്താണെന്ന് മനസ്സിലാകുന്നില്ല.

എം ടിയോടും അദ്ദേഹത്തിണ്റ്റെ കൃതികളോടും ആദരവ്‌ നിലനിര്‍ത്തിക്കൊണ്ട്‌ തന്നെ പറയട്ടെ, എംടിയെപ്പോലെയോ, അതിലേറെയോ തന്നെ സാധാരണജനഹൃദയങ്ങളെ തണ്റ്റെ സാഹിത്യകൃതികളിലേക്ക്‌ ആകര്‍ഷിക്കാന്‍, ബഷീറിണ്റ്റെ ജാടകളില്ലാത്ത സാഹിത്ത്യത്തിനു കഴിഞ്ഞിരുന്നു.

ബഷീറിണ്റ്റെ "പ്രേമലേഖനം" എന്ന കൃതി തുടങ്ങുന്നത്‌ ശ്രദ്ധിക്കുക.


"പ്രിയപ്പെട്ട സാറാമ്മേ,

ജീവിതം യൌവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന, ഈ അസുലഭകാലഘട്ടത്തെ എണ്റ്റെ പ്രിയസുഹൃത്ത്‌ എങ്ങനെ വിനിയോഗിക്കുന്നു ?

ഞാനാണെങ്കില്‍---എണ്റ്റെ ജീവിതത്തിലെ നിമിഷങ്ങള്‍ ഓരോന്നും സാറാമ്മയോടുള്ള പ്രേമത്തില്‍ കഴിക്കുകയാണ്‌. സാറാമ്മയോ ?

ഗാഢമായി ചിന്തിച്ചു മധുരോദരമായ ഒരു മറുപടിയാല്‍ എന്നെ അനുഗ്രഹിക്കണമെന്ന്‌ അഭ്യര്‍ത്ഥിച്ചുകൊണ്ട്‌,

സാറാമ്മയുടെ കേശവന്‍ നായര്‍---”



ഇവിടെ ബഷീറിണ്റ്റെ, സാധാരണക്കാര്‍ക്ക്‌ പോലും മനസ്സിലാകുന്നവിധത്തിലുള്ള നര്‍മ്മംകലര്‍ന്ന ലളിതമായ ഭാഷാശൈലിക്ക്‌ പകരം വെക്കാന്‍ ഏതു എഴുത്തുകാരണ്റ്റെ കൃതിയുണ്ട്‌.

ദുരൂഹത മുഃഖമുദ്രയാക്കി രചനകള്‍ നിര്‍വ്വഹിക്കുന്ന ആധുനിക കഥാകാരന്‍മാരുടെ സൃഷ്ടികള്‍ വായിച്ച്‌ ഞെരിപിരി കൊള്ളുന്ന നമുക്ക്‌ , ആസ്വദിച്ച്‌ വായിക്കാന്‍ പറ്റുന്ന നല്ല കൃതികള്‍ മാത്രം സമ്മാനിച്ച എഴുത്തുകാരനാണ്‌ വൈക്കം മുഹമ്മദ്‌ ബഷീര്‍. അദ്ദേഹത്തിണ്റ്റെ ജന്‍മദിനവാര്‍ഷികം ജനുവരി പത്തൊന്‍പതിന്‌ ആഘോഷങ്ങളില്ലാതെ കൊണ്ടാടുന്നത്‌ കാണാനുള്ള ഗതികേട്‌ അദ്ദേഹത്തിണ്റ്റെ ആരാധകര്‍ക്കുണ്ടാവാതിരിക്കാന്‍ സാഹിത്യ അക്കാദമി ശ്രമിക്കുമെന്ന് നമുക്ക്‌ വിശ്വസിക്കാം.

Thursday, 3 January 2008

അമ്പയേഴ്സ്‌ ബാറ്റിംഗ്‌, ഇന്ത്യ ബൌളിംഗ്‌

സ്റ്റീവ്‌ ബക്ക്നര്‍ എന്ന കിഴവന്‍ അമ്പയര്‍ (വയസ്സ്‌-62) ഇന്ത്യക്കെതിരെ ബാറ്റുവീശാന്‍ തുടങ്ങിയിട്ടു കുറെ നാളുകളായി. നമ്മുടെ സച്ചിനെതിരെ ഇയാള്‍ LBW എന്ന നികൃഷ്ടായുധം നിരവധി തവണ ഉപയോഗിച്ചപ്പോളൊക്കെ നമ്മള്‍ ഇന്ത്യാക്കാര്‍ മാന്യതയുടെ മുഖം മൂടിയിട്ടുകൊണ്ട്‌ മിണ്ടാതിരിക്കുകയായിരുന്നു. ഇന്‍സമാമിനെ പോലെ ടീമിനുവേണ്ടി തണ്റ്റേടം കാണിക്കാന്‍ ധൈര്യമുള്ള ഒരു ക്യാപ്റ്റന്‍ (ഗാംഗുലിയുടെ agressiveness കുറച്ചു കാട്ടുന്നില്ല) നമുക്കില്ലായിരുന്നുവെന്ന് സമ്മതിക്കേണ്ടിവരുമ്പോഴും ഇതിലൊന്നും താല്‍പര്യമില്ലാതെ എങ്ങനെയെങ്കിലും കുറെ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ മാത്രം തുനിഞ്ഞിറങ്ങിയിരിക്കുന്ന നമ്മുടെ BCCIയെ പറ്റി എന്തു പറയാന്‍. അവര്‍ക്ക്‌ കളി ജയിക്കണമെന്ന ആഗ്രഹമൊന്നും തീരെ ഇല്ലല്ലോ വരുമാനത്തില്‍ മാത്രം കണ്ണ്‌നട്ടിരിക്കുന്ന പവാറിനും കൂട്ടര്‍ക്കും ഇതൊക്കെ ശ്രദ്ധിക്കാന്‍ ഏവിടെ സമയം. ?


നമ്മുടെ കോമാളി അമ്പയറിലേക്ക്‌ തിരിച്ചുവരാം. പണ്ടൊരിക്കല്‍ രാഹുല്‍ ദ്രാവിഡിനെ അനുകരിച്ച്‌ കളിയാക്കാന്‍ ശ്രമിച്ചുവെന്ന ഒരു ആരോപണം ഇദ്ദേഹത്തിനെതിരെ നിലനില്‍ക്കുന്നുണ്ട്‌.. അപ്പോള്‍ ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത്‌, ഇന്ത്യക്കെതിരെ ഒറ്റയാള്‍പോരാട്ടം നടത്തുന്ന ഈ അമ്പയറിനെ ബഹിഷ്ക്കരിക്കാനുള്ള തണ്റ്റേടം ഇന്ത്യന്‍ ടീമും മാനേജ്മെണ്റ്റും കാണിക്കണം എന്നതാണ്‌.


ഇനി ഔട്ടായിട്ടും കളി തുടരാനുള്ള സൈമണ്ട്സിണ്റ്റെ തറചങ്കൂറ്റത്തെയും അതിനുശേഷം Cricket is a game of human errors എന്ന ഗില്‍ക്രിസ്റ്റിണ്റ്റെ വേദവാക്യത്തെയും എതിര്‍ത്തുകൊണ്ട്‌ തന്നെ പറയട്ടെ Cricket is gentlemen game എന്നൊരു വെറും വാക്കുകൂടി നമ്മള്‍ എപ്പോഴും പറയാറുണ്ട്‌. എന്നാല്‍ തേര്‍ഡ്‌ അമ്പയറിന്‌ തെറ്റ്‌ പറ്റി എന്നറിഞ്ഞപ്പോളാണ്‌ ആസ്ത്രേലിയക്കാരുടെ സഹായത്തിന്‌ അമ്പയറെല്ലാവരും ഒരുങ്ങിപ്പുറപ്പെട്ടിരിക്കുകയാണെന്ന്‌ മനസ്സിലായത്‌. ഗില്‍ക്രിസ്റ്റ്‌ Technology യെ കുറ്റം പറയാന്‍ കഴിയാനാവാതെ വിഷമിക്കുന്നുണ്ടാവാം !

എന്തായാലും ആസ്ത്രേലിയന്‍ പിച്ചുകളേക്കാള്‍ സ്റ്റീവ്‌ ബക്ക്നര്‍ എന്ന കരുമാടികുട്ടണ്റ്റെ കറുത്ത കൈകളെയാവും ഇന്ത്യക്കാര്‍ ഏറെ ഭയപ്പെടുന്നത്‌!

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS