Thursday, 27 December 2007

വിന്‍ഡോസ്‌ XP ചില എളുപ്പവഴികള്‍

നിങ്ങളുടെ സിസ്റ്റത്തില്‍ WINDOWS XP, C:Drive ല്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുകയാണെങ്കില്‍ സിസ്റ്റം Restart, Shut Down, Log off എന്നിവ ചെയ്യാന്‍ ഒരു Shortcut നിങ്ങള്‍ക്ക്‌ വളരെ എളുപ്പത്തില്‍ നിര്‍മ്മിക്കാം.
1. Restart ചെയ്യാന്‍ .

ആദ്യമായി Desktop ല്‍ വച്ച്‌ മൌസിണ്റ്റെ Right button Click ചെയ്യുക. അതില്‍ New സെലക്ട്‌ ചെയ്തശേഷം Shortcutല്‍ Click ചെയ്യുക. (ചിത്രം1 ശ്രദ്ധിക്കുക. )



ചിത്രം1



ചിത്രം2


ചിത്രം2 ല്‍ കാണുന്നതുപോലെ Type the location of the item: എന്ന സ്ഥലത്ത്‌ “c:\windows\system32\shutdown.exe -r -f -t 00” എന്ന് ടൈപ്പ്‌ ചെയ്യുക.

ദയവായി ഇതിലെ Double inverted commas ഒഴിവാക്കി ടൈപ്പ്‌ ചെയ്യുക.

Here ‘-r’ is for restarting the computer. ‘-f ‘is to force close all programs without saving. ‘–t’ is used to restart in ‘0’ seconds.

2. Log Off ചെയ്യാന്‍


മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ചെയ്തശേഷം താഴെ കൊടുത്തിട്ടുള്ളത്‌ ടൈപ്പ്‌ ചെയ്യുക.

“C:\windows\system32\shutdown.exe -l -f -t 00”

3. Shut Down ചെയ്യാന്‍

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ചെയ്തശേഷം താഴെ കൊടുത്തിട്ടുള്ളത്‌ ടൈപ്പ്‌ ചെയ്യുക.

“c:\windows\system32\shutdown.exe -s -f -t 00”


നിങ്ങള്‍ create ചെയ്ത Short Cutവഴി ഇനി എളുപ്പത്തില്‍ തന്നെ system , Restart, Logoff Shutdown എന്നിവ നിമിഷങ്ങള്‍ക്കുള്ളില്‍ ചെയ്യാം

Monday, 24 December 2007

ഗാംഗുലി -സചിന്‍ ,ഒരു ക്രിക്കറ്റ്‌ തമാശ

ഇതൊരു ഭാവന കലര്‍ന്ന തമാശ കഥയാണ്‌ ഗാംഗുലിയും ടെന്‍ഡുല്‍ക്കറും വയസ്സന്‍മാരായപ്പോള്‍ യാദൃശ്ചികമായി ഒരു പാര്‍ക്കില്‍ വച്ച്‌ കണ്ട്‌ മുട്ടി. അപ്പോള്‍ പതിവു കുശലാന്വേഷണങ്ങള്‍ കഴിഞ്ഞ്‌ ഗാംഗുലിയോട്‌ സച്ചിന്‍ ചോദിച്ചു.

"സ്വര്‍ഗ്ഗത്തില്‍ ക്രിക്കറ്റ്‌ കാണുമോ ? "
“അറിയില്ല സച്ചിന്‍! നമുക്കൊരു കണ്ടീഷന്‍ വക്കാം ആദ്യം ഞാന്‍ മരിക്കുകയാണെങ്കില്‍ സ്വര്‍ഗ്ഗത്തിലെ സത്യം ഞാന്‍ ഇവിടെ വന്ന്‌ വെളിപ്പെടുത്താം! അതല്ല സച്ചിനാണ്‌ മരിക്കുന്നതെങ്കില്‍ എന്നോടു വിവരം പറയുമല്ലോ "

സച്ചിനും അത്‌ സ്വീകാര്യമായി, രണ്ട്‌ പേരും ആ ധാരണയോടെ പിരിഞ്ഞു.
കഷ്ടകാലത്തിന്‌ സച്ചിന്‍ ആദ്യം തന്നെ ഭൂമിയോട്‌ വിട പറഞ്ഞു.


ഒരു നാള്‍ ഗാംഗുലി പാര്‍ക്കിലിരുന്നപ്പോള്‍ "സൌരവ്‌ സൌരവ്‌" എന്ന ഒരു അശരീരി കേട്ടു അപ്പോള്‍ ഗാംഗുലി ചോദിച്ചു.
“സച്ചിനല്ലെ, അത്‌ ! സ്വര്‍ഗ്ഗത്തില്‍ ക്രിക്കറ്റ്‌ ഉണ്ടോ സച്ചിന്‍ ?”
ഉടന്‍ വന്നു അശരീരി
"സച്ചിന്‍ തന്നെ. ഒരു സന്തോഷ വാര്‍ത്തയും ദുഃഖവാര്‍ത്തയുമായിട്ടാണ്‌ ഞാന്‍ വന്നിരിക്കുന്നത്‌"
"ആദ്യം സന്തോഷവാര്‍ത്ത പറയൂ സച്ചിന്‍ ?"
ഗാംഗുലിക്ക്‌ ആകാംക്ഷ അടക്കാനായില്ല
"സ്വര്‍ഗ്ഗത്തില്‍ ക്രിക്കറ്റുണ്ട്‌ അതാണ്‌ സന്തോഷ വാര്‍ത്ത "

"അപ്പോള്‍ ദുഃഖവാര്‍ത്തയോ ?"
സച്ചിന്‍ ആശ്വസത്തോടെയും വിഷമത്തോടേയും ഇങ്ങനെ മൊഴിഞ്ഞു.
"അടുത്ത വെള്ളിയാഴ്ച്ച ഇവിടെ ആരംഭിക്കുന്ന മത്സരത്തിലെ ഓപ്പണിംഗ്‌ ബാറ്റ്സ്മാനാണ്‌ സൌരവ്‌ "

Sunday, 23 December 2007

വിന്‍ഡോസ്‌ XP ചില രഹസ്യ കമാന്‍ഡുകള്‍

1. പ്രൈവറ്റ്‌ കാരക്ടര്‍ ഏഡിറ്റര്‍.

ഈ പ്രോഗ്രാം ഐക്കണ്‍സും കാരക്ടേര്‍സും(Alphabet) ഡിസൈന്‍ ചെയ്യാന്‍ ഉപയോഗിക്കാംആദ്യം Startല്‍ ക്ളിക്ക്‌ ചെയ്യുക എന്നിട്ട്‌ Run സെലക്ട്‌ ചെയ്യുക. എന്നിട്ട് EUDCEDIT എന്ന് ടൈപ്പ്‌ ചെയ്യുക . Private Character Editor സ്ക്രീനില്‍ തെളിയുകയായി.

2. ഐ ഏക്സ്പ്രസ്സ്‌(iExpress)

ഈ പ്രോഗ്രാം, ഫയല്‍സുകളെ EXECUTABLE FILES ആക്കി മാറ്റാന്‍ ഉപയോഗിക്കാംആദ്യം Startല്‍ ക്ളിക്ക്‌ ചെയ്യുക എന്നിട്ട്‌ Run സെലക്ട്‌ ചെയ്യുക. എന്നിട്ട്‌ iexpress എന്ന്‌ ടൈപ്പ്‌ ചെയ്യുക .

3.ഡിസ്ക്ക്‌ ക്ളീന്‍അപ്പ്‌(Disk Cleanup)

ഈ പ്രോഗ്രാം, ഹാര്‍ഡ്‌ ഡിസ്ക്ക്‌ ക്ളീന്‍ ചെയ്യാന്‍ ഉപയോഗിക്കാംആദ്യം Startല്‍ ക്ളിക്ക്‌ ചെയ്യുക എന്നിട്ട്‌ Run സെലക്ട്‌ ചെയ്യുക. എന്നിട്ട്‌ cleanmgr എന്ന്‌ ടൈപ്പ്‌ ചെയ്യുക .

4. ഡോക്ടര്‍ വാട്സണ്‍ (Dr Watson)

ഈ പ്രോഗ്രാം, വിന്‍ഡോസിലെ തകരാറുകള്‍ പരിഹരിക്കുന്നതിന്‌ ഉപയോഗിക്കാംആദ്യം Startല്‍ ക്ളിക്ക്‌ ചെയ്യുക എന്നിട്ട്‌ Run സെലക്ട്‌ ചെയ്യുക. അതിനുശേഷം drwtsn32 എന്ന്‌ ടൈപ്പ്‌ ചെയ്യുക .

5. വിന്‍ഡോസ്‌ മീഡിയ പ്ളെയര്‍

ഈ പ്രോഗ്രാം പഴയ മീഡിയ പ്ളെയര്‍ ഓപ്പണ്‍ ചെയ്യാന്‍ ഉപയോഗിക്കാം ആദ്യം Start ല്‍ ക്ളിക്ക്‌ ചെയ്യുക എന്നിട്ട്‌ Run സെലക്ട്‌ ചെയ്യുക. അതിനുശേഷം mplay32 എന്ന് ടൈപ്പ്‌ ചെയ്യുക

6.ടെമ്പററി ഫയല്‍സ്‌ നീക്കം ചെയ്യാന്‍. (Remove Temporary Files From System)

ഈ പ്രോഗ്രാം സിസ്റ്റത്തിലെ അനാവശ്യമായ ടെമ്പററി(Temporary) ഫയല്‍സ് നീക്കം ചെയ്യാന്‍ ഉപയോഗിക്കാം ആദ്യം Start ല്‍ ക്ളിക്ക്‌ ചെയ്യുക എന്നിട്ട്‌ Run സെലക്ട്‌ ചെയ്യുക. അതിനുശേഷം %temp% എന്ന്‌ ടൈപ്പ്‌ ചെയ്യുക അല്ലെങ്കില്‍ Temp എന്നു മാത്രം ടൈപ്പ്‌ ചെയ്യുക.


മറ്റ്‌ പ്രോഗ്രാം കോഡുകള്‍ താഴെ പറയുന്നവയാണ്‌

Character Map = charmap
DirectX diagnosis = dxdiag



Object Packager = packager
System Monitor = perfmon
Program Manager = progman
Remote Access Phonebook =rasphone
Registry Editor =regedt32
File Signature Verification Tool = sigverif
Volume Control = sndvol32
System Configuration Editor =sysedit
Syskey =syskey
Microsoft Telnet Client =telnet

Saturday, 22 December 2007

ഒരു X’mas തമാശ

X’mas കാര്‍ഡുകള്‍ കോളേജിലെ കൂട്ടുകാര്‍ക്ക്‌ അയക്കുമ്പോള്‍ എന്തെങ്കിലും പാരയുടെ രൂപത്തിലാവും അത്‌ ചെല്ലേണ്ടടത്ത്‌ എത്തിച്ചേരുക. ഒന്നുകില്‍ കൂലിക്കത്തായോ, അല്ലെങ്കില്‍ കൂട്ടുകാരുടെ ഇരട്ടപ്പേരിണ്റ്റെ സാദൃശ്യമുള്ള കാര്‍ഡുകള്‍ അയക്കുകയോ ആണ്‌ പതിവ്‌. അതിനാല്‍ എല്ലാവരും പരസ്പരം ഒരു ദയാഹര്‍ജി നല്‍കുമായിരുന്നു, ഈ ക്രിസ്തുമസിന്‌ ആരും പാരവെക്കെരുതെന്ന്‌! എങ്കിലും ദയാഹര്‍ജികള്‍ പ്രഹസനങ്ങളായി, കൂലികാര്‍ഡുകള്‍ വീട്ടിലെത്താറുണ്ടായിരുന്നു.


അങ്ങനെയിരിക്കെ എനിക്ക്‌ ഒരു കൂലിക്കത്ത്‌ വന്നു. ഈ സംഭവങ്ങളൊന്നും വീട്ടില്‍ പറയാതിരുന്നതിനാല്‍ വീട്ടുകാര്‍ പണംകൊടുത്ത്‌ കാര്‍ഡ്‌ വാങ്ങിവയ്ക്കുകയും ചെയ്തു. നിരാശയോടെ കാര്‍ഡ്‌ വാങ്ങിച്ച്‌ പൊട്ടിച്ച്‌ നോക്കിക്കൊണ്ടിരുന്നപ്പോള്‍ അമ്മയുടെ കമണ്റ്റ്‌.
"നീ ആര്‍ക്കെങ്കിലും കൂലി അയച്ച്കാണും! ഏടാ കൊടുത്താ കൊല്ലത്തും കിട്ടും "
നോക്കണെ ഒരു തവണ പോലും ആര്‍ക്കും കൂലിക്കത്തയക്കണമെന്ന്‌ സ്വപ്നത്തില്‍പോലും വിചാരിച്ചിട്ടില്ലാത്ത ഞാന്‍ പ്രതിസ്ഥാനത്ത്‌!. അടുത്ത കൂട്ടുകാരനായ താജുദ്ദീനാണ്‌ പണി പറ്റിച്ച്‌ വച്ചിരിക്കുന്നത്‌. കാര്‍ഡാണെങ്കിലോ, ഒരു ചിമ്പന്‍സി ടൂത്ത്‌ ബ്രഷിണ്റ്റെപരസ്യത്തിനെന്നോണം പല്ലിളിച്ച്‌ നില്‍ക്കുന്ന ഒരു ഞെരുപ്പന്‍ കാര്‍ഡ്‌. എവനിത്‌ എവിടെനിന്നും തപ്പിയെടുത്തോ എന്തൊ ?


എന്തായാലും ഇവനൊരു പണികൊടുക്കണം എന്ന്‌ ഞാനന്ന്‌ തന്നെ തീരുമാനിച്ചു. ആ കാര്‍ഡ്‌ വച്ച്‌ തന്നെ അവന്‌ പാര വക്കാനുള്ള അവസരം അവന്‍ തന്നിട്ടുണ്ടായിരുന്നു. Dearest JK (Jaya Krishnan) എന്ന്‌ തുടങ്ങുന്ന കാര്‍ഡിണ്റ്റെ അവസാനം അവണ്റ്റെ തന്നെ സ്റ്റൈലില്‍ A friend From Universe എന്നും എഴുതിയിട്ടുണ്ടായിരുന്നു അതുകൊണ്ട്‌ തന്നെ കാര്യങ്ങള്‍ ഏളുപ്പമായി jk പെട്ടെന്ന്‌ തന്നെ തിരുത്തി jeeja എന്ന ക്ളാസ്സിലെ വായാടിക്കുട്ടിയുടെ പേരാക്കി മാറ്റി. എണ്റ്റെ പഴയ ഡയറി തപ്പിയെടുത്ത്‌ അഡ്രസ്സെഴുതി അവള്‍ക്കയക്കാന്‍ തിരുമാനിച്ചു. കവറിണ്റ്റെ പുറത്ത്‌ From ണ്റ്റെ സ്ഥാനത്ത്‌ താജുദ്ദീന്‍ എന്നെഴുതിയശേഷം സൂക്ഷിച്ച്‌ നോക്കിയാല്‍ മാത്രം വായിച്ചെടുക്കത്തക്കവിധം പേര്‌ വെട്ടിയ ശേഷമാണ്‌ അവള്‍ക്ക്‌ ഞാന്‍ ആ കാര്‍ഡ്‌ കൂലിയായി അയച്ച്‌ കൊടുത്തത്‌


അയച്ചതിണ്റ്റെ പിറ്റെ ദിവസം തന്നെ എനിക്കൊരാള്‍ വളരെ മോശമായ ഒരു X,mas കാര്‍ഡ്‌ കൂലിയായി അയച്ചതു ഇന്നലെ കിട്ടിയെന്നും അയാളുടെ പേര്‌ വെളിപ്പെടുത്തുന്നില്ലെന്നും ഞാന്‍ ക്ളാസ്സില്‍ പറഞ്ഞു. എല്ലാവരോടും കരുതിയിരിക്കാനും ഞാന്‍ പറഞ്ഞു. അത്‌ കേട്ടുകൊണ്ട്‌ താജുദ്ദീന്‍ എണ്റ്റെയടുക്കല്‍ വന്നിട്ട്‌ ഇങ്ങനെ ചോദിച്ചു

" എടാ ആ കാര്‍ഡയച്ചത്‌ ഞാനാണന്ന്‌ നിനക്ക്‌ മനസ്സിലായില്ലെ ? പിന്നെ നീ എന്താ എണ്റ്റെ പേര്‌ പറയാതിരുന്നത്‌"
“എടാ വേറെ പലരും പേരു വക്കാതെ വല്ലവര്‍ക്കും കൂലിക്കാര്‍ഡ്‌ അയച്ചിട്ടുണ്ടെങ്കില്‍ അതും കൂടി നിണ്റ്റെ പേരിലാകില്ലെ ! അതാ ഞാന്‍ നിണ്റ്റെ പേര്‌ വെളിപ്പെടുത്താതിരുന്നത്‌"
അതു കേട്ടപ്പോള്‍ അവന്‍ എനിക്കങ്ങനെ ഒരു കാര്‍ഡയച്ചതിന്‌ sorry പറഞ്ഞു.
“എടാ നീ എനിക്ക്‌ അയക്കുന്നതിനു പകരം ആ ജീജക്കൊരു പണി കൊടുത്തുകൂടായിരുന്നോ "
“എണ്റ്റളിയാ വേറെ ആര്‍ക്കു വേണമെങ്കിലും ഞാനീ ക്ളാസ്സില്‍ കൂലി അയക്കും. പക്ഷെ അവള്‍ക്കയച്ചാല്‍ അവളുടെ വായിലിരിക്കുന്ന മുഴുവന്‍ കേട്ടാലെ പിന്നെ ഏഴു വെള്ളത്തില്‍ കുളിച്ചാലും പ്രയോജനമില്ല "
അവണ്റ്റെ വാക്കുകള്‍ കേട്ടപ്പോല്‍ അവന്‌ വരാനിരിക്കുന്ന ദുരന്തത്തേക്കുറിച്ചോര്‍ത്തു ഞാനൊന്ന്‌ ഞെട്ടി

പിറ്റേ ദിവസം കോളേജില്‍ ഞാനല്‍പ്പം വൈകിയാണെത്തിചേര്‍ന്നത്‌. അന്നാകട്ടെ ഭാഗ്യത്തിന്‌ ആരുടെയോ സമരവും ഉണ്ടായിരുന്നു

ആന കയറിയ കരിമ്പിന്‍ചണ്ടിപോലെ ഇരിക്കുന്ന താജുദ്ദീനെ ആശ്വസിപ്പിക്കാന്‍ പാടുപെടുന്ന കൂട്ടുകാരെ കണ്ട ഞാന്‍ ഒരു നിഷ്കളങ്കനെപ്പോലെ കാര്യം തിരക്കി.
“അളിയാ ഇവനിട്ടാരോ പാര വച്ചു. എവണ്റ്റെ പേരില്‍ ആരോ നമ്മുടെ മൈക്കിന്‌ കൂലിക്കാര്‍ഡയച്ചു. അവളുടെ പ്രഭാഷിതം കേട്ടിട്ടാണ്‌ ഇവണ്റ്റെ കമ്പോളനിലവാരം താണിരിക്കുന്നത്‌. "
ഞാന്‍ അപ്പോള്‍ എണ്റ്റെ അമ്മയുടെ വാക്കുകള്‍ കടമെടുത്തിട്ടിങ്ങനെ പറഞ്ഞു.

"അളിയാ കൊടുത്താ കൊല്ലത്തും കിട്ടും "

Friday, 21 December 2007

എം. ടി യുടെ നാലുകെട്ടിനെതിരെ എഴുത്തുകാര്‍

എം.ടി.വാസുദേവന്‍ നായരുടെ പ്രഥമ നോവലായ നാലുകെട്ടിണ്റ്റെ സുവര്‍ണജൂബിലി ആഘോഷിക്കാനുള്ള കേരള സാഹിത്യ അക്കാദമിയുടെ തീരുമാനത്തിനെതിരെ എഴുത്തുകാര്‍ രംഗത്ത്‌. സാഹിത്യത്തിലെ ഒരു ദുര്‍ബലമായ കൃതിയുടെ അമ്പതാം വാര്‍ഷികം ആഘോഷിക്കാനുള്ള തീരുമാനത്തിലൂടെചരിത്രത്തെ തെറ്റായി വായിക്കാന്‍ വായനക്കാരെ സജ്ജമാക്കുകയാണ്‌ ചെയ്യുന്നതെന്ന് കെ എല്‍ മോഹനവര്‍മ്മ, എം.തോമസ്‌ മാത്യു, ബാലചന്ദ്രന്‍ വടക്കേടത്ത്‌ തുടങ്ങിയ ഏതാനും എഴുത്തുകാര്‍ ആരോപിച്ചു. ഉറൂബിണ്റ്റെ "സുന്ദരികളും സുന്ദരന്‍മാരും". അക്കിത്തത്തിണ്റ്റെ "ഇരുപതാം നൂറ്റാണ്ട്‌", കോവിലണ്റ്റെ "ഏമൈനസ്‌ ബി" തുടങ്ങിയവ ഒഴിവാക്കിയാണ്‌ നാലുകെട്ടിണ്റ്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്നത്‌. ഇത്തരം തീരുമാനത്തിനുപിന്നില്‍ നിക്ഷിപ്തതാല്‍പര്യമാണ്‌.


സാഹിത്യനായകന്‍മാരുടെ ജന്‍മ, ചരമദിന ശതാബ്ദികള്‍ വേണ്ടപോലെ നടത്തുന്നില്ല. സ്മൃതിമണ്ഡപം അടച്ചിട്ടിരിക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളോട്‌ ഭാഷയേയും സാഹിത്യത്തേയും സ്നേഹിക്കുന്നവര്‍ക്ക്‌ പ്രതികരിക്കാതിരിക്കാനാവില്ലെന്ന് വ്യക്തമാക്കുന്ന പ്രസ്താവനയില്‍ രാമചന്ദ്രന്‍, ടി.എം.ഏബ്രഹം, എം. കെ. ചന്ദ്രശേഖരന്‍, വി. വി. പ്രഭാകരന്‍, നെടുമുടി ഹരികുമാര്‍, യു. കെ. കുമാരന്‍ എന്നിവരും ഒപ്പിട്ടിട്ടുണ്ട്‌.

എന്തായാലും സാഹിത്യകാരന്‍മാര്‍ തമ്മിലുള്ള പോര്‍വിളിക്ക്‌ തുടക്കമിട്ടുകൊണ്ട്‌ പുതിയൊരു വിവാദവും അരങ്ങേറിയിരിക്കുകയാണ്‌. മറ്റ്‌ സാഹിത്യകാരന്‍മാരുടെ പ്രതികരണത്തിനുവേണ്ടി നമുക്ക്‌ കാത്തിരിക്കാം

Wednesday, 19 December 2007

ജാസിഗിഫ്റ്റും Orkut കമ്മ്യുണിറ്റിയും

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ജാസിഗിഫ്റ്റുമായുള്ള ഇണ്റ്റര്‍വ്യു(2007ഡിസംബര്‍ 23)വില്‍ പറയുന്ന ഒരു കാര്യം ശ്രദ്ധിക്കൂ.

സംഗീതവുമായി ബന്ധപ്പെട്ട്‌ ഒരു വരേണ്യ/കീഴാള ജാതിബോധം മലയാളത്തില്‍ നില നില്‍ക്കുന്നുവെന്നു കരുതാന്‍ കഴിയുമോ എന്ന് ചോദ്യകര്‍ത്താവ്‌ ചോദിക്കുന്നു.

അതിന്‌ ജാസി പറയുന്ന മറുപടി ഇങ്ങനെയാണ്‌.

"പ്രത്യേകിച്ച്‌ എണ്റ്റെ കളര്‍/എണ്റ്റെ identity ആദ്യമായി Music Industryയിലേക്ക്‌ ഒരാള്‍ ഇങ്ങനെ കടന്ന് വരിക. നമ്മുടെ History ശ്രദ്ധിക്കപ്പെടാം. ഇഷ്ടമല്ലാത്തരീതിയില്‍ എന്തെങ്കിലും കണ്ടുപിടിക്കാം. ഈ സംഗീതം Music Attack ചെയ്യാന്‍ സഹായിക്കാം ഇപ്പോള്‍ തന്നെ Orkutല്‍ എനിക്കെതിരായി ഇരുപത്തിയൊന്നു പേര്‍ ചേര്‍ന്ന് ഒരു Anti Communityഉണ്ട്‌. അതും 22 വയസ്സിനു താഴെയുള്ളവര്‍ തുടങ്ങിയിരിക്കുന്നത്‌. ഒരാള്‍ തിരുവനന്തപുരത്തുനിന്നും/കണ്ണൂരില്‍ നിന്ന്-ബഹ്‌റൈനില്‍ നിന്ന് ഒരു പെണ്‍കുട്ടിയുമുണ്ട്‌. എണ്റ്റെ ഫോട്ടോയൊക്കെ വച്ച്‌ വികൃതമാക്കി. അവര്‍ കൊച്ചുകുട്ടികളാണ്‌ അവര്‍ എന്തുകൊണ്ടാണ്‌ എണ്റ്റെ Music Oppose ചെയ്യുന്നതെന്ന് എനിക്കു മനസ്സിലാകുന്നില്ല. ഇവരെല്ലാം ഒരു പ്രത്യേക Communityയില്‍ ഉള്ളവരാണ്‌. അപ്പോഴാണ്‌ നമ്മള്‍ പറയുന്നത്‌ അവരുടെ മാതാപിതാക്കളുടെയോ സുഹൃത്തുക്കളുടെയോ സ്വാധീനമാകാം അവരില്‍ ഒരു ബോധം സൃഷ്ടിച്ചത്‌. മാത്രമല്ല, ഈ കുട്ടികള്‍ക്ക്‌ ഞാന്‍ വളരുന്ന സമൂഹം വലുതാണെന്ന ഒരു Superiority Complex അവരുടെ മനസ്സിലുണ്ടാവാം. അവര്‍ക്ക്‌ Music ഇല്ല. അപ്പോള്‍ ഇവനാര്‌. അത്തരത്തിലായിരിക്കാം അവര്‍ opposeചെയ്യുന്നത്‌. ഇതിലെ Profile നോക്കുമ്പോള്‍ അറിയാം എല്ലാം ഒരു പ്രത്യേക type of community യില്‍ ഉള്ള ആള്‍ക്കാരാണ്‌"

നമുക്കറിയാം മലയാളസിനിമാരംഗത്ത്‌ ഒരു വന്‍തരംഗം സൃഷ്ടിച്ച ഗാനമായിരുന്നു "ലജ്ജാവതി". ആ ഒരൊറ്റ ഗാനം കൊണ്ട്‌ തന്നെ മലയാളികളുടെ മനസ്സില്‍ സ്ഥാനം പിടിച്ച സംഗീതസംവിധായകനായി മാറുകയായിരുന്നു ജാസ്സി. പക്ഷെ പിന്നെ അതു പോലൊരു ഹിറ്റ്‌ ഗാനം അദ്ദേഹത്തിന്‌ സംഭാവന ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും അതിനു ശേഷവും നല്ല കുറെ ഗാനങ്ങള്‍ അദ്ദേഹം ഈണം പകര്‍ന്നവയാണ്‌. പല ചിത്രങ്ങളും പരാജയപ്പെട്ടിട്ടും ചില പാട്ടുകള്‍ (" സ്നേഹതുമ്പി" അഴകാലിലെ മഞ്ഞചരടിലെ പൂത്താലി (അശ്വാരൂഢന്‍)) എന്നി ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടവയാണ്‌.

അതെല്ലാം മറന്നേക്കു, ജാസിക്കെതിരെ ഇങ്ങനെ ഒരു Community എന്തിന്‌ രൂപം കൊടുത്തു എന്നതാണ്‌ മനസ്സിലാവാത്തത്‌. അതിന്‌ അവരെ പ്രേരിപ്പിച്ച ഘടകമെന്തായിരിക്കും. ജാസ്സി കറുത്തവനായിട്ടാണോ, അതോ മലയാളികളുടെ സംഗീതത്തില്‍ ജാസ്സിയോടുള്ളാ വരേണ്യവര്‍ഗ്ഗത്തിണ്റ്റെ എതിര്‍പ്പായിട്ടാണൊ ഇങ്ങനെ ഒരു community ? എന്തായാലും വേറെ പല സംഗീതസംവിധായകരും ചവറു ഗാനങ്ങള്‍ കൊണ്ട്‌ മലയാള സിനിമയെ നശിപ്പിക്കുമ്പോള്‍ കുറെ നല്ല ഗാനങ്ങള്‍ നമുക്ക്‌ നല്‍കിയ ജാസ്സിയെ ഇങ്ങനെ അപമാനിക്കുന്നത്‌ ശരിക്കും ചെറ്റത്തരമാണ്‌. പലര്‍ക്കും ജാസ്സി ചെയ്തിട്ടുള്ള ലജ്ജാവതിയെ ആണ്‌ മനസ്സിലാദ്യം കടന്നു വരുന്നെങ്കിലും ഇദ്ദേഹത്തിണ്റ്റെ ആദ്യ ചിത്രമായ "സഫല" ത്തിലെ "തൂവെള്ള തൂകുമുഷസ്സില്‍ " എന്ന ഗാനം ഒരു തവണ എങ്കിലും കേട്ടിട്ടുള്ളവര്‍ അദ്ദേഹത്തിണ്റ്റെ കഴിവിനെ പറ്റി മനസ്സിലാക്കതിരിക്കില്ല. എന്തായാലും ഇതൊന്നും ജാസ്സിയെ തളര്‍ത്തുകയില്ല, ലജ്ജാവതി അറബിയിലും, സിംഹളഭാഷയിലും പുറത്തിറങ്ങാന്‍ പോകുന്നു. തെലുങ്കില്‍ ജാസ്സി ചെയ്ത്‌ പല പാട്ടുകളും വാന്‍ ഹിറ്റായിക്കഴിഞ്ഞിരിക്കുന്നു. അല്ലെങ്കിലും മുറ്റത്തെ മുല്ലക്ക്‌ മണമില്ലല്ലോ ? ജാസ്സിയെ എതിര്‍ക്കുന്ന പേട്ടു പിള്ളാരെ നിങ്ങള്‍ക്കിതൊന്നും സഹിക്കുന്നില്ലെങ്കില്‍വെറുതെ Anti community ഉണ്ടാക്കി സമയം കളയാതെ കറുത്തവരോ, താണ ജാതിയിലൂള്ള വരോ ആയ വേറെ പ്രശസ്തരെ നോക്കിക്കോളൂ ! കാരണം അസൂയക്കും കുശുമ്പിനും മരുന്നില്ലല്ലോ മക്കളെ !

Tuesday, 18 December 2007

അമ്മ ഏവിടെ പോയതാ ?



അമ്മ ഏവിടെ പോയതാ ?




ആരാ വരുന്നത്‌, അമ്മയാണോ ?





ഹായ്‌ അതെണ്റ്റെ അമ്മ തന്നെ !



എന്നെ പെട്ടെന്ന് എടുക്കമ്മെ !



Friday, 14 December 2007

ചില ഇലക്ഷന്‍ തമാശകള്‍

എണ്റ്റെ വീട്‌ ഏകദേശം ഒരു ഗ്രാമത്തിലാണെന്നു പറയാം, അതിനാല്‍ നാട്ടിന്‍പുറത്ത്‌ നടക്കുന്ന ചെറിയ അബദ്ധങ്ങള്‍ വരെ ചായക്കടകളും ബാര്‍ബര്‍ഷോപ്പുകള്‍ വഴിയും പെട്ടെന്ന് പ്രസിദ്ധമാകുമായിരുന്നു. തങ്കപ്പന്‍ എന്നു വിളിക്കുന്ന ഈ കഥാപാത്രത്തിന്‌ എല്ലാ കാര്യത്തിലും അറിവുണ്ടെന്ന രീതിയില്‍ സംസാരിക്കുന്ന ഒരു ശീലമുണ്ടായിരുന്നു, അതുകൊണ്ട്‌ തന്നെ അവിടെ നടക്കുന്ന ഓരൊ അബദ്ധത്തിലും അദ്ദേഹത്തിണ്റ്റെ സംഭാവന വലുതായിരുന്നു.


അങ്ങനെയിരിക്കെ ഇലക്ട്രോണിക്‌ വോട്ടിംഗ്‌ യന്ത്രമുപയോഗിച്ച്‌ വോട്ട്‌ ചെയ്യുന്നതെങ്ങനെ എന്ന് സാധാരണക്കാര്‍ക്ക്‌ കാട്ടിക്കൊടുക്കാന്‍ ഒരു ക്ളാസ്സ്‌ നടന്നു. തങ്കപ്പനെ കൂട്ടുകാരിലാരൊ, ക്ളാസ്സിന്‌പോവാന്‍ ക്ഷണിച്ചപ്പോള്‍, നിങ്ങള്‍ പോയിട്ട്‌ വന്ന് വല്ല സംശയവുമുണ്ടെങ്കില്‍ എന്നോട്‌ ചോദിച്ചാല്‍ പറഞ്ഞ്‌ തരാം എന്ന മറുപടിയാണ്‌ അവര്‍ക്ക്‌ കിട്ടിയത്‌. രണ്ടായാലും ഇലക്ഷണ്റ്റെ ദിവസമായി. തങ്കപ്പന്‍ സഖാവിനു ചെറുതായി ടെന്‍ഷനടിക്കാന്‍ തുടങ്ങി. കൂട്ടുകാരെല്ലാം വോട്ട്‌ ചെയ്യാന്‍ വിളിച്ചപ്പോള്‍ വളരെ ധൈര്യം അഭിനയിച്ച്‌ മൂപ്പര്‍ നടന്നു

അപ്പോള്‍ തങ്കപ്പണ്റ്റെ മനസ്സില്‍ തിരക്കില്ലാത്ത സമയത്ത്‌ കേറി വോട്ട്‌ ചെയ്യാം എന്നായിരുന്നു. വോട്ടിംഗ്‌ കേന്ദ്രത്തിന്‌ സമീപം കുറെ നേരം കറങ്ങിനിന്നശേഷം വോട്ടേര്‍സ്‌ ആരുമില്ലാത്തപ്പോള്‍, മൂപ്പര്‍ വോട്ട്‌ ചെയ്യാന്‍ കേറി. പോളിംഗ്‌ ഓഫീസര്‍മാരെ നോക്കി വളിച്ച ഒരു ചിരിയും പാസ്സാക്കി, അവിടുത്തെ പ്രാഥമികനടപടികളെല്ലാം ചെയ്തിട്ട്‌, വോട്ടിംഗ്‌ യന്ത്രത്തിന്‌ സമീപത്തേക്കു നടന്നു. തങ്കപ്പണ്റ്റെ ടെന്‍ഷന്‍ ഇരട്ടിച്ചു. പക്ഷെ വോട്ടിംഗ്‌ യന്ത്രം കണ്ടപ്പോള്‍ പുള്ളിക്കാരന്‌ സമാധാനമായി, താന്‍ സ്ഥിരം ചെയ്യുന്ന ചിഹ്നം കക്ഷി കണ്ടു. പിന്നെ അമാന്തിച്ചില്ല, അതിനു നേരെയുള്ള ബട്ടണ്‍ അമര്‍ത്തി. അതുവരെ കാര്യങ്ങള്‍ എല്ലാം മംഗളമായി നടന്നു. തങ്കപ്പന്‌ തന്നോട്‌ വല്ലാത്ത അഭിമാനം തോന്നി. പുള്ളി പിന്നെ അമാന്തിച്ചില്ല,വോട്ടിംഗ്‌ യന്ത്രവും കൈയ്യിലെടുത്ത്‌ നെഞ്ച്‌ വിരിച്ച്‌ നേരെയങ്ങ്‌ നടന്നു. കക്ഷി വിചാരിച്ചത്‌ വോട്ടരോരുത്തര്‍ക്കും ഓരോ യന്ത്രം നല്‍കുന്നുണ്ടെന്നായിരുന്നു.

പിന്നെ നടന്ന പുകില്‍ പറയേണ്ടല്ലോ, തങ്കപ്പന്‍ വീട്ടിലെത്തുന്നതിനു മുന്‍പെ വാര്‍ത്ത വീട്ടിലെത്തി!

എല്ലാം തങ്കപ്പന്‍ സഹിക്കുമായിരുന്നു, കൂട്ടുകാര്‍ സംശയനിവാരണത്തിന്‌ വരുന്നതൊഴിച്ചാല്‍ മറ്റെന്തും!

Tuesday, 11 December 2007

ഈ മെയില്‍ തട്ടിപ്പുകള്‍

Congratulations! You won $50,00000


ഇങ്ങനെയുള്ള മെയിലുകള്‍ കാണുമ്പോള്‍ ചിലരെങ്കിലും താല്‍പ്പര്യത്തോടെ ഇതൊന്ന് വായിച്ച്‌ നോക്കാനാഗ്രഹിക്കും. നിങ്ങള്‍ക്ക്‌ U.K.Lotteries വഴിയോ, മറ്റേതെങ്കിലും നറുക്കെടുപ്പ്‌ വഴിയോ മേല്‍പ്പറഞ്ഞ ഡോളര്‍ സമ്മാനമായി ലഭിച്ചെന്നും, ഇത്‌ നിങ്ങളുടെ മെയില്‍ അഡ്രസ്സ്‌ Random ആയി സെലക്ട്‌ ചെയ്ത്‌ കിട്ടിയതാണെന്നും, ഇന്ത്യയിലെ ആദ്യത്തെ Winner നിങ്ങളാണെന്നും അവര്‍ വെളിപ്പെടുത്തുന്നു. അല്ലെങ്കില്‍ റഷ്യയിലെയൊ, ഇംഗ്ളണ്ടിലെയോ ഒരു ധനികക്ക്‌. കാന്‍സറൊ, മറ്റ്‌ മാറാരോഗങ്ങളോ പിടിച്ച്‌ മരണം കാത്ത്‌ കിടക്കുകയാണെന്നും അവര്‍ തണ്റ്റെ സമ്പത്തിണ്റ്റെ ഒരു ഭാഗം വികസ്വരരാജ്യങ്ങളിലെ പാവപ്പെട്ടവര്‍ക്ക്‌ കൊടുക്കുന്നതിണ്റ്റെ ഭാഗമായി നിങ്ങളെ തെരെഞ്ഞെടുത്തിരിക്കുന്നു എന്നും അറിയിക്കുന്നു. നമ്മള്‍ ഉടന്‍ തന്നെ അവരാവശ്യപ്പെട്ടതനുസരിച്ച്‌, നമ്മുടെ Bank Account No സഹിതമുള്ള വിവരങ്ങള്‍ കൈമാറുന്നു. ഉടന്‍ അവരുടെ അടുത്ത മെയില്‍ വരുന്നു നിങ്ങളുടെ താല്‍പ്പര്യത്തിന്‌ നന്ദി പറഞ്ഞതിന്‌ ശേഷം, ഈ വലിയ തുക നിങ്ങള്‍ക്ക്‌ കിട്ടുന്നതിന്‌ ഈ തുകയുടെ ഒരു ശതമാനമോ, രണ്ട്‌ ശതമാനമോ ചെറിയ കമ്മിഷനായി, അവരുടെ രഹസ്യ ഏജണ്റ്റിനെ ഏല്‍പ്പിക്കണമെന്നൊ, അല്ലെങ്കില്‍ അവര്‍ക്ക്‌ ഈ ചെറിയ തുക അവരാവശ്യപ്പെടുന്ന വിലാസത്തില്‍ അയച്ച്‌ കൊടുക്കാനും പറയുന്നു.

ഓര്‍ക്കുക അവര്‍ നമുക്ക്‌ തരുന്നത്‌, നമുക്ക്‌ സ്വപ്നം പോലും കാണാന്‍ കഴിയാനാവാത്തത്ര ഒരു വലിയ തുകയായാണ്‌. ഉദാഹരണത്തിന്‌ $50,00000. ഇതിണ്റ്റെ ഒരു ശതമാനം എന്നു പറയുമ്പോള്‍ 5000 ഡോളറാണ്‌ വളരെ ചെറിയ കമ്മിഷനായി (50ലക്ഷം ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍) അവര്‍ ആവശ്യപ്പെടുന്നത്‌. ഇത്തരം പ്രലോഭനങ്ങളില്‍ വീണ്‌ പോയാല്‍, നമ്മുടെ പണം പോകുന്നത്‌ മാത്രം മിച്ചം.


ഇങ്ങനെ ധാരാളം ഇന്ത്യാക്കാര്‍, കബളിപ്പിക്കപ്പെടുന്നതായി അറിഞ്ഞത്‌ കൊണ്ടാവാം, നമ്മുടെ റിസര്‍വ്വ്‌ ബാങ്ക്‌ തന്നെ ഇതിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്‌. ലോട്ടറി തുടങ്ങിയ പദ്ധതികളിലേക്കായി വിദേശത്തേക്ക്‌ പണം അയക്കാന്‍ FEMA പ്രകാരം അനുമതിയില്ലെന്ന് കേന്ദ്ര ബാങ്ക്‌ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട്‌ പണത്തിണ്റ്റെ പ്രലോഭനത്തില്‍ വീഴാതിരിക്കാന്‍ എല്ലാവരും ജാഗ്രതൈ!

Thursday, 6 December 2007

8000രൂപക്ക്‌ കംപ്യുട്ടര്‍

200ഡോളര്‍(ഏകദേശം 8000രൂപ) വിലയുള്ള കംപ്യുട്ടര്‍ ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുമെന്ന് Leonovo കമ്പനി. കമ്പനിയുടെ C.E.O വില്യം ജെ അമേലിയോ ആണ്‌ ഇക്കാര്യം അറിയിച്ചത്‌. ചൈനയിലാണ്‌ വില കുറഞ്ഞ കംപ്യുട്ടര്‍ ആദ്യം അവതരിപ്പിക്കുക. തുടര്‍ന്ന് ഇന്ത്യയിലും. ഇന്ത്യയില്‍ പ്രതിവര്‍ഷം അന്‍പത്‌ ലക്ഷം കമ്പ്യുട്ടര്‍ നിര്‍മ്മിക്കാന്‍ കമ്പനിക്ക്‌ പദ്ധതിയുണ്ട്‌. ഇവിടെ നിന്നും കമ്പ്യുട്ടര്‍ ഭാഗങ്ങളും ഹാര്‍ഡ്‌വെയറും കയറ്റുമതി ചെയ്യാനും കമ്പനി ലക്ഷ്യമിടുന്നു. 8000 രൂപയുടെ കംപ്യുട്ടര്‍ വിപണിയിലെത്തിക്കുന്ന തീയതി വ്യക്തമാക്കിയിട്ടില്ല

സത്യന്‍ അന്തിക്കാടും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു




ജീവിതഗന്ധിയായ നിരവധി നല്ല ചിത്രങ്ങള്‍ മലയാള സിനിമക്ക്‌ നല്‍കിയിട്ടുള്ള സത്യന്‍ അന്തിക്കാടിണ്റ്റെ പുതിയ സിനിമ അടുത്ത വിഷുവിന്‌ പ്രദര്‍ശനത്തിനെത്തിയേക്കും. ക്രിസ്ത്മസിന്‌ ഈ ജനപ്രിയസംവിധായകണ്റ്റെ സിനിമ ഇല്ലാത്തത്‌ അദ്ദേഹത്തിണ്റ്റെ ആരാധകരെ നിരാശപ്പെടുത്തുന്നുവെങ്കിലും അദ്ദേഹത്തിണ്റ്റെ അടുത്ത സിനിമ മോഹന്‍ലാലുമായിട്ടാണെന്നറിയുന്നത്‌ രണ്ട്‌ പേരുടെയും ആരാധകരെയും ഒരുപോലെ സന്തോഷിപ്പിക്കുന്നു.





ആണ്റ്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന പേരിടാത്ത ഈ ചിത്രത്തില്‍ മുകേഷും, റഹ്മാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്‌. ആണ്റ്റണി പെരുമ്പാവൂര്‍, സത്യന്‍, ലാല്‍ ടീമിണ്റ്റെ മുന്‍ സംരംഭമായ രസതന്ത്രം100 ദിവസം കൊണ്ട്‌ 15കോടിയോളം രൂപയായിരുന്നു കളക്ട്‌ ചെയ്തത്‌. ജനുവരി പകുതിയോടെ ഷൂട്ടിംഗ്‌ ആരംഭിക്കുന്ന ഈ ചിത്രത്തിണ്റ്റെ തിരക്കഥ സത്യന്‍ അന്തിക്കാട്‌ തന്നെയാണ്‌ നിര്‍വ്വഹിച്ചിരിക്കുന്നത്‌ .

ഷാജിയുടെ ചായാഗ്രഹണത്തിലുള്ള ഈ ചിത്രത്തിലെ നായിക മീരാ ജാസ്മിനാണ്‌. സത്യന്‍ ഇത്‌ തുടര്‍ച്ചയായി നാലാം തവണയാണ്‌ നായികയായി മീരാ ജാസ്മിനെ തെരഞ്ഞെടുത്തിരിക്കുന്നത്‌. അച്ചുവിണ്റ്റെ അമ്മ, രസതന്ത്രം, വിനോദയാത്ര എന്നി മൂന്ന് ചിത്രങ്ങളിലായിരുന്നു ഇതിന്‌ മുന്‍പ്‌ മീരാ ജാസ്മിന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്‌.





ചിത്രത്തിണ്റ്റെ പേര്‌ ഷൂട്ടിംഗിണ്റ്റെ അവസാനം മാത്രം കണ്ടെത്തുന്ന ശീലം ഈ ചിത്രത്തിണ്റ്റെ കാര്യത്തിലും സത്യന്‍ പിന്തുടരുന്നുണ്ട്‌. എന്തായാലും മോഹന്‍ലാലും സത്യനും ഒന്നിക്കുന്നതിണ്റ്റെ രസതന്ത്രം ആവോളം ആസ്വദിച്ചിട്ടുള്ള നമുക്ക്‌ ഒരു വിഷുകൈനീട്ടമായി ഈ ചിത്രം മാറട്ടെ എന്നാശിക്കാം

Wednesday, 5 December 2007

അമേരിക്കയില്‍ പ്രതിശീര്‍ഷകടം 3000 ഡോളര്‍

അമേരിക്കയുടെ ദേശീയ കടബാധ്യത വിസ്ഫോടനാത്മകമാനം കൈവരിക്കുന്നതായി ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. ദിനം പ്രതി 140 കോടി ഡോളര്‍ എന്ന നിരക്കിലാണ്‌ കടബാധ്യത കൂടുന്നത്‌. മിനിറ്റില്‍ ഏതാണ്ട്‌10 ലക്ഷം ഡോളര്‍ എന്ന കണക്കിലാണ്‌ കുതിപ്പ്‌. കുട്ടികളും സ്ത്രീകളും അടക്കം ആളോഹരി കടബാധ്യത 30,000ഡോളറാണ്‌.

അതിവേഗം വര്‍ദ്ധിക്കുന്ന ഭീമമായ കടബാധ്യത രാജ്യത്തെ സമ്പദ്‌വ്യവസ്ഥയില്‍ പൊട്ടിത്തെറി ഉണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. വായപകളുടെ പലിശ അടയ്ക്കാന്‍ നിവൃത്തിയില്ലാത്ത അവസ്ഥയിലാണ്‌ സര്‍ക്കാര്‍. 9,13,000കോടി ഡോളറാണ്‌ പലിശയിനത്തില്‍ അടക്കാനുള്ളത്‌

2001ല്‍ പ്രസിഡണ്റ്റ്‌ ജോര്‍ജ്‌ ബുഷ്‌ അധികാരമേറ്റപ്പോള്‍ 5,70,000കോടി ഡോളര്‍ ആയിരുന്ന ബജറ്റ്‌ കമ്മി അദ്ദേഹം 2009ല്‍ സ്ഥാനാമൊഴിയുന്നതിന്‌ മുന്‍പ്‌ 10ലക്ഷം കോടി ഡോളറായി വര്‍ധിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു.


ഇതൊക്കെയാണെങ്കിലും അന്യരാജ്യങ്ങളുടെ ആഭ്യന്തരപ്രശ്നങ്ങളില്‍ ഇടപെടാനും, യുദ്ധവെറി പിടിച്ച്‌ കൊണ്ട്‌ അന്യരാജ്യങ്ങള്‍ക്കെതിരെ പടയൊരുക്കം നടത്താനും ലോകപോലീസ്‌ ചിലവഴിക്കുന്ന തുകയ്ക്ക്‌ കൈയ്യും കണക്കുമില്ല. "എണ്റ്റെ മകന്‍ മരിച്ചാലും കുഴപ്പമില്ല മരുമകളുടെ കണ്ണീര്‌ കാണണം" എന്നു വാശിപിടിക്കുന്ന അമ്മായിയമ്മയുടെ റോളാണല്ലോ അമേരിക്ക എക്കാലവും ഭംഗിയായി ചെയ്തുവരുന്നത്‌.

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS