Wednesday 9 January 2008

ബഷീറിണ്റ്റെ നൂറാം ജന്‍മവാര്‍ഷികം ആഘോഷിക്കുമോ ?

എം.ടിയുടെ നാലുകെട്ടിണ്റ്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കാന്‍ ചില സാഹിത്യകാരന്‍മാരും അക്കാദമിയും മുന്‍കൈ എടുക്കുകയും എഴുത്തുകാരുടെ ചക്രവര്‍ത്തിയെന്ന് ഏവരാലും വിശേഷിക്കപ്പെടുന്ന ശ്രീ വൈക്കം മുഹമ്മദ്‌ ബഷീറിണ്റ്റെ നൂറാം ജന്‍മവാര്‍ഷികം ആഘോഷിക്കപ്പെടാതിരിക്കുകയും ചെയ്യുന്നതിണ്റ്റെ പിന്നിലെ യുക്തിയെന്താണെന്ന് മനസ്സിലാകുന്നില്ല.

എം ടിയോടും അദ്ദേഹത്തിണ്റ്റെ കൃതികളോടും ആദരവ്‌ നിലനിര്‍ത്തിക്കൊണ്ട്‌ തന്നെ പറയട്ടെ, എംടിയെപ്പോലെയോ, അതിലേറെയോ തന്നെ സാധാരണജനഹൃദയങ്ങളെ തണ്റ്റെ സാഹിത്യകൃതികളിലേക്ക്‌ ആകര്‍ഷിക്കാന്‍, ബഷീറിണ്റ്റെ ജാടകളില്ലാത്ത സാഹിത്ത്യത്തിനു കഴിഞ്ഞിരുന്നു.

ബഷീറിണ്റ്റെ "പ്രേമലേഖനം" എന്ന കൃതി തുടങ്ങുന്നത്‌ ശ്രദ്ധിക്കുക.


"പ്രിയപ്പെട്ട സാറാമ്മേ,

ജീവിതം യൌവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന, ഈ അസുലഭകാലഘട്ടത്തെ എണ്റ്റെ പ്രിയസുഹൃത്ത്‌ എങ്ങനെ വിനിയോഗിക്കുന്നു ?

ഞാനാണെങ്കില്‍---എണ്റ്റെ ജീവിതത്തിലെ നിമിഷങ്ങള്‍ ഓരോന്നും സാറാമ്മയോടുള്ള പ്രേമത്തില്‍ കഴിക്കുകയാണ്‌. സാറാമ്മയോ ?

ഗാഢമായി ചിന്തിച്ചു മധുരോദരമായ ഒരു മറുപടിയാല്‍ എന്നെ അനുഗ്രഹിക്കണമെന്ന്‌ അഭ്യര്‍ത്ഥിച്ചുകൊണ്ട്‌,

സാറാമ്മയുടെ കേശവന്‍ നായര്‍---”



ഇവിടെ ബഷീറിണ്റ്റെ, സാധാരണക്കാര്‍ക്ക്‌ പോലും മനസ്സിലാകുന്നവിധത്തിലുള്ള നര്‍മ്മംകലര്‍ന്ന ലളിതമായ ഭാഷാശൈലിക്ക്‌ പകരം വെക്കാന്‍ ഏതു എഴുത്തുകാരണ്റ്റെ കൃതിയുണ്ട്‌.

ദുരൂഹത മുഃഖമുദ്രയാക്കി രചനകള്‍ നിര്‍വ്വഹിക്കുന്ന ആധുനിക കഥാകാരന്‍മാരുടെ സൃഷ്ടികള്‍ വായിച്ച്‌ ഞെരിപിരി കൊള്ളുന്ന നമുക്ക്‌ , ആസ്വദിച്ച്‌ വായിക്കാന്‍ പറ്റുന്ന നല്ല കൃതികള്‍ മാത്രം സമ്മാനിച്ച എഴുത്തുകാരനാണ്‌ വൈക്കം മുഹമ്മദ്‌ ബഷീര്‍. അദ്ദേഹത്തിണ്റ്റെ ജന്‍മദിനവാര്‍ഷികം ജനുവരി പത്തൊന്‍പതിന്‌ ആഘോഷങ്ങളില്ലാതെ കൊണ്ടാടുന്നത്‌ കാണാനുള്ള ഗതികേട്‌ അദ്ദേഹത്തിണ്റ്റെ ആരാധകര്‍ക്കുണ്ടാവാതിരിക്കാന്‍ സാഹിത്യ അക്കാദമി ശ്രമിക്കുമെന്ന് നമുക്ക്‌ വിശ്വസിക്കാം.

3 comments:

ശ്രീ said...

ജനുവരി 19 നു മലയാള സാഹിത്യകാരന്‍‌മാരിലെ എക്കാലത്തേയും സുല്‍‌ത്താനായ ബഷീറിന്റെ നൂറാം ജന്മദിനവും ആഘോഷിയ്ക്കപ്പെടുമെന്നു തന്നെ ആശിയ്ക്കാം.

ഗീത said...

മീനാക്ഷിയുടെ അഭിപ്രായത്തോട്‌ യോജിക്കുന്നു.

പിന്നെ ഇങ്ങനെയൊരു വേര്‍തിരിവിനു കാരണം ഇതാകാം,
എം.ടി. ജീവിച്ചിരിക്കുന്നു...
ബഷീര്‍ കാലപ്രവാഹത്തില്‍ എന്നേ മറഞ്ഞു പോയി....

ഏ.ആര്‍. നജീം said...

ഇതേ വിഷയം മറ്റൊരു പോസ്റ്റായി വന്നിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ വികാരം അല്പം കടന്നു പോയത് കൊണ്ടാണെന്ന് തോന്നുന്നു ശ്രദ്ധിക്കപ്പെട്ടില്ല... കമന്റില്‍ പറഞ്ഞ ഗീതാ ഗീതികളുടെ നിഗമനത്തോട് യോജിക്കാനാവില്ലെന്നും സാന്ദര്‍ഭികമായി പറഞ്ഞു കൊള്ളട്ടെ...

മലയാളത്തെ സ്‌നേഹിക്കുന്ന മലയാള ഭാഷയെ സ്‌നേഹിക്കുന്ന എല്ലാവരുടേയും മനസ്സില്‍ ബഷീര്‍ സുല്‍ത്താനായിരിക്കും എന്നും എന്നും ..

അഭിനന്ദനങ്ങള്‍....

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS