Monday 18 August 2008

ഹൌസ്ബോട്ടിലൊരു "ബഡാ" ബ്ളോഗ്‌ ക്യാമ്പ്‌



               "ഇവന്‍ താന്‍ടാ ഹൌസ്‌ ബോട്ട്‌"



രാവിലെ 9 മണിക്ക്‌ ആരംഭിക്കുമെന്ന് പറഞ്ഞതിനാല്‍ കൃത്യം 8.30 ന്‌ തന്നെ പുന്നമടജെട്ടിയില്‍ എത്തിച്ചേര്‍ന്നു. അവിടെയെത്തിയപ്പോള്‍ കുറേപ്പേര്‍ തകര്‍ത്ത്‌ സംസാരിക്കുന്നുണ്ട്‌. യാത്രക്കാരാണോ ബ്ളോഗ്ഗേര്‍സാണോ എന്നൊരു സംശയം. പതുക്കെ അവരുടെ അടുത്തൊക്കെ ചെന്നു നിന്നിട്ട്‌ "ബ്ളോ" എന്ന വാക്ക്‌ കേള്‍ക്കുന്നുണ്ടെങ്കില്‍ ചാടിക്കേറി കമണ്റ്റിടാനായി ഞാന്‍ മനസ്സില്‍ പദ്ധതിയിട്ടു. അതുവരെ "അനോണിമസ്‌" ആയിനിന്നിരുന്ന നമ്മുടെ കുത്തിവര ബ്ളോഗര്‍ ഒരു ചെറിയ ചിരിയിലൊരു കമണ്റ്റ്‌ പാസ്സാക്കി. അതിണ്റ്റെ ബലത്തില്‍ ഞങ്ങള്‍ പരിചയപ്പെട്ടു, പിന്നെ അടുത്ത്‌ നിന്നിരുന്ന ഓരോരുത്തരും ബൂലോകവാസികളാണെന്ന് ഞങ്ങള്‍ കണ്ടെത്തുകയും ചെയ്തു.




               "പൂമുഖപ്പടിയില്‍ ബ്ളോഗരെയും കാത്ത്‌"



ഗായകന്‍ പ്രദീപ്‌ സോമസുന്ദരവുമായുള്ള ഫോട്ടോ സെഷന്‍ വരെ ആ പരിചയപ്പെടലുകള്‍ എത്തി. ഇതിനിടയില്‍ സമയം വൈകി പത്തുമണിയാവുന്നത്‌ കണ്ട്‌ ഞങ്ങള്‍ സംഘാടകനായ കെന്നിയോട്‌ ആശങ്ക പ്രകടിപ്പിച്ചു. ബോട്ട്‌ കഴുകിക്കൊണ്ടിരിക്കുകയാണെന്നും ഉടന്‍ തന്നെ ബോട്ടെത്തിച്ചേരുമെന്നും കെന്നി ഉറപ്പ്‌ നല്‍കി. വരുന്ന ഓരോ ഹൌസ്‌ ബോട്ടും ഞങ്ങള്‍ക്കു വേണ്ടിയുള്ളതാണെന്ന് വിശ്വസിച്ച്‌ മണ്ടന്‍മാരായിക്കൊണ്ട്‌ നിന്നപ്പോള്‍ രണ്ട്‌ നിലയുള്ള ഒരു ഹൌസ്ബോട്ട്‌ ജെട്ടിയിലേക്കെത്തിച്ചേര്‍ന്നു. ഇത്ര വലിയ ബോട്ട്‌ എന്തായാലും നമുക്കുള്ള തല്ലെന്ന് കരുതി ഒരിക്കല്‍ കൂടി മണ്ടരാവരുതെന്ന ഉദ്ദേശ്യത്തോടെ കത്തിയടി തുടര്‍ന്നപ്പോഴാണ്‌ ആനന്ദ്‌ വന്നു പറയുന്നത്‌ ഇതു ബ്ളോഗ്ഗേര്‍സിണ്റ്റെ ബോട്ട്‌ ആണെന്ന്.



               "ഈ തണലില്‍ ഇത്തിരിനേരം"

പിന്നെ കത്തിയടിക്ക്‌ ലാല്‍ സലാം പറഞ്ഞുകൊണ്ട്‌ ബോട്ടിലൊരു ഓട്ടപ്രദക്ഷിണം. ബോട്ടിനകത്ത്‌ ഏവരുടെയും ക്യാമറകള്‍ മിന്നി മറഞ്ഞു. ഈ ക്യാമ്പില്‍ വന്നില്ലായിരുന്നെങ്കില്‍ ഒരു അടിപൊളി യാത്രകൂടി നഷ്ടപ്പെടുമായിരുന്നുവെന്ന് മനസ്സില്‍ പറഞ്ഞു.


ബ്ളോഗ്‌ ക്യാമ്പ്‌ ഹൌസ്ബോട്ടിലൂടെ അതിണ്റ്റെ ജൈത്രയാത്ര ആരംഭിച്ചു. അദ്യത്തെ പത്തു മിനിട്ടുനേരം എല്ലാവരുടെയും ശ്രദ്ധ ഇരുവശത്തുമുള്ള കാഴ്ചകളിലേക്ക്‌ നീങ്ങി. പിന്നീട്‌ ഏവരും സ്വയം പരിചയപ്പെടുത്തി. അപ്പോഴാണ്‌ കാരിക്കേച്ചറുകള്‍നിമിഷങ്ങള്‍ക്കുള്ളില്‍ വരച്ചുകൊണ്ട്‌ "കേരള ഹാ ഹാ ഹാ" ബ്ളോഗ്ഗര്‍ സജീവേട്ടന്‍ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്‌. പിന്നെക്കണ്ടത്‌ മാവേലിസ്റ്റോറുകളുടെ മുന്‍പില്‍ കാണുന്നത്പോലെ ഒരു നീണ്ട ക്യൂ. സ്വന്തം കാരിക്കേച്ചറുകള്‍ കിട്ടാന്‍ വേണ്ടി ബൂലോകം സജീവേട്ടണ്റ്റെ മുന്‍പില്‍ ക്ഷമയോടെ നില്‍ക്കുന്നു. പിന്നെ ക്ളാസ്സുകള്‍ . ഒരു സായിപ്പിണ്റ്റെ (പേരോര്‍മ്മയില്ല ) voice recognition software ക്ളാസ്സും മണികാര്‍ത്തിക്കിണ്റ്റെ, ബ്ളോഗിലൂടെ മണി സമ്പാദിക്കുന്നതിനുള്ള എളുപ്പവഴികളും കൂടിയായപ്പോള്‍ സമയം പോയത്‌ അറിഞ്ഞില്ല. പക്ഷെ വിശപ്പ്‌ വന്നത്‌ എല്ലാവരും നന്നായി അറിഞ്ഞു തുടങ്ങി, കാരണം 2 മണിയായിത്തുടങ്ങിയിരുന്നു.


പിന്നായിരുന്നു എല്ലാ ബൂലോകരുടെയും യഥാര്‍ത്ഥ Performance. കപ്പ, കരിമീന്‍ ഫ്രൈ , മുളകരച്ച മത്തിക്കറി, ചിക്കന്‍ ഫ്രൈ, താറാവ്‌ കറി, പിന്നെ ഒരു കല്യാണ സദ്യക്കുള്ള സാധാരണ വിഭവങ്ങളും കൂടിയായപ്പോള്‍ ബൂലോകരുടെ മനസ്സുനിറഞ്ഞു, അതിലേറെ വയറും . പിന്നെ സേമ്യ പായസം കൂടിയായപ്പോള്‍ താഴെയുള്ള റൂമിലെവിടെയെങ്കിലും പോയി കിടന്നാലോയെന്നും തോന്നി പ്പോയി

ഊണിനുശേഷം പ്രദീപ്‌ സോമസുന്ദരത്തിണ്റ്റെ "എണ്ണക്കറുപ്പിന്നേഴഴക്‌ " എന്ന മനോഹരമായ ഗാനം കൂടിയായപ്പോള്‍ ക്യാമ്പ്‌ അവിസ്മരണീയം. അദ്ദേഹത്തിണ്റ്റെ "Audio Blogging " എന്നതിനെക്കുറിച്ചുള്ള ക്ളാസ്സ്‌ ഏവരും ആസ്വദിക്കുന്നുണ്ടായിരുന്നു. ജോധാ അക്ബറിലെ “Jashn-E-Bahaaraa” എന്ന ഗാനം അദ്ദേഹം പാടിയത്‌ Neundo എന്ന Software ഉപയോഗിച്ച്‌ Mixing നടത്തിയതും വോക്കല്‍ ശബ്ദത്തില്‍കൂടുതല്‍ sound effects കൊടുത്തതും ഒരു പുതിയ അറിവും അനുഭവവുമായിരുന്നു



               "Not Only "BOAT" Also"


വൈകിട്ടായപ്പോള്‍ പഴം പൊരിയും ചായയും . പിന്നെ ബ്ളോഗ്ഗിലെ സജീവ സാന്നിദ്ധ്യമായ "കേരള ഫാര്‍മറിണ്റ്റെ" മലയാളം ബ്ളോഗ്ഗിങ്ങിനെക്കുറിച്ചുള്ള ക്ളാസ്സും റബ്ബറിണ്റ്റെ സ്ഥിതിവിവരക്കണക്കുകള്‍ വെളിപ്പെടുത്തുന്ന പ്രസണ്റ്റേഷനും വളരെ informative ആയിരുന്നു. ക്യാമ്പില്‍ ബൂലോകരില്‍ ഏറ്റവും മുതിര്‍ന്ന വ്യക്തി കേരള ഫാര്‍മര്‍ ആയിരുന്നെങ്കിലും ക്യാമ്പിലുടനീളം അദ്ദേഹം പ്രകടിപ്പിച്ച യുവത്വം ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. കെന്നിയുടെ കാമ്പസ്‌ ബ്ളോഗ്ഗിങ്ങിനെക്കുറിച്ചുള്ള ക്ളാസ്സ്‌ ബൂലോകത്തെ വിദ്യാര്‍ത്ഥിസംഘത്തിന്‌ തീര്‍ച്ചയായും ഒരു പ്രചോദനമായിരുന്നു.

ആറുമണിയോടെ ബോട്ട്‌ പുന്നമടയെത്തിയപ്പോഴേക്കും എല്ലാവരും ഒരു ആത്മനിര്‍വൃതിയിലെത്തിയ പോലെയായിരുന്നു. അവിസ്മരണീയമായ ഒരു ബൂലോകകൂട്ടായ്മ,. ആനന്ദത്തിണ്റ്റെ പാരമ്യത്തിലൊരു ഹൌസ്‌ ബോട്ട്‌ യാത്ര.

11 comments:

keralafarmer said...

ഞാന്‍ തപ്പുകയായിരുന്നു ബ്ലോഗ് ക്യാമ്പ് കേരളയില്‍ മലയാളികള്‍ ആരും ഇല്ലെ എന്ന്. മീനാക്ഷി എന്നൊരാളും ഉണ്ടായിരുന്നു അല്ലെ?

keralainside.net said...

this post is being listed by www.keralainside.net.
please categorise Your post.
Thank You

Vellayani Vijayan/വെള്ളായണിവിജയന്‍ said...

ജയകൃഷ്ണന്‍ നന്നായി.ഒരു സുന്ദരമായ വിവരണം.അതും മലയാളത്തില്‍.ആശംസകള്‍.
വെള്ളായണി

അഭിമന്യു said...

ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ ബൂലോഗരുടെ സമ്മേളനം നടന്നു എന്നൊരു വാര്‍ത്ത
പരസ്യത്തിനിടക്കുള്ള ചാനല്‍ സര്‍ഫിംഗില്‍ ഏതൊ ഒരു ചാനലില്‍ കണ്ടു. പിന്നീട്
അതിന്‍െറ വിശദാംശങ്ങള്‍ പത്രങ്ങളിലും ചാനലുകളിലും തിരഞ്ഞെങ്കിലും കണ്ടില്ല.
വഞ്ചി വീട്ടില്‍ നടന്ന ബൂലോഗരുടെ ഒത്തു ചേരലിനെക്കുറിച്ച് മനോഹരമായ വിവരണം
തന്ന മീനാക്ഷിക്ക് നന്ദി.
അഭിമന്യു.ആരക്കുഴ.

keralainside.net said...

www.keralainside.net.
Your post is being categorised under “യാത്രാവിവരണം” Thank You..

Anil cheleri kumaran said...

നന്നായിരിക്കുന്നു ആശംസകള്‍

ശ്രീ said...

ആശംസകള്‍!

അങ്കിള്‍ said...

വിവരങ്ങൾ അറിയിച്ചതിനു നന്ദി, മീനാക്ഷി. ഞാനും വരേണ്ടതായിരുന്നു. എന്തു ചെയ്യാം, പെട്ടെന്നു വന്നുപെട്ട ചില വീട്ടുകാര്യങ്ങളാൽ യാത്ര മാറ്റി വയ്കേണ്ടി വന്നു. മീനാക്ഷിയുടെ വിവരണം കുടി കേട്ടപ്പോൾ വലിയ നഷ്ട ബോധം തോന്നുന്നു. ഒരച്ഛനും, അപ്പുപ്പനുമൊക്കെ ആയിക്കഴിഞ്ഞാൽ ഇങ്ങനെയൊക്കെ പലതും വേണ്ടെന്നു വക്കേണ്ടി വരും , അല്ലേ.

:: niKk | നിക്ക് :: said...

കൊള്ളാം :-)

Cartoonist said...

ഹെന്റെ മീനാക്ഷി,

സേമ്യാപ്പായസം പുതിയൊരറിവായിരുന്നു.
വരയ്ക്കിടയില്‍ നഷ്ട്ടപ്പെട്ടവയില്‍ അതും...
കഷ്ടം ! മൂന്നു ഗ്ലാസ്സായിരുന്നു പതിവ് :(

അസ്സലായി !

എന്ന്,
സ്വന്തം കാമാക്ഷന്‍‍

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ആദ്യമായാണ് ഈ വഴിയില് നന്നായിരിക്കുന്നു ആശംസകള്‍

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS