Wednesday, 20 February 2008

വിനീത്‌ മോശം ഗായകനോ ?

“പലരും അനാവശ്യമായ പ്രാധാന്യം കൊടുത്തതുകൊണ്ട്‌ മാത്രം കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്ന ഗായകനാണ്‌ വിനീത്‌ ശ്രീനിവാസന്‍. ഒരു ഗായകനുവേണ്ട ഗുണങ്ങളെല്ലാം ഉണ്ടെന്ന് പറയുക വയ്യ. പ്രധാനമായും പാടുന്നതില്‍ ഒരു ഭാവവുമില്ല. ഗാനഭാഗം വ്യക്തമായിരിക്കണമെന്ന നിഷ്ക്കര്‍ഷ‌ അദ്ദേഹത്തിന്‌ ഇല്ലേയില്ല. അപ്പോള്‍ ഇത്തരത്തിലുള്ള ഒരു ഗായകനെ മുന്‍ നിരയില്‍ പ്രതിഷ്ഠിക്കുന്നതിണ്റ്റെ ഉദ്ദേശ്യമെന്താവാം "

ടി.പി.ശാസ്തമംഗലം.

“എണ്റ്റെ മാഷെ നിങ്ങളീപറയൂന്നതെല്ലാം വിനീത്‌ തന്നെ ഏറ്റുപറഞ്ഞിട്ടുണ്ട്‌. പുതിയ സിനിമകളേതൊക്കെ എന്നു ചോദിച്ചപ്പോള്‍ എതോ ഒരു സിനിമയുടെ പേരുപറയുകയും എന്നിട്ട്‌ ആ സിനിമയിലെ പാട്ട്‌ താന്‍ കുളമായി പാടിയതിനാല്‍ ചിലപ്പോള്‍ തന്നെ മാറ്റാനും ഇടയുണ്ടെന്നും വിനീത്‌ അഭിമുഖത്തില്‍ പറഞ്ഞതോര്‍ക്കുന്നു. ശബ്ദസൌകുമാര്യമൊന്നുമില്ലാതെ, ഭാവമൊന്നുമില്ലാതെ വിദ്യാസാഗറിനെ പോലുള്ള ഒരു സംഗീത സംവിധായകണ്റ്റെ കീഴില്‍ പാടാന്‍ കഴിഞ്ഞതു “ശ്രീനിവാസണ്റ്റെ മകന്‍” എന്ന പേരിലാണെന്നു വിശ്വസിക്കുന്നത്‌ മൂഢത്വമാണ്‌. ആദ്യനാളുകളില്‍ അതിമനോഹരമായി പാടിയിരുന്ന എം. ജിയണ്ണന്‍ ശബ്ദസൌകുമാര്യം നഷ്ടപ്പെട്ടിട്ടും ഇപ്പോഴും പാടുന്നില്ലേ ? എല്ലാം മറന്നേക്കൂ, മനോഹരമായ ശബ്ദത്തിണ്റ്റെ ഉടമയായ വേണുഗോപാലിനെതിരെ എം. ജിയണ്ണന്‍ ഉള്‍പ്പടെയുള്ള ലോബി കളിച്ചിട്ടായിരിക്കുമല്ലോ പാവം ഇപ്പോഴും ചില അനശ്വര ഗാനങ്ങളുടെ ഗായകനായി മാത്രം ഒതുങ്ങിനില്‍ക്കുന്നത്‌.


വിനീതിന്‌ ശാസ്ത്രീയമായ അടിത്തറ സംഗീതത്തില്‍ ഉണ്ടോ എന്നറിയില്ല, എങ്കിലും അദ്ദേഹത്തിണ്റ്റെ ശബ്ദമാധുര്യത്തിന്‌ തെളിവാണല്ലോ അയാളുടെ പാട്ടുകളുടെ പോപ്പുലാരിറ്റി. കര്‍ണ്ണാടക സംഗീതം അഭ്യസിക്കാത്ത S.P. Balasubrahmanyam ശങ്കരാഭരണത്തിലെ പാട്ടുകള്‍ അതിമനോഹരമായി പാടിയില്ലേ !"

7 comments:

കണ്ണൂസ്‌ said...

വിനീത് പാടിക്കോട്ടേ. പക്ഷേ അതിന്‌ കൊടുത്ത ഉദാഹരണങ്ങള്‍ ഒരല്പ്പം സങ്കടപ്പെടുത്തി!

ശബ്ദസൗകുമാര്യമോ, കാര്യമായ ഭാവഭംഗിയോ വിനീതിന്റെ ആലാപനത്തില്‍ ഇല്ല എന്നത് സത്യം തന്നെയാണ്‌. മിടുക്കരായ വേറെ ഒരുപാടു പേരുണ്ടായിട്ടും വിനീത് പോപ്പുലര്‍ ആവുന്നെങ്കില്‍, അതിന്‌ ഒരു കാരണം അച്ഛന്റെ പേരു തന്നെയാവണം.

ഹരിത് said...

അച്ഛന്‍റെ പേരില്‍ മാത്രമാണു കാര്യമെങ്കില്‍ , കെ. ജെ. യേശുദാസിനെക്കാളും വലിയ അഛനല്ലല്ലോ ശ്രീനിവാസന്‍. തലയിലെഴുത്തും വേണം.

Baiju Sultan said...

വിനീത് മോശക്കാരനാണെന്നല്ല, ആവര്‍ത്തന വിരസത കൊണ്ട് മടുത്തു തുടങ്ങിയിരിക്കുന്നു ആ ശബ്ദം.

പ്രയാസി said...

എനിക്കിസ്ടാ..:)

ഉപാസന | Upasana said...

ആരാ വിനീത്..?
:)
ഉപാസന

Simy Chacko :: സിമി ചാക്കൊ said...

വിനീതിന്റെ പാട്ടുകളില്‍ റ്റെക്നിക്കലായി കുറ്റവും കുറവുകളും ഉണ്ടാവാം. പക്ഷെ, ആളുകളെ ആകര്‍ഷിക്കുന്ന എന്തോ ഒന്നു അതിലുണ്ടായതുകൊണ്ടാണു മാഷേ അങ്ങോരുടെ പാട്ടുകള്‍ ഒക്കെ പോപുലര്‍ ആകുന്നത്.

സ്കൂള്‍ കലാമേളകളില്‍ (സംസ്ഥാനതലത്തില്‍) സമ്മാനാങ്ങല്‍ മേടിച്ച്ത്, അച്ച്ന്റെ (പ്രസിസ്ദ്ദമായ) പൊക്കം, നിറം, ബുധ്ദി കൊണ്ടൊന്നും അല്ലാലൊ ...

നിങ്ങക്കൊക്കെ കുശുംബാ മാഷേ

saan said...

ningal paranjathoke sariyaannu................

pakshe anikioru kaaryam parayaanund.

who is vineeth?????????????????????????????????????????

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS