മമ്മൂക്കായുടെ പുതിയ പടം കണ്ടോ ? എന്താപടം, ഇക്കായ്ക്ക് ഇത്തവണ മികച്ചനടനുള്ള ദേശീയ അവാര്‍ഡ് ഉറപ്പാ
താന്‍ ഏത് സിനിമയുടെ കാര്യമാ പറയുന്നത് ? ജമാല്‍ അല്‍പ്പം ആകാംക്ഷയോടെ ചോദിച്ചു.
എടാ ജമാലേ, "ഒരേ കടല്‍" നീ ഇതുവരെ കണ്ടില്ലെ ?"
കണ്ടു ഇസഹാക്കെ, പക്ഷെ എനിക്ക് അതത്ര മനസ്സിലായില്ല, ഇടക്കൊന്നു ഉറങ്ങിപ്പോവുകയും ചെയ്തു.
“എടാ മമ്മൂട്ടിയുടെ അഭിനയം കണ്ടാല്‍ എങ്ങനെ ഉറങ്ങാന്‍ തോന്നൂമെടാ?”
“എന്നാല്‍ കണ്ട നീ, അതിണ്റ്റെ കഥയൊന്നു പറഞ്ഞേ?” ജമാല്‍ വാശിയോടെ ചോദിച്ചു.
“മമ്മൂട്ടിയുടെ അഭിനയം കണ്ടിരുന്നപ്പോള്‍ കഥ ഞാനങ്ങ് മറന്ന് പോയി”. ഇസഹാക്ക് ഒന്നു തപ്പിതടഞ്ഞു.
രോഗം മനസ്സിലാക്കി ജമാല്‍ ചോദിച്ചു.
“ഇക്കാ പടം വിജയിക്കുമോ? എടാ മണ്ടാ ഈ വര്‍ഷത്തെ മെഗാ ഹിറ്റായിരിക്കും ആ സിനിമാ !”
“താന്‍ ലാലിണ്റ്റെ സിനിമയൊന്നും കാണാറില്ലേ?”
“ഓ ഞാന്‍ അവണ്റ്റെ സിനിമയൊന്നും കാണാറില്ലന്നേ? അവണ്റ്റെ അഭിനയം മമ്മൂട്ടിയുടെ അത്രയും പോരാ !”
“അപ്പോള്‍ തണ്റ്റെ അഭിപ്രായത്തില്‍ മമ്മൂട്ടിയാണ് മലയാളസിനിമയിലെ മികച്ച നടന്‍?”
“ഏയ് അങ്ങനെയൊന്നുമില്ല, നസീര്‍ മോശമാണോ? ഉമ്മര്‍ മോശമാണോ ?
മാമുക്കോയയുടെ തമാശകള്‍ മോശമാണോ ? ”
കടുത്ത മോഹന്‍ലാല്‍ അരാധകനായിരുന്ന ജമാലിന്, ഇസഹാക്കിനെ കുനിച്ച് നിര്‍ത്തി രണ്ടിടികൊടുക്കാനാണാദ്യം തോന്നിയത്.
പിന്നെ ഇസഹാക്കിണ്റ്റെ ഇസം കണ്ട് രസിക്കുന്നതാണ് കൂടുതല്‍ നല്ലതെന്ന് തോന്നി ജമാല്‍ എരിതീയില്‍ എണ്ണയൊഴിച്ചുകൊണ്ട് ചോദിച്ചു.
"എന്നാലും ഇസഹാക്കെ പാകിസ്താണ്റ്റെ 20-20 Cricket ഫൈനലിലെ തോല്‍വി നാണം കെട്ടതായിരുന്നു അല്ലേ ? "
ഇസഹാക്കിണ്റ്റെ മുഖം ദേഷ്യം കൊണ്ട് തുടുത്തു.
“നിന്നെപ്പോലെ അഹങ്കാരികളായ മുസ്ളീങ്ങളെ ഇങ്ങനെയൊക്കെയേ പറയൂ.”
ഇത് കേട്ടപ്പോള്‍ നിയന്ത്രണം വിട്ട് ജമാല്‍ ചോദിച്ചു.
“നിങ്ങള്‍ക്ക് നാണമില്ലേ ഇസഹാക്കെ, ഇങ്ങനെ എല്ലാത്തിലും ഇസം കാണാന്‍. പാകിസ്താനില്‍ നമ്മള്‍ മാത്രമാണ് കൂടുതല്‍, എന്നിട്ടും എല്ലാം വെട്ടിച്ചാവുകയല്ലെ ? ”
"നിങ്ങളുടെ വീട് ജപ്തിചെയ്യാന്‍ പോയപ്പോള്‍, സഹായിക്കാന്‍ വന്നതാരാ, ഒരു നാരായണന്‍ മാഷ്, നിങ്ങളുടെ മകളുടെ നിക്കാഹിന് സ്ത്രീധനം നല്‍കാനില്ലാതെ വന്ന് നിക്കാഹ് മുടങ്ങുമെന്നു വന്നപ്പോള്‍ ജോര്‍ജ് സാറല്ലെ സഹായിച്ചത്. തണ്റ്റെ അയലത്തുള്ള സന്തോഷിനെ ഗള്‍ഫിലേക്കയക്കാന്‍ എല്ലാ സഹായങ്ങളും ചെയ്തത് നമ്മളുടെ മൂസാക്കയല്ലെ ,ഇനിയെങ്കിലും ശേഷിക്കുന്ന കാലം മനുഷ്യനായി ജീവിച്ചു കാണിക്ക് എണ്റ്റെ ഇസഹാക്കെ ? "
തലയില്‍ നിന്ന് ഒരു ഇസക്കിളി പറന്നു പോയതു പോലെ ഇസഹാക്കിനു തോന്നി.
തണ്റ്റെ കൂട്ടരില്‍ പലരെയും തനിക്ക് തിരുത്താനുണ്ടെന്ന് തീരുമാനിച്ച് അയാള്‍ നടന്നകന്നു.
സന്ദേശം:- എല്ലാ മതങ്ങളിലും, ഇസം പ്രകടിപ്പിക്കുന്ന ന്യൂനപക്ഷങ്ങളുണ്ട്.അവര്‍ക്കുവേണ്ടി മാത്രം എഴുതിയ ഒന്നാണിത്.