ഒരിക്കല്‍ ഒരു പേന പെന്‍സിലിനെ കളിയാക്കി
" എണ്റ്റെ കഴിവിണ്റ്റെ പകുതിപോലും നിനക്കില്ല. നിണ്റ്റെ അഗ്രഭാഗം വളരെ ദുര്‍ബലവും ഒന്നു താഴെ വീഴുമ്പോള്‍ തന്നെ ആയുസ്സറ്റ് പോകുന്നവനുമാണ് നീ. നിണ്റ്റെ എഴുത്തിനോ ഒരു ഭംഗിയുമില്ല, എണ്റ്റത്ര തെളിച്ചവുമില്ല. നിന്നേക്കാള്‍ വിലകൂടിയവനുമായ എനിക്ക് നിന്നോട് സഹതാപം തോന്നുന്നു, ഇങ്ങനെ ജീവിക്കുന്നതിലും ഭേദം മരിക്കുന്നതാണ്"
ഇതെല്ലാം കേട്ടുകൊണ്ട് നമ്മുടെ പെന്‍സില്‍ മിണ്ടാതെ , തണ്റ്റെ ദൌര്‍ബല്യങ്ങളെ പറ്റി ഓര്‍ത്ത് വിഷമിച്ചിരുന്നു
അപ്പോഴാണ് കൂട്ടുകാരനുമൊത്ത് പേനയുടെ ഉടമസ്ഥനായ പയ്യന്‍ മുറിയിലേക്ക് കയറിവന്നത്.
"അളിയാ ഇനി അങ്ങോട്ട് project Workഉം Drawings ഉം തന്നെ . അതിനാല്‍ നമ്മുടെ പെന്‍സില്‍ തന്നെ ശരണം"
എന്നിട്ട് അവന്‍ പെന്‍സിലെടുത്ത് കൂട്ടുകാരനോടായി പറഞ്ഞു.
"എനിക്ക് ഈ പെന്‍സില്‍ ഒരു ഐശ്വര്യമാ. ഇതുകൊണ്ട് വരച്ചിട്ടുള്ള എല്ലാDrawingngsനും എനിക്ക് 90ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് കിട്ടിയിട്ടുണ്ട്. "
ഇതൊക്കെ കേട്ട് ഒരു പൊട്ടനെ പോലെ പേന മിണ്ടാതിരുന്നു. ഇപ്പോള്‍ തന്നെ പുകഴ്ത്തുമെന്ന് കരുതി അവന്‍ അഹങ്കാരത്തോടെ ഞെളിഞ്ഞു നിന്നു. പയ്യന്‍ പേനയെടുത്ത് കൂട്ടുകാരനോട് പറഞ്ഞു.
"ഈ പേനയും നല്ല ഉഗ്രന്‍ പേനയാ"
പേന നടുനിവര്‍ത്തി ഞെളിഞ്ഞുകൊണ്ട്‌പെന്‍സിലിനെ പുച്ഛത്തോടെ നോക്കി
"പക്ഷേ ഇപ്പോള്‍ ഇതില്‍ പഴയതുപോലെ മഷി ഇറങ്ങുന്നില്ല. മാത്രവുമല്ല ഇതിപ്പോള്‍ പഴയ ഫാഷനാണ്.എനിക്ക് മാമന്‍ ഒരു പുതിയ ഫോറിന്‍ പേന തന്നിട്ടുണ്ട്. അതിനാല്‍ ഞാന്‍ ഇതു കളയുകയാണ്"
പേന ആ പയ്യണ്റ്റെ കയ്യിലിരുന്നു ഞെരിപിരികൊണ്ടു. ഫ്ളാറ്റിലെ ജനലുകള്‍ക്കിടയിലൂടെ അത് താഴെയുള്ള റോഡില്‍ വന്നു വീണതും ഏതോ വാഹനം അതിവേഗം അതിണ്റ്റെ കഥ കഴിച്ചതും നിമിഷനേരങ്ങള്‍ക്കുള്ളിലായിരുന്നു. പഴയ പേനയുടെ സ്ഥാനത്ത് ഫോറിന്‍പേന സ്ഥലം പിടിച്ചു. അവന്‍ കാഴ്ചയില്‍ അതി സുന്ദരനായിരുന്നു. തൊട്ടടുത്ത് പെന്‍സിലിനെ കണ്ട അവന്‍ ആഹ്ളാദത്തോടെ പറഞ്ഞു.
"ഹോ കുറെ കാലം കൂട്ടുകാരെ ആരെയും കാണാതെ ആ നശിച്ച പാക്കറ്റിനുള്ളില്‍ ഞെരിപിരി കൊള്ളുകയായിരുന്നു. എന്തായാലും ഇനിയുള്ള കാലം നമുക്ക് പായാരം പറഞ്ഞുകൊണ്ടിവിടിരിക്കാം"
അതുകേട്ട് പെന്‍സിലിണ്റ്റെ മനസ്സ് നിറഞ്ഞു. ആ നല്ല ചങ്ങാതിയുടെ സാമിപ്യം അവനില്‍ ഒരു പുതിയ ഉണര്‍വുണ്ടാക്കിയിരുന്നു.
CURRENT AFFAIRS QUESTIONS AND ANSWERS JANUARY-2019
-
1. Who becomes the first Chief Justice of Telangana?
Thottathil.B.Radhakrishnan.
2. Which country introduced its first minimum wage ($ 1.39/hr) on January...
5 years ago