ഇതൊരു ഭാവന കലര്‍ന്ന തമാശ കഥയാണ് ഗാംഗുലിയും ടെന്‍ഡുല്‍ക്കറും വയസ്സന്‍മാരായപ്പോള്‍ യാദൃശ്ചികമായി ഒരു പാര്‍ക്കില്‍ വച്ച് കണ്ട് മുട്ടി. അപ്പോള്‍ പതിവു കുശലാന്വേഷണങ്ങള്‍ കഴിഞ്ഞ് ഗാംഗുലിയോട് സച്ചിന്‍ ചോദിച്ചു.
"സ്വര്‍ഗ്ഗത്തില്‍ ക്രിക്കറ്റ് കാണുമോ ? "
“അറിയില്ല സച്ചിന്‍! നമുക്കൊരു കണ്ടീഷന്‍ വക്കാം ആദ്യം ഞാന്‍ മരിക്കുകയാണെങ്കില്‍ സ്വര്‍ഗ്ഗത്തിലെ സത്യം ഞാന്‍ ഇവിടെ വന്ന് വെളിപ്പെടുത്താം! അതല്ല സച്ചിനാണ് മരിക്കുന്നതെങ്കില്‍ എന്നോടു വിവരം പറയുമല്ലോ "
സച്ചിനും അത് സ്വീകാര്യമായി, രണ്ട് പേരും ആ ധാരണയോടെ പിരിഞ്ഞു.
കഷ്ടകാലത്തിന് സച്ചിന്‍ ആദ്യം തന്നെ ഭൂമിയോട് വിട പറഞ്ഞു.
ഒരു നാള്‍ ഗാംഗുലി പാര്‍ക്കിലിരുന്നപ്പോള്‍ "സൌരവ് സൌരവ്" എന്ന ഒരു അശരീരി കേട്ടു അപ്പോള്‍ ഗാംഗുലി ചോദിച്ചു.
“സച്ചിനല്ലെ, അത് ! സ്വര്‍ഗ്ഗത്തില്‍ ക്രിക്കറ്റ് ഉണ്ടോ സച്ചിന്‍ ?”
ഉടന്‍ വന്നു അശരീരി
"സച്ചിന്‍ തന്നെ. ഒരു സന്തോഷ വാര്‍ത്തയും ദുഃഖവാര്‍ത്തയുമായിട്ടാണ് ഞാന്‍ വന്നിരിക്കുന്നത്"
"ആദ്യം സന്തോഷവാര്‍ത്ത പറയൂ സച്ചിന്‍ ?"
ഗാംഗുലിക്ക് ആകാംക്ഷ അടക്കാനായില്ല
"സ്വര്‍ഗ്ഗത്തില്‍ ക്രിക്കറ്റുണ്ട് അതാണ് സന്തോഷ വാര്‍ത്ത "
"അപ്പോള്‍ ദുഃഖവാര്‍ത്തയോ ?"
സച്ചിന്‍ ആശ്വസത്തോടെയും വിഷമത്തോടേയും ഇങ്ങനെ മൊഴിഞ്ഞു.
"അടുത്ത വെള്ളിയാഴ്ച്ച ഇവിടെ ആരംഭിക്കുന്ന മത്സരത്തിലെ ഓപ്പണിംഗ് ബാറ്റ്സ്മാനാണ് സൌരവ് "
CURRENT AFFAIRS QUESTIONS AND ANSWERS JANUARY-2019
-
1. Who becomes the first Chief Justice of Telangana?
Thottathil.B.Radhakrishnan.
2. Which country introduced its first minimum wage ($ 1.39/hr) on January...
5 years ago
3 comments:
എങ്കി ആ ടെസ്റ്റിന് ഗാംഗുലിക്ക് പരിക്കാവും.
ഉരപ്പ്
:)
ഉപാസന
അതുശരിയല്ല മീനാക്ഷീ, സച്ചിനായിരിക്കില്ല ആദ്യപോവുക ഗാംഗുലിയായിര്‍ക്കും, സച്ചിന്‍ അപ്പോഴും ഇവിടെ അടുത്ത ലോകകപ്പില്‍ മത്സരിക്കാനും,ടെസ്റ്റില്‍ അന്‍പതിനായിരം റണ്‍സ് എടുത്ത് അടുത്ത റിക്കാര്‍ഡ് ഇടാനുമുള്ള തത്രപ്പാടിലുമായിരിക്കും! ക്രിസ്മസ് ആശംസകള്‍!
valare nannayirikkunnu meenakshi...
gangulikku santhoshavartha santhoshamekumennu thonunnilla!
abhinandhanangal!
Post a Comment