Wednesday 5 March 2008

ഗണേശ്കുമാറും നാപ്കിനും

“Hostel Fees പോലും നല്‍കാതെ N.S.Sണ്റ്റെ സൌജന്യം പറ്റി പഠിച്ച മന്ത്രി സുധാകരണ്റ്റെ നന്ദികേട്‌ പറയുന്ന വായ ഉപയോഗം കഴിഞ്ഞ നാപ്കിന്‍ തിരുകിയാണ്‌ അടയ്ക്കേണ്ടത്‌. “
Ganesh Kumar.Former Transport Minister


മന്ത്രി സുധാകരണ്റ്റെ വിവാദ പ്രസ്താവനകളും വ്യക്തികളെ വിമര്‍ശിക്കാന്‍ അദ്ദേഹം ഉപയോഗിക്കുന്ന കോഞ്ഞാണ്ട പ്രയോഗങ്ങളും നമുക്കേവര്‍ക്കുംസുപരിചിതമാണ്‌. ഓരോ തവണയും ഇത്തരം പ്രസ്താവനകള്‍ അദ്ദേഹത്തിണ്റ്റെ നിലവാരതകര്‍ച്ചയെ സൂചിപ്പിക്കുന്നതായും ചിലപ്പൊഴൊക്കെ നമുക്കു തോന്നാറുണ്ട്‌. പക്ഷേ ഇപ്പൊള്‍ സുധാകരനെപ്പോലെ സംസാരിക്കാന്‍ പലനേതാക്കളും ശ്രമിക്കുന്നുണ്ടോ എന്നൊരു സംശയം അല്ലെങ്കില്‍ തീപ്പൊരി പ്രസംഗങ്ങളിലൂടെ ജനങ്ങളെ കയ്യിലെടുക്കുന്ന ബാലകൃഷ്ണപിള്ളയുടെ മകന്‍
ഇങ്ങനെ ഒരു നിലവാരം കുറഞ്ഞ പ്രസ്താവന നടത്തുമായിരുന്നോ ?


എന്തായാലും ഒരു കാര്യം ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്‌. രാഷ്ട്രീയക്കാര്‍ പണ്ടൊക്കെ വളരെ മാന്യമായ ഭാഷ വിമര്‍ശനങ്ങള്‍ക്കുപയോഗിച്ചിരുന്നു, എന്നാല്‍ ഇപ്പോള്‍ നികൃഷ്ടമായ പദങ്ങള്‍ എതിരാളികള്‍ക്കെതിരെ പ്രയോഗിക്കുന്നതില്‍ ഒരു പാര്‍ട്ടിയുടെ നേതാവു പോലും മടി കാട്ടുന്നില്ല എന്നതാണു വാസ്തവം.

4 comments:

ഫസല്‍ ബിനാലി.. said...

ബാലകൃഷ്ണപ്പിള്ളയാണോ ഗണേഷ്കുമാറാണോ ഈ പ്രസ്താവന നടത്തിയതെന്ന് വ്യക്തമായില്ല.

Anonymous said...

സുധാകരന്റെ മാത്രമല്ല കേരളത്തിലെ എല്ലാ രാക്ഷ്ടിയകാരുടെയും വായ നപ്കിന്‍ കൊണ്ടു അടക്‍യണം

Please Visit us for all your Greetings needs
365greetings.com

ഒരു “ദേശാഭിമാനി” said...

പാത്രമറിഞ്ഞു ഭിക്ഷ കൊടുക്കുക.
(പശുവില്‍ നിന്നും പാല്‍ മാത്രമല്ലോ ലഭിക്കുക, ചാണകവും, ഗോമൂത്രവും കിട്ടും.)

നിലാവര്‍ നിസ said...

അല്ല... ഇവരൊക്കെ എന്തിനാണ് സാനിട്ടറി നാപ്കിനെ അപമാനിക്കുന്നത്?

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS