കൊല്ലത്താണ് മകന് അമ്മയെ ഇങ്ങനെ അമിതമായി സ്നേഹിച്ചത്. രോഗശയ്യയില്‍ കിടക്കുന്ന വൃദ്ധയായ മാതാവിനെ സംരക്ഷിക്കാന്‍ കന്യാസ്ത്രീകളും ബന്ധുക്കളും മുന്നോട്ട് വന്നിരുന്നെങ്കിലും അവരൊക്കെ സ്വത്ത് തട്ടിയെടുക്കാന്‍ എത്തുകയാണെന്ന് പറഞ്ഞ് ഹോട്ടല്‍ തൊഴിലാളിയായ മകന് അവരെ അകറ്റിയിരുന്നു. മലമൂത്രവിസര്ജ്യവസ്തുക്കള്ക്കിടയില് അസ്ഥിമാത്രമായി കാണപ്പെട്ട വൃദ്ധയെ പോലീസെത്തി ബലം പ്രയോഗിച്ച് പൂട്ടു തുറന്നാണ് പുറത്തെടുത്തിയത്. ആശ്രാമം ഹോളിഫാമിലി ചര്‍ച്ചിനു സമീപം മിഷന് കോമ്പൌണ്ടില്‍ ഉദയാനഗര്‍ മൂന്നില്‍ ആനി(82 വയസ്സ്) , മകന് റോബര്‍ട്ട്(52) നൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്.ഒരു മുറി മാത്രമുള്ള വീട്ടില്‍ ചുറ്റിനും ചാക്കുകള്‍ കൊണ്ട് കെട്ടി വേര്‍തിരിച്ച നിലയില്‍ കട്ടിലിലായിരുന്നു ആനി കിടന്നിരുന്നത്. പോലീസുകാര്‍ മുറി തുറക്കുമ്പോള്‍ മാസങ്ങള്‍ പഴകിയ ഭക്ഷണം അടുക്കളമുറിയില്‍ ഇരിപ്പുണ്ടായിരുന്നു.
(വാര്‍ത്ത ജനയുഗം പത്രത്തില്‍-18/02/08)

ആനിയെ ആശുപത്രിയിലേക്ക് നീക്കുന്നു
മകന് മാനസികരോഗിയാണെന്നു പറഞ്ഞുകൊണ്ട് അവനെ രക്ഷപെടുത്താന്‍ ശ്രമം നടന്നേക്കാം പക്ഷെ മാതാപിതാക്കളെ വാര്‍ദ്ധക്യകാലത്ത് എങ്ങനെയും ഒഴിവാക്കി വൃദ്ധസദനങ്ങളില്‍ എത്തിക്കാന്‍ ശ്രമം നടത്തുന്ന മനോരോഗമുള്ള മക്കളുടെ എണ്ണം നമ്മുടെ കേരളത്തില്‍ കൂടി വരുന്ന പ്രവണത നമുക്ക് ശ്രദ്ധിക്കാതിരിക്കാന്‍ കഴിയില്ല. വാര്‍ദ്ധക്യം ഒരു ശാപമാണെന്നും തങ്ങള്‍ ആ അവസ്ഥയിലെത്തിച്ചേരുകയില്ല എന്നും വിശ്വസിക്കുന്ന ഈ മനോരോഗികള്‍ ഒന്നോര്‍ത്താല്‍ നന്ന്, നിങ്ങള്‍ ചെയ്യുന്നതെല്ലാം നിങ്ങളുടെ മക്കള്‍ ശ്രദ്ധിക്കുന്നുണ്ട്, നാളെ അവര്‍ നിങ്ങളുടെ വാര്‍ദ്ധക്യത്തില്‍, നിങ്ങള്‍ നിങ്ങളുടെ മാതാപിതാക്കളോട് പെരുമാറിയ രീതിയില്‍ തന്നെ പെരുമാറിയെന്നു വരും.
അതിനാല്‍ “പഴുത്തില വീഴുമ്പോള്‍ പച്ചില ചിരിക്കണ്ട!”
5 comments:
ലാഭം ലഭിക്കാത്തവയെല്ലാം ഒഴിവാക്കപ്പെടേണ്ടതാണെന്ന് ചിന്തിക്കുന്ന നൂറ്റാണ്ടിന് ഇത്രയൊക്കെ ചെയ്യാന്‍ കഴിഞ്ഞില്ലങ്കില്‍ ...
അലിവ് വറ്റാത്ത ഏതാനും മനസ്സുകളെങ്കിലും ബാക്കി നില്‍ക്കുന്നുണ്ട് എന്ന് ആശ്വസിക്കാം...
അവനെ ചാട്ടവാറിനടിക്കണം പൊതുജന മദ്ധ്യത്തില്‍,,അങ്ങനെയുള്ളവര്‍ക്ക് പാഠമാകാന്‍.
വളരെ നൊമ്പരപ്പെടുത്തുന്ന കാഴ്ച
:(
അന്യം ആകാത്ത മനുഷ്യത്വത്തിനു മുന്നില്‍ തല്‍ കുനിക്കുന്നു.
:(
Post a Comment