Saturday, 22 December 2007

ഒരു X’mas തമാശ

X’mas കാര്‍ഡുകള്‍ കോളേജിലെ കൂട്ടുകാര്‍ക്ക്‌ അയക്കുമ്പോള്‍ എന്തെങ്കിലും പാരയുടെ രൂപത്തിലാവും അത്‌ ചെല്ലേണ്ടടത്ത്‌ എത്തിച്ചേരുക. ഒന്നുകില്‍ കൂലിക്കത്തായോ, അല്ലെങ്കില്‍ കൂട്ടുകാരുടെ ഇരട്ടപ്പേരിണ്റ്റെ സാദൃശ്യമുള്ള കാര്‍ഡുകള്‍ അയക്കുകയോ ആണ്‌ പതിവ്‌. അതിനാല്‍ എല്ലാവരും പരസ്പരം ഒരു ദയാഹര്‍ജി നല്‍കുമായിരുന്നു, ഈ ക്രിസ്തുമസിന്‌ ആരും പാരവെക്കെരുതെന്ന്‌! എങ്കിലും ദയാഹര്‍ജികള്‍ പ്രഹസനങ്ങളായി, കൂലികാര്‍ഡുകള്‍ വീട്ടിലെത്താറുണ്ടായിരുന്നു.


അങ്ങനെയിരിക്കെ എനിക്ക്‌ ഒരു കൂലിക്കത്ത്‌ വന്നു. ഈ സംഭവങ്ങളൊന്നും വീട്ടില്‍ പറയാതിരുന്നതിനാല്‍ വീട്ടുകാര്‍ പണംകൊടുത്ത്‌ കാര്‍ഡ്‌ വാങ്ങിവയ്ക്കുകയും ചെയ്തു. നിരാശയോടെ കാര്‍ഡ്‌ വാങ്ങിച്ച്‌ പൊട്ടിച്ച്‌ നോക്കിക്കൊണ്ടിരുന്നപ്പോള്‍ അമ്മയുടെ കമണ്റ്റ്‌.
"നീ ആര്‍ക്കെങ്കിലും കൂലി അയച്ച്കാണും! ഏടാ കൊടുത്താ കൊല്ലത്തും കിട്ടും "
നോക്കണെ ഒരു തവണ പോലും ആര്‍ക്കും കൂലിക്കത്തയക്കണമെന്ന്‌ സ്വപ്നത്തില്‍പോലും വിചാരിച്ചിട്ടില്ലാത്ത ഞാന്‍ പ്രതിസ്ഥാനത്ത്‌!. അടുത്ത കൂട്ടുകാരനായ താജുദ്ദീനാണ്‌ പണി പറ്റിച്ച്‌ വച്ചിരിക്കുന്നത്‌. കാര്‍ഡാണെങ്കിലോ, ഒരു ചിമ്പന്‍സി ടൂത്ത്‌ ബ്രഷിണ്റ്റെപരസ്യത്തിനെന്നോണം പല്ലിളിച്ച്‌ നില്‍ക്കുന്ന ഒരു ഞെരുപ്പന്‍ കാര്‍ഡ്‌. എവനിത്‌ എവിടെനിന്നും തപ്പിയെടുത്തോ എന്തൊ ?


എന്തായാലും ഇവനൊരു പണികൊടുക്കണം എന്ന്‌ ഞാനന്ന്‌ തന്നെ തീരുമാനിച്ചു. ആ കാര്‍ഡ്‌ വച്ച്‌ തന്നെ അവന്‌ പാര വക്കാനുള്ള അവസരം അവന്‍ തന്നിട്ടുണ്ടായിരുന്നു. Dearest JK (Jaya Krishnan) എന്ന്‌ തുടങ്ങുന്ന കാര്‍ഡിണ്റ്റെ അവസാനം അവണ്റ്റെ തന്നെ സ്റ്റൈലില്‍ A friend From Universe എന്നും എഴുതിയിട്ടുണ്ടായിരുന്നു അതുകൊണ്ട്‌ തന്നെ കാര്യങ്ങള്‍ ഏളുപ്പമായി jk പെട്ടെന്ന്‌ തന്നെ തിരുത്തി jeeja എന്ന ക്ളാസ്സിലെ വായാടിക്കുട്ടിയുടെ പേരാക്കി മാറ്റി. എണ്റ്റെ പഴയ ഡയറി തപ്പിയെടുത്ത്‌ അഡ്രസ്സെഴുതി അവള്‍ക്കയക്കാന്‍ തിരുമാനിച്ചു. കവറിണ്റ്റെ പുറത്ത്‌ From ണ്റ്റെ സ്ഥാനത്ത്‌ താജുദ്ദീന്‍ എന്നെഴുതിയശേഷം സൂക്ഷിച്ച്‌ നോക്കിയാല്‍ മാത്രം വായിച്ചെടുക്കത്തക്കവിധം പേര്‌ വെട്ടിയ ശേഷമാണ്‌ അവള്‍ക്ക്‌ ഞാന്‍ ആ കാര്‍ഡ്‌ കൂലിയായി അയച്ച്‌ കൊടുത്തത്‌


അയച്ചതിണ്റ്റെ പിറ്റെ ദിവസം തന്നെ എനിക്കൊരാള്‍ വളരെ മോശമായ ഒരു X,mas കാര്‍ഡ്‌ കൂലിയായി അയച്ചതു ഇന്നലെ കിട്ടിയെന്നും അയാളുടെ പേര്‌ വെളിപ്പെടുത്തുന്നില്ലെന്നും ഞാന്‍ ക്ളാസ്സില്‍ പറഞ്ഞു. എല്ലാവരോടും കരുതിയിരിക്കാനും ഞാന്‍ പറഞ്ഞു. അത്‌ കേട്ടുകൊണ്ട്‌ താജുദ്ദീന്‍ എണ്റ്റെയടുക്കല്‍ വന്നിട്ട്‌ ഇങ്ങനെ ചോദിച്ചു

" എടാ ആ കാര്‍ഡയച്ചത്‌ ഞാനാണന്ന്‌ നിനക്ക്‌ മനസ്സിലായില്ലെ ? പിന്നെ നീ എന്താ എണ്റ്റെ പേര്‌ പറയാതിരുന്നത്‌"
“എടാ വേറെ പലരും പേരു വക്കാതെ വല്ലവര്‍ക്കും കൂലിക്കാര്‍ഡ്‌ അയച്ചിട്ടുണ്ടെങ്കില്‍ അതും കൂടി നിണ്റ്റെ പേരിലാകില്ലെ ! അതാ ഞാന്‍ നിണ്റ്റെ പേര്‌ വെളിപ്പെടുത്താതിരുന്നത്‌"
അതു കേട്ടപ്പോള്‍ അവന്‍ എനിക്കങ്ങനെ ഒരു കാര്‍ഡയച്ചതിന്‌ sorry പറഞ്ഞു.
“എടാ നീ എനിക്ക്‌ അയക്കുന്നതിനു പകരം ആ ജീജക്കൊരു പണി കൊടുത്തുകൂടായിരുന്നോ "
“എണ്റ്റളിയാ വേറെ ആര്‍ക്കു വേണമെങ്കിലും ഞാനീ ക്ളാസ്സില്‍ കൂലി അയക്കും. പക്ഷെ അവള്‍ക്കയച്ചാല്‍ അവളുടെ വായിലിരിക്കുന്ന മുഴുവന്‍ കേട്ടാലെ പിന്നെ ഏഴു വെള്ളത്തില്‍ കുളിച്ചാലും പ്രയോജനമില്ല "
അവണ്റ്റെ വാക്കുകള്‍ കേട്ടപ്പോല്‍ അവന്‌ വരാനിരിക്കുന്ന ദുരന്തത്തേക്കുറിച്ചോര്‍ത്തു ഞാനൊന്ന്‌ ഞെട്ടി

പിറ്റേ ദിവസം കോളേജില്‍ ഞാനല്‍പ്പം വൈകിയാണെത്തിചേര്‍ന്നത്‌. അന്നാകട്ടെ ഭാഗ്യത്തിന്‌ ആരുടെയോ സമരവും ഉണ്ടായിരുന്നു

ആന കയറിയ കരിമ്പിന്‍ചണ്ടിപോലെ ഇരിക്കുന്ന താജുദ്ദീനെ ആശ്വസിപ്പിക്കാന്‍ പാടുപെടുന്ന കൂട്ടുകാരെ കണ്ട ഞാന്‍ ഒരു നിഷ്കളങ്കനെപ്പോലെ കാര്യം തിരക്കി.
“അളിയാ ഇവനിട്ടാരോ പാര വച്ചു. എവണ്റ്റെ പേരില്‍ ആരോ നമ്മുടെ മൈക്കിന്‌ കൂലിക്കാര്‍ഡയച്ചു. അവളുടെ പ്രഭാഷിതം കേട്ടിട്ടാണ്‌ ഇവണ്റ്റെ കമ്പോളനിലവാരം താണിരിക്കുന്നത്‌. "
ഞാന്‍ അപ്പോള്‍ എണ്റ്റെ അമ്മയുടെ വാക്കുകള്‍ കടമെടുത്തിട്ടിങ്ങനെ പറഞ്ഞു.

"അളിയാ കൊടുത്താ കൊല്ലത്തും കിട്ടും "

3 comments:

365greetings.com said...

എന്തായലും ആ കാര്‍ഡ്‌ അവനെ കാണിക്കത്തതിനാല്‍ രക്ഷപ്പെട്ടൂ


Good Blog. Keep it up
Can you please consider to put our links on your website so that your visitors will be able to send greetings without any pop ups.

Website/blog site owners
You can cut and copy our greetings to wish your visitors. The cards are customizable with name and signature appearing in animation

365greetings.com

ശ്രീ said...

ഹ ഹ... ആ സംഭവം കലക്കി, മാഷേ.

കൊടുത്താല്‍‌ കൊല്ലത്തും കിട്ടും!

:)

നവരുചിയന്‍ said...

ഇഷ്ടായി ഒത്തിരി ഇഷ്ടായി ... തെറി മഴ ഏറ്റു നനഞ്ഞ ആ അവസ്ഥ ....
ഓര്‍ത്തോര്‍ത്ത്‌ ചിരിക്കുന്നു ....

:) :)) :)))

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS