Friday, 14 December 2007

ചില ഇലക്ഷന്‍ തമാശകള്‍

എണ്റ്റെ വീട്‌ ഏകദേശം ഒരു ഗ്രാമത്തിലാണെന്നു പറയാം, അതിനാല്‍ നാട്ടിന്‍പുറത്ത്‌ നടക്കുന്ന ചെറിയ അബദ്ധങ്ങള്‍ വരെ ചായക്കടകളും ബാര്‍ബര്‍ഷോപ്പുകള്‍ വഴിയും പെട്ടെന്ന് പ്രസിദ്ധമാകുമായിരുന്നു. തങ്കപ്പന്‍ എന്നു വിളിക്കുന്ന ഈ കഥാപാത്രത്തിന്‌ എല്ലാ കാര്യത്തിലും അറിവുണ്ടെന്ന രീതിയില്‍ സംസാരിക്കുന്ന ഒരു ശീലമുണ്ടായിരുന്നു, അതുകൊണ്ട്‌ തന്നെ അവിടെ നടക്കുന്ന ഓരൊ അബദ്ധത്തിലും അദ്ദേഹത്തിണ്റ്റെ സംഭാവന വലുതായിരുന്നു.


അങ്ങനെയിരിക്കെ ഇലക്ട്രോണിക്‌ വോട്ടിംഗ്‌ യന്ത്രമുപയോഗിച്ച്‌ വോട്ട്‌ ചെയ്യുന്നതെങ്ങനെ എന്ന് സാധാരണക്കാര്‍ക്ക്‌ കാട്ടിക്കൊടുക്കാന്‍ ഒരു ക്ളാസ്സ്‌ നടന്നു. തങ്കപ്പനെ കൂട്ടുകാരിലാരൊ, ക്ളാസ്സിന്‌പോവാന്‍ ക്ഷണിച്ചപ്പോള്‍, നിങ്ങള്‍ പോയിട്ട്‌ വന്ന് വല്ല സംശയവുമുണ്ടെങ്കില്‍ എന്നോട്‌ ചോദിച്ചാല്‍ പറഞ്ഞ്‌ തരാം എന്ന മറുപടിയാണ്‌ അവര്‍ക്ക്‌ കിട്ടിയത്‌. രണ്ടായാലും ഇലക്ഷണ്റ്റെ ദിവസമായി. തങ്കപ്പന്‍ സഖാവിനു ചെറുതായി ടെന്‍ഷനടിക്കാന്‍ തുടങ്ങി. കൂട്ടുകാരെല്ലാം വോട്ട്‌ ചെയ്യാന്‍ വിളിച്ചപ്പോള്‍ വളരെ ധൈര്യം അഭിനയിച്ച്‌ മൂപ്പര്‍ നടന്നു

അപ്പോള്‍ തങ്കപ്പണ്റ്റെ മനസ്സില്‍ തിരക്കില്ലാത്ത സമയത്ത്‌ കേറി വോട്ട്‌ ചെയ്യാം എന്നായിരുന്നു. വോട്ടിംഗ്‌ കേന്ദ്രത്തിന്‌ സമീപം കുറെ നേരം കറങ്ങിനിന്നശേഷം വോട്ടേര്‍സ്‌ ആരുമില്ലാത്തപ്പോള്‍, മൂപ്പര്‍ വോട്ട്‌ ചെയ്യാന്‍ കേറി. പോളിംഗ്‌ ഓഫീസര്‍മാരെ നോക്കി വളിച്ച ഒരു ചിരിയും പാസ്സാക്കി, അവിടുത്തെ പ്രാഥമികനടപടികളെല്ലാം ചെയ്തിട്ട്‌, വോട്ടിംഗ്‌ യന്ത്രത്തിന്‌ സമീപത്തേക്കു നടന്നു. തങ്കപ്പണ്റ്റെ ടെന്‍ഷന്‍ ഇരട്ടിച്ചു. പക്ഷെ വോട്ടിംഗ്‌ യന്ത്രം കണ്ടപ്പോള്‍ പുള്ളിക്കാരന്‌ സമാധാനമായി, താന്‍ സ്ഥിരം ചെയ്യുന്ന ചിഹ്നം കക്ഷി കണ്ടു. പിന്നെ അമാന്തിച്ചില്ല, അതിനു നേരെയുള്ള ബട്ടണ്‍ അമര്‍ത്തി. അതുവരെ കാര്യങ്ങള്‍ എല്ലാം മംഗളമായി നടന്നു. തങ്കപ്പന്‌ തന്നോട്‌ വല്ലാത്ത അഭിമാനം തോന്നി. പുള്ളി പിന്നെ അമാന്തിച്ചില്ല,വോട്ടിംഗ്‌ യന്ത്രവും കൈയ്യിലെടുത്ത്‌ നെഞ്ച്‌ വിരിച്ച്‌ നേരെയങ്ങ്‌ നടന്നു. കക്ഷി വിചാരിച്ചത്‌ വോട്ടരോരുത്തര്‍ക്കും ഓരോ യന്ത്രം നല്‍കുന്നുണ്ടെന്നായിരുന്നു.

പിന്നെ നടന്ന പുകില്‍ പറയേണ്ടല്ലോ, തങ്കപ്പന്‍ വീട്ടിലെത്തുന്നതിനു മുന്‍പെ വാര്‍ത്ത വീട്ടിലെത്തി!

എല്ലാം തങ്കപ്പന്‍ സഹിക്കുമായിരുന്നു, കൂട്ടുകാര്‍ സംശയനിവാരണത്തിന്‌ വരുന്നതൊഴിച്ചാല്‍ മറ്റെന്തും!

3 comments:

ശ്രീ said...

തങ്കപ്പനണ്ണനാളു കൊള്ളാമല്ലോ. എല്ലാ നാട്ടിലുമുണ്ടാകും ഇതു പോലുള്ള ചില ആളുകള്‍‌...

:)

മന്‍സുര്‍ said...

ഹഹാഹഹാ.....തമാശ സൂപ്പര്‍

തങ്കപ്പന്‍ കലക്കി.... അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

ഫസല്‍ said...

aliyua glogappa, thankappaa
nannaayittundu tto

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS