Wednesday, 27 February 2008

ബില്‍ഗേറ്റ്സ്‌ നരകത്തില്‍(നര്‍മം)

നരകത്തിണ്റ്റെ കവാടത്തില്‍ വച്ച്‌ സാത്താന്‍ സാക്ഷാല്‍ ബില്‍ ഗേറ്റ്സിനെ അഭിവാദ്യം ചെയ്തു.

"സ്വാഗതം, Mr. Gates ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു നിങ്ങള്‍ ജീവിതത്തിലുടനീളം വളരെ സ്വാര്‍ത്ഥനും പിശുക്കനും അതിനേക്കാളുപരി സമര്‍ത്ഥനായ ഒരു കള്ളനുമായിരുന്നു. പക്ഷെ നിങ്ങള്‍ക്ക്‌ നരകത്തില്‍ ഞങ്ങള്‍ ഒരു ഔദാര്യം നല്‍കുകയാണ്‌, 3 രീതിയിലുള്ള ശിക്ഷാവിധികളില്‍ നിങ്ങള്‍ക്കിഷ്ടമുള്ളത്‌ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ നല്‍കും"

ഇങ്ങനെ പറഞ്ഞുകൊണ്ട്‌ സാത്താന്‍ ഗേറ്റ്സിനെ ഒരു വലിയ തീ തടാകത്തിലേക്ക്‌ കൂട്ടിക്കൊണ്ട്‌ പോയി. അവിടെ മില്യണ്‍ കണക്കിന്‌ പാപികളുടെ ആത്മാക്കള്‍ ക്രൂരമായ പീഡനമേറ്റ്‌ വെന്തെരിയുന്ന കാഴ്ചകണ്ട്‌ ഗേറ്റ്സിണ്റ്റെ ഹാര്‍ഡ്‌ ഡിസ്ക്ക്‌ തകര്‍ന്നു.

അതിനുശേഷം സാത്താന്‍ തുറന്ന ഒരു മൈതാനത്തിലേക്ക്‌ അദ്ദേഹത്തെ കൂട്ടിക്കൊണ്ട്‌ പോയി. ആ മൈതാനത്തില്‍ ആത്മാക്കളെ ,വിശപ്പ്‌ സഹിക്കാന്‍ വയ്യാതെ ധാരാളം സിംഹങ്ങള്‍ കടിച്ച്‌ കീറി ക്കൊല്ലുന്ന കാഴ്ച കാണാന്‍ കഴിയാതെ ഗേറ്റ്സ്‌ തണ്റ്റെ മോണിറ്റര്‍ ഓഫ്‌ ചെയ്തു. അതിനുശേഷം സാത്താന്‍ ഗേറ്റ്സിനെ ഒരു കുടുസ്സു മുറിയിലേക്ക്‌ കൊണ്ട്‌ പോയി. ആമുറിയില്‍ വിലകൂടിയ വൈന്‍ നിറച്ച ഒരു കുപ്പി കണ്ടേറെ സന്തോഷിച്ച ബില്‍ഗേറ്റ്സ്‌ മുറിയുടെ മൂലക്ക്‌ ഒരു personal Computerകൂടിയിരിക്കുന്നതു കണ്ടപ്പോള്‍ അത്യധികം ആവേശത്തോടെ വിളിച്ച്‌ പറഞ്ഞു.
"സാത്താനെ എനിക്കീ ശിക്ഷമതി, ഞാന്‍ ഈ കുടുസ്സുമുറിയിലിരുന്ന്‌ ഇനിയുള്ളകാലം കഴിച്ചുകൂട്ടിക്കൊള്ളാം"

"ശരി നിങ്ങളുടെ ഇഷ്ടം പോലെ "

എന്ന് പറഞ്ഞുകൊണ്ട്‌ സാത്താന്‍ മുറി പൂട്ടി പുറത്തിറങ്ങി.
ഇതെല്ലാം കണ്ടു നിന്ന സാത്താണ്റ്റെ സന്തതസഹചാരി ലൂസിഫറിന്‌ സഹിച്ചില്ല

"അയ്യോ സാത്താനെ നിങ്ങള്‍ എന്താ ഈ കാട്ടിയത്‌, അയാള്‍ Bill Gates ആണ്‌. നിങ്ങള്‍ എന്തിനാണ്‌ അയാള്‍ക്ക്‌ ഇത്രയും നല്ല സ്ഥലം നല്‍കിയത്‌. "

സാത്താന്‍ ചിരിച്ചുകൊണ്ട്‌ പറഞ്ഞു.
"അങ്ങനയേ നിങ്ങള്‍ക്ക്‌ തോന്നൂ. ദൂരെനിന്ന് നോക്കിയാല്‍ നിറഞ്ഞിരിക്കുന്ന ആ വൈന്‍ ബോട്ടില്‍ യഥാര്‍ത്ഥത്തില്‍ ശൂന്യമാണ്‌.”
"അപ്പോള്‍ ആ കമ്പ്യുട്ടറോ" ആകാംക്ഷ ആടക്കാനാവാതെ ലൂസിഫര്‍ ചോദിച്ചു.

"അതില്‍ WINDOWS 95 ആണുള്ളത്‌." സാത്താന്‍ ചിരിച്ചുകൊണ്ട്‌ പറഞ്ഞു.
"പിന്നെ അതില്‍ മൂന്ന് കീകളുമില്ല"
"എതൊക്കെ" ലൂസിഫര്‍ അത്ഭുതത്തോടെ തിരക്കി
ഉത്തരം ഉടനെ തന്നെ വന്നു Control, Alt, Delete

3 comments:

ശ്രീ said...

പാവം ബില്‍‌ഗേറ്റ്സ്!
;)

ശ്രീനാഥ്‌ | അഹം said...

ഞാനിത്‌ മുന്‍പ്‌ വായിച്ചിട്ടുണ്ട്‌. പക്ഷേ ഇങ്ക്ലീഷില്‍ ആയിരുന്നു... എമെയില്‍ ആയിട്ട്‌.

പാമരന്‍ said...

:)

ഞാന്‍ വേറൊന്ന്‌ കേട്ടിട്ടുണ്ട്‌.

എല്ലാ ഭീകര സ്ഥലങ്ങളും കാണിച്ചിട്ട്‌ ബില്‍ ഗേറ്റ്സ്‌ നെം കൊണ്ടവരു്‌ ഒരു സെപ്റ്റിക്‌ ടാങ്കിനടുത്തെത്തി. കുറേ ആള്‍ക്കരു്‌ അവിടെ സെപ്റ്റിക് ടാങ്കില്‍ കാലിട്ടിരുന്ന്‌ ചായ കുടിക്കുന്നു. ബില്‍ ഗേറ്റ്സ്‌ വിചാരിച്ചു, "ങ്ഹും, സെപ്റ്റിക് ടാങ്കില്‍ ആണേലും ചായെം കുടിച്ചോണ്ടിരിക്കാലോ.. മറ്റുള്ള ദണ്ഡനങ്ങളേക്കാള്‍ ഭേദം തന്നെ. എനിക്കിതു മതി."

അങ്ങനെ അങ്ങേരെ അവിടെ ചായ കുടിക്കാന്‍ വിട്ടിട്ട്‌ സാത്താന്‍ തിരിച്ചു പോയി. ചായ കുടിച്ചു കഴിഞ്ഞപ്പോ അവിടെ ലീഡര്‍ ന്നു തോന്നിക്കുന്ന ഒരാള്‌: "ങ്ഹാ.. ഇന്‍റര്‍വെല്‍ കഴിഞ്ഞു.. ഇനി എല്ലാരും പഴയപോലെ തലകുത്തി നില്‍ക്കൂ.."

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS