ചേട്ടണ്റ്റെ മോളായ കല്യാണിയാണ് കഥയിലെ നായിക. കക്ഷിക്ക് ഇപ്പോള്‍ മൂന്നര വയസ്സുണ്ട്. രണ്ടര വയസ്സുള്ളപ്പോള്‍,പുള്ളിക്കാരത്തി മലവിസര്‍ജജനം നടത്തിക്കൊണ്ടിരുന്നത്, വീടിന് സ്വല്പ്പമകലെ മതിലിനോട് ചേര്‍ന്നുള്ള സ്ഥലത്തായിരുന്നു. എവിടിരുന്ന് സാധിച്ചാലും, തണ്റ്റെ മലം അമ്മയെക്കൊണ്ട് മാത്രമെ വാരിക്കാന്‍ അനുവദിക്കുകയുള്ളൂ എന്നുള്ള ഒരു അനാവശ്യ നിര്‍ബന്ധബുദ്ധി അവള്‍ക്കുണ്ടായിരുന്നു. എന്തായാലും, മലമല്ലേ, നമ്മള് ഇക്കാര്യത്തിലത്ര വാശി പിടിക്കാനൊട്ടു പോയതുമില്ല. ഒരിക്കല്‍ അവളുടെ അമ്മ അമ്പലത്തില്‍ പോയ സമയത്താണ് കക്ഷി സാധിച്ചത്. എണ്റ്റെ അമ്മ, മരുമകള്‍ വരുന്നത് വരെ കാത്തിരിക്കണ്ട് എന്ന് കരുതി സംഭവം വാരിയെടുക്കാനായി അവളുടെ അടുത്തേക്ക് ചെന്നു. പോരേ പൂരം, അവള് ഉച്ചത്തില്‍ കരയാനുള്ള ഭാവത്തോടെ വിളിച്ച് പറഞ്ഞു. "അച്ചാമ്മ വാരണ്ട, എണ്റ്റെ അമ്മ വാരിയാല്‍ മതി" കരഞ്ഞു തുടങ്ങിയാല്‍, സൈറണ്‍ പോലെ ആയതിനാല്‍ അമ്മ തല്ക്കാലം പിന്‍വാങ്ങി.
രാത്രിയില്‍ കല്യാണിക്ക് അച്ചാമ്മയെ വലിയ കാര്യമാണ്, മറ്റുള്ളവര്‍ ഹാളിലിരുന്ന് റ്റി.വി കാണുമ്പോള്‍ രണ്ട് പേരും ഹാളിനെ വേര്‍തിരിച്ചിരിക്കുന്ന കര്ട്ടന് പിറകിലിരുന്ന് ചോറും കറിയും വെക്കുന്ന തിരക്കിലായിരിക്കും. അടുക്കളയില്‍ പകല്‍ നടക്കുന്ന പുകിലുകളെല്ലാം പുള്ളിക്കാരത്തി തന്മയത്തോട് കൂടി അവതരിപ്പിക്കുന്നത് അച്ചാമ്മയോട് രാത്രിയില്‍ ഒത്ത് ചേരുമ്പോഴാണ്. അങ്ങനൊരു ദിവസം, പേരക്കുട്ടിയോട് വളരെ വാത്സല്യം തോന്നിയ വേളയില്‍, അച്ചാമ്മ അവളോട് തണ്റ്റെ പരിഭവം അറിയിച്ചു. "രാത്രിയില്‍ നിണ്റ്റെ കൂടെ ചോറും,കറിയും വെച്ച് കളിക്കാനൊക്കെ നിണ്റ്റെ അച്ചാമ്മവേണം. എന്നിട്ടും നിനക്ക് അച്ചാമ്മയോട് ഒരു സ്നേഹവുമില്ലല്ലോ ?"
അത് കേട്ടപ്പോള്‍ അവളുടെ കുഞ്ഞ് മനസ്സിലെ പരിഭവം , ആശ്വാസവാക്കുകളായി വന്നത് ഇങ്ങനെയായിരുന്നു.
"നാളെ മുതല്‍ അച്ചാമ്മ എണ്റ്റെ തീട്ടം വാരിക്കോളൂ"
SOLVED PAPER OF ASSISTANT DENTAL SURGEON-IMS/HEALTH SERVICES
-
SOLVED PAPER OF ASSISTANT DENTAL SURGEON-IMS/HEALTH SERVICES
QUESTION PAPER CODE-119/2017.
EXAM HELD ON 12.10.2017.
1. Which article of Indian constitut...
1 month ago
13 comments:
ഹഹ.. ദയ കലക്കി...!
ഓ.ടോ..കുട്ടികളെ കക്കൂസിലിരുന്ന് മലവിസര്‍ജ്ജനം നടത്താന്‍ പഠിപ്പിക്കണം, സൌകര്യമില്ലാത്തവരാണെങ്കില് എനിക്കൊന്നും പറയാനില്ല..!
bestttttttttttttt
ഹഹഹ. കൊടുകൈ കല്യാണി
കൊള്ളാം
-സുല്‍
ഹ ഹ ഹ....
എനിക്ക് വയ്യ... കല്യാണി കലക്കി.
:)
ഹ ഹ എന്തൊരു മഹാമനസ്ക :)
കല്യാണി സൂപ്പര്‍!!!!!!
മീനാക്ഷി സൂപ്പര്‍
കുട്ടിക്കളെ കക്കുസിലിരുത്തി പഠിപ്പിക്കു
:D :)
ഈ ഡോക്ടര്‍ പറയുന്നു,, കുട്ടികളെ ചെറുപ്പത്തില്‍ തന്നെ ടോയിലെറ്റില്‍ ഇരുത്തി ശീലിപ്പിക്കുക... അല്ലേല്‍ എല്ലാര്ക്കും പണിയാകും..
ഇത്ര ചെറിയ കുട്ടി തീട്ടം എന്ന് വക്കൊക്കെ പ്രയോഗിക്കാന്‍ പഠിച്ചോ???
എതായാലും, രസംണ്ട്.
ഇല്ലാ.. എനിക്കൊന്നും പറയാനില്ലാ...!! കല്യാണിയുടെ സ്വല്പം ദയ ഉണ്ടായാല്‍ മതിയേ...!!!
കിടിലന്‍... അല്ലാ.. കിടിലത്തി... കല്യാണിയേ...!!
അഭിനന്ദനങ്ങള്‍- മീനാക്ഷിയുടെ എഴുത്തിനു നല്ല മാറ്റം. (ചെറിയ ഒരു നാറ്റവും)
Post a Comment