Thursday 6 December 2007

8000രൂപക്ക്‌ കംപ്യുട്ടര്‍

200ഡോളര്‍(ഏകദേശം 8000രൂപ) വിലയുള്ള കംപ്യുട്ടര്‍ ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുമെന്ന് Leonovo കമ്പനി. കമ്പനിയുടെ C.E.O വില്യം ജെ അമേലിയോ ആണ്‌ ഇക്കാര്യം അറിയിച്ചത്‌. ചൈനയിലാണ്‌ വില കുറഞ്ഞ കംപ്യുട്ടര്‍ ആദ്യം അവതരിപ്പിക്കുക. തുടര്‍ന്ന് ഇന്ത്യയിലും. ഇന്ത്യയില്‍ പ്രതിവര്‍ഷം അന്‍പത്‌ ലക്ഷം കമ്പ്യുട്ടര്‍ നിര്‍മ്മിക്കാന്‍ കമ്പനിക്ക്‌ പദ്ധതിയുണ്ട്‌. ഇവിടെ നിന്നും കമ്പ്യുട്ടര്‍ ഭാഗങ്ങളും ഹാര്‍ഡ്‌വെയറും കയറ്റുമതി ചെയ്യാനും കമ്പനി ലക്ഷ്യമിടുന്നു. 8000 രൂപയുടെ കംപ്യുട്ടര്‍ വിപണിയിലെത്തിക്കുന്ന തീയതി വ്യക്തമാക്കിയിട്ടില്ല

5 comments:

ശ്രീ said...

വില കുറയട്ടേ...

:)

സാക്ഷരന്‍ said...

ഈ കമ്പ്യൂട്ടറ് എന്താണാവോ സൂത്രം…?

അലി said...

കമ്പ്യൂട്ടര്‍ വിലകുറയുന്നു!
മൊബൈല്‍ ഫോണും മറ്റു ഇലക്‌ട്രോണിക് ഐറ്റംസിനും സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന വിലയില്‍...

പക്ഷെ..
അരിക്കും മറ്റു ഭക്‌ഷ്യവസ്തുക്കള്‍ക്കും വില ദിനം തോറും കൂടുന്നു.

മന്‍സുര്‍ said...

ജയാ....

വിലകുറയട്ടെ....അങ്ങിനെ
വിലകുറവുകളില്‍ ഇലക്ട്രിക്‌
ഉപകരണങ്ങള്‍ക്കിടയില്‍
വരുത്താം വിലകൂടിയ അസൂഖങ്ങള്‍
വില കൊടുത്താലും
ചികില്‍സിക്കാന്‍ കഴിയാതെ....

അറിവുകള്‍ക്ക്‌ നന്ദി സ്നേഹിതാ

നന്‍മകള്‍ നേരുന്നു

chithrakaran ചിത്രകാരന്‍ said...

ഇനിയും വില കുറയട്ടെ.
ഒരോ വീട്ടിലും ടീവി പോലെ കമ്പ്യൂട്ടറും വേണം.

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS