Wednesday 26 March 2008

അവര്‍ക്ക്‌ പണം, പണം എന്ന ചിന്ത മാത്രം.

"അവര്‍ക്ക്‌ പണം, പണം എന്ന ചിന്ത മാത്രമേയുള്ളൂ. മറ്റുള്ളവരുടെ വിഷമതകള്‍ വിഷയമേയല്ല. പ്രിന്‍സിപ്പലിനോട്‌ പറഞ്ഞേക്കണം, മരിക്കുവോളം എണ്റ്റെ ശാപം കൂടെയുണ്ടാവും വെളുത്ത ളോഹയ്ക്കുള്ളില്‍ കറുത്ത മനസ്സാണ്‌ അദ്ദേഹത്തിനുള്ളത്‌ "


സ്വാശ്രയ കോളേജ്‌ അധികൃതര്‍ മാനസികമായി പീഡിപ്പിച്ചെന്നാരോപിച്ച്‌ അത്മഹത്യ ചെയ്ത M.C.Aവിദ്യര്‍ത്ഥിനി കൊല്ലത്ത്‌ ചവറയിലുള്ള സുമിയുടെ ആത്മഹത്യക്കുറിപ്പിലെ ചിലവരികളാണ്‌ മുകളില്‍ കൊടുത്തിരിക്കുന്നത്‌..

തിരുവല്ല മാര്‍ അത്തനേഷ്യസ്‌ കോളേജ്‌ ഫോര്‍ അഡ്വാന്‍സ്ഡ്‌ സ്റ്റഡീസിലെ (മാക്‌ ഫാസ്റ്റ്‌)ലെ ഒന്നാം വര്‍ഷ എം.സി.എ വിദ്യാര്‍ത്ഥിയായിരുന്നു സുമി. കോളേജില്‍നിന്നും കൊടുത്ത Laptop സുമിയുടെ ഹോസ്റ്റലില്‍നിന്നും മോഷണം പോയിരുന്നു.ലാപ്ടോപ്പിണ്റ്റെ വിലയായ 44,000രൂപ തവണകളായി അടച്ചുതീര്‍ത്തിരുന്നു. ലാപ്ടോപ്പ്‌ മോഷണം നടന്ന മുറിയുടെ ജനാലകളിലൊന്ന് ആര്‍ക്കും കടന്ന് വരാവുന്നതരത്തിലാണെന്നും ലാപ്ടോപ്പ്‌ നഷ്ടപ്പെട്ടശേഷം കതക്‌ തുറന്ന് കിടന്നതായും സൂചനയുണ്ട്‌. പ്രിന്‍സിപ്പല്‍ ഫാ.എബ്രഹാം മുളമൂട്ടിനോട്‌ പരാതിപ്പെട്ട സുമി, ഇക്കാര്യം വീട്ടിലറിയിക്കാന്‍ പ്രയാസമാണെന്നും ഒരു പഴയ ലാപ്ടോപ്പ്‌ സംഘടിപ്പിച്ചുതരണമെന്ന് ആവശ്യപ്പെട്ടത്രെ. എന്നാല്‍ പുതിയത്‌ വാങ്ങണമെന്നു അദ്ദേഹം വാശിപിടിച്ചതായി സഹപാഠികള്‍ പറയുന്നു. ഇതിനെത്തുടര്‍ന്നുള്ള മാനസികസംഘര്‍ഷത്തെത്തുടര്‍ന്നാണ്‌ സുമി ആത്മഹത്യ ചെയ്തത്‌. അമ്മയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ പണയം വച്ചാണ്‌ സുമി കോളേജ്‌ അധികൃതര്‍ വാങ്ങിക്കൊടുത്ത ലാപ്ടോപ്പിണ്റ്റെ വില തവണകളായി അടച്ചുതീര്‍ത്തത്‌. കഴിഞ്ഞമാസം 22 നാണ്‌ വില പൂര്‍ണ്ണമായും അടച്ചുതീര്‍ത്തത്‌.


സര്‍ക്കാര്‍ തങ്ങളെ പീഡിപ്പിക്കുന്നതിനെതിരെ ഇടയലേഖനങ്ങളും തെരുവുപ്രകടനങ്ങളും നടത്തുന്ന സ്വകാര്യമാനേജ്മെണ്റ്റുകളുടെ പണക്കൊതി എവിടെ ചെന്ന് നില്‍ക്കുന്നു എന്നതിന്‌ ഉത്തമ ഉദാഹരണമാണ്‌ ഈ ദുരന്തം. വെളുത്ത ളോഹക്കുള്ളിലെ കറുത്ത മനസ്സ്‌, മുന്‍പൊരിക്കല്‍ എല്ലാ ക്രിസ്ത്യാനികളും അവരുടെ മക്കളെ ക്രിസ്ത്യന്‍ മാനേജ്മണ്റ്റ്‌ നടത്തുന്ന സ്ക്കൂളുകളില്‍ പഠിപ്പിക്കണമെന്ന വര്‍ഗീയ വിഷം ചീറ്റിയത്‌ നാമൊരിക്കലും മറക്കില്ല. സമാധാനത്തിണ്റ്റെയും ശാന്തിയുടെയും ആത്മത്യാഗത്തിണ്റ്റെയും വിശുദ്ധ പ്രതിരൂപങ്ങളായ്‌ പ്രവര്‍ത്തിച്ചിരുന്ന, ഇട്ടിരിക്കുന്ന ളോഹയേക്കാള്‍ വെളുപ്പുള്ള മനസ്സിണ്റ്റെ ഉടമയായ സുവിശേഷകന്‍മാര്‍ നമുക്കുണ്ടായിരുന്നു. ഇന്നവരുടെ എണ്ണം വളരെ കുറഞ്ഞു വരികയാണോ എന്ന് സംശയമുണ്ട്‌. പണക്കൊതി മനുഷ്യനെ മൃഗമാക്കും അതിന്‌ അച്ചനെന്നോ കുഞ്ഞാടെന്നോ വ്യത്യാസമില്ല. വിദ്യാവാണിഭം തകൃതിയായി ഇടയലേഖനങ്ങളുടെ അകമ്പടിയോടെ ആഘോഷമാക്കുന്ന നമ്മുടെ നാട്ടില്‍ ഇനിയും ഇത്തരം ആത്മഹത്യകള്‍ നടക്കും. ഇതൊക്കെ ആര്‌ ശ്രദ്ധിക്കാന്‍ !

9 comments:

Pongummoodan said...

കര്‍ത്താവേ, ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നുണ്ട്‌. ഇവരോട്‌ പൊറുക്കരുതേ...

Promod P P said...

സ്വാശ്രയ കോളേജുകള്‍ നടത്തുന്നവരുടെ ലക്ഷ്യം പൈസ ഉണ്ടാക്കല്‍ മാത്രമാണ്. മനുഷ്യത്വത്തിനോ മറ്റു പരിഗണനകള്‍ക്കൊ അവിടെ സ്ഥാനമില്ല. എരിഞ്ഞടങ്ങുന്നതോ ഇതു പോലെ ഉള്ള യൌവനങ്ങളും.

ഇന്ന് രാവിലെ പത്രത്തില്‍ ഈ വാര്‍ത്തയും ആ പെണ്‍കുട്ടിയുടെ പടവും കണ്ടപ്പോള്‍ സത്യം പറഞ്ഞാല്‍ ഒരു മരവിപ്പാണുണ്ടായത്(മാതൃഭൂമി ഈ വാര്‍ത്ത വലിയ പ്രാധാന്യം ഒന്നും കൊടുക്കാതെ അഞ്ചാമത്തെ പേജില്‍ കൊടുത്തിരിക്കുന്നു..ബാംഗളൂര്‍ എഡീഷനില്‍).

30000 രൂപ വിലയുള്ള ലാപ്പ്ട്ടോപ്പ് 45000 രൂപയ്ക്കാണ് മിക്ക സ്വാശ്രയ എഞിനീറിങ് കോളേജുകളിലും കുട്ടികള്‍ക്ക് കൊടുക്കുന്നത്.അവിടെയും മാനേജ്മെന്റിനു 15000 രൂപ വീതം ലാഭം.ഈ കഴുകന്മാരുടെ പിടിയില്‍ നിന്ന് എന്നാണ് കുട്ടികള്‍ രക്ഷപ്പെടുക?

Joji said...

ഇവരെ തൊടാന്‍ പൊലും കര്‍തതാവിനവില്ല ... ഇവരെ( പുരൊഹിത വര്‍ഗം - in all relegions) തൊട്ടാല്‍, മൂന്നാരില്‍ പൊയ അചുമമാന്റെ ഗതി വരും കര്‍തതാനിനു ..

പ്രിയ said...

നാല്പത്തയ്യായിരത്തിലും എത്രയോ മടങ്ങ് അധികവിലയുണ്ടായിരുന്ന ഒരു കുഞ്ഞു ജീവിതം വെറുതെ പൊലിഞ്ഞു പോയ്. കാരണം എന്തായിരുന്നാലും. ആരെങ്കിലും ആ സങ്കടം ഒന്നറിഞ്ഞിരുന്നുവെങ്കില്...

സംഗീതപ്രേമി said...

വിദ്യാഭ്യാസം വെറും കച്ചവടമാക്കിയ ഇവരൊക്കെ അനുഭവിക്കുക തന്നെ ചെയ്യും. ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കുക തന്നെ ചെയ്യും.

~nu~ said...

ജനങ്ങള്‍ പ്രതികരിക്കുന്നില്ല. അതാണ് പ്രശ്നം. ഇവന്മാരെയൊക്കെ ചൂരല്‍ കൊണ്ട് ചന്തിക്ക് നോക്കി നാലു പെട പെടച്ചാല്‍ മതി.

സുല്‍ |Sul said...

എല്ലാം വാണിഭമല്ലേ ഇക്കാലത്ത്.

-സുല്‍

കാവലാന്‍ said...

കൊവേന്തയിലെ മണിമുറിപ്പയ്യന്‍ ഉല്ലാസിന്റെ വാക്കുകള്‍ ഓര്‍ത്തുപോകുന്നു.

എല്ലാം കള്ളന്മാരാ......വെള്ളപൂശിയ കുഴിമാടങ്ങള്‍.

ചിതല്‍ said...

ഇനി പ്രതികരിച്ചാല്‍ . മുതല കണ്ണീരും ഇവര്‍ സാമുഹ്യ ദ്രോഹികളണേന്നും മറ്റും പറഞ്ഞ് പത്രവും ബ്ലോഗും ഇറങ്ങില്ലേ (ശാരിയുടെ മരണത്തില്‍ പ്രതികരിച്ചതിനെ ഈ പത്രങ്ങളും ചിന്തിക്കുന്നു എന്ന് പറയുന്ന (അ)രാഷ്ട്രീരവാദികളും),,
സുമിയെപ്പേലെ ഇനിയും ഇല്ലാതിരിക്കാന്‍ കുറച്ച് സാമൂഹ്യദ്രോഹികള്‍ തന്നെ വരണം... കലാലയ രാഷ്ട്രീയം അല്ലാതെ ആരാണ് ഇതിനൊക്കെ പ്രതികരിക്കാനുള്ളത്..ഇനി ഇപ്പോള്‍ പ്രതികരിച്ചിട്ട് എന്താ കാര്യമെന്ന് ചോദിക്കും. ഒരു പാട് സുമികള്‍ അവിടെയൊക്കെ തന്നെയുണ്ട്. എല്ലാ മാനെജ്മെന്റും ചിന്തിക്കുന്ന പ്പോലെ കലാലയ രാഷ്ട്രീയം ഒരിക്കല്‍ നിരോധിക്കപ്പെട്ടാല്‍ ആതമഹത്യകുറയും.. കാരണം സുമി മരിക്കുമ്പോള്‍ സുമിക്കുറപ്പുണ്ട് എന്റെ മരണത്തില്‍ വേധനിക്കുന്നവര്‍ മാത്രമല്ല(വേധനിക്കാന്‍ എന്ത് സുഖം) ചോദിക്കാനറിയുന്നവരും ഇവിടെ ഉണ് എന്ന്. അത് മുഖേന എന്നെപ്പോലെയുള്ള കുറച്ച് കുട്ടികള്‍ രക്ഷപെടും എന്നും
ഓഫ്..
വിഷമം വന്നു.. എന്താണ് പറയേണ്ടത് എന്നറിയില്ല..

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS