കോളേജില്‍ പഠിക്കുന്ന കാലത്ത് ലൈബ്രറിയായിരുന്നു കാമുകികാമുകന്‍മാരുടെ സുരക്ഷാകേന്ദ്രം. പലരും പ്രേമാഭ്യര്‍ത്ഥന നടത്തിയിരുന്നത് ഇവിടെ വച്ചായിരുന്നു. ബുക്ക് ഷെല്‍ഫുകള്‍ക്കിടയിലൂടെ കണ്ണുകള്‍ ഇടയുന്നത് നമ്മളുടെ സ്ഥിരം പ്രേമചിത്രങ്ങളിലെ ഒരു കാഴ്ച്ചയാണല്ലോ !. നമ്മുടെ കഥാനായകന്‍ , തല്‍ക്കാലം അവനെ രാഹുല്‍ എന്ന് വിളിക്കാം, കാഴ്ചയില്‍ സുമുഖനായിരുന്നെങ്കിലും കക്ഷിക്ക് പ്രേമത്തിലൊന്നും താല്‍പര്യമില്ലായിരുന്നു. എങ്കിലും പെണ്ണുങ്ങളുമായി ആള്‍ വളരെ ഫ്രീയായി സംസാരിക്കുന്ന പ്രകൃതക്കാരനായിരുന്നു കക്ഷി.
അന്ന് ഞങ്ങളുടെ ക്ളാസ്സില്‍ ഒരു സുന്ദരിക്കുട്ടിയുണ്ടായിരുന്നു, അതി സുന്ദരിയൊന്നുമില്ലെങ്കിലും അവളുടെ കണ്ണുകള്‍ വളരെ തിളക്കമുള്ളതായിരുന്നു. രാഹുലിണ്റ്റെ ഭാഷയില്‍ പറഞ്ഞാല്‍ മാന്‍പേടയുടെ കണ്ണുകള്‍. പക്ഷെ കുറച്ച് പേരെങ്കിലും തന്നെ ശ്രദ്ധിക്കുന്നതിണ്റ്റെ ഒരു ചെറിയ അഹങ്കാരം ഈ മാന്‍പേടയ്ക്കുണ്ടായിരുന്നു. അങ്ങനെയിരിക്കെ ലൈബ്രറിയില്‍ വച്ചാണ് ഈ സംഭവവും നടക്കുന്നത്.
നമ്മളുടെ രാഹുല്‍ ഞങ്ങള്‍ കുറെ കൂട്ടുകാരെയും വിളിച്ച് തണ്റ്റെ ജീവിതത്തില്‍ ഒരു വലിയ സംഭവം നടക്കാന്‍ പോകുകയാണെന്ന് പറഞ്ഞുകൊണ്ട് ലൈബ്രറിയിലേക്ക് ചെല്ലുന്നു. അവിടെ ഒരു ഒഴിഞ്ഞ മൂലക്കിരുന്ന് ഏതൊ പുസ്തകം തപ്പുകയാണ് മാന്‍പേട. രാഹുല്‍ ഞങ്ങളോട് തൊട്ടടുത്തുള്ള കസേരകളില്‍ ഇരിക്കാന്‍ പറഞ്ഞിട്ട് , പത്രം വായിക്കുന്നതായി അഭിനയിച്ച്കൊണ്ട് അവിടെ നടക്കുന്ന കാര്യങ്ങള്‍ ശ്രദ്ധയൊടെ രഹസ്യമായി വീക്ഷിക്കാന്‍ പറഞ്ഞു.
രാഹുല്‍ ഒരു കര്‍ച്ചീഫെടുത്ത് കൊണ്ട് നെറ്റിയിലെ വിയര്‍പ്പൊക്കെ തുടച്ച് കൊണ്ട് അവളുടെ അടുത്തെത്തി.
"വീണേ എനിക്ക് ഒരു പ്രധാനകാര്യം വീണയോട് സംസാരിക്കാനുണ്ടായിരുന്നു. വളരെ നാളുകളായി മനസ്സിലിരുന്ന് വിങ്ങുകയാണ്, ഇന്നെന്തായാലും എനിക്കത് പറഞ്ഞേ തീരൂ!"
ഇവനെന്ത് പരിപാടിയാണ് കാട്ടുന്നതെന്നറിയാതെ പത്രങ്ങളില്‍ മുഖം ഒളിപ്പിച്ച് വച്ച് കൊണ്ട് ഞങ്ങള്‍ പരസ്പരം നോക്കി !
ചിരിയോടെ രാഹുലിനെ എതിരേറ്റ വീണയുടെ മുഖത്ത് കാര്‍മേഖങ്ങള്‍ പെട്ടെന്ന് ഇരുണ്ട് കയറുകയായിരുന്നു.
സ്വല്‍പ്പം ഇടറിയ ശബ്ദത്തോടെ , ഞങ്ങള്‍പ്രതീക്ഷിച്ച മറുപടി മാന്‍പേടയില്‍ നിന്നും വന്നൂ.
"രാഹുല്‍ പറഞ്ഞോളൂ"
“ഞാനിതുവരെ ഒരു പെണ്‍കുട്ടിയോടും ഇങ്ങനെയൊന്നും സംസാരിച്ചിട്ടില്ല. അതുകൊണ്ട് എങ്ങനെ ഇത് തുടങ്ങണമെന്നും എനിക്കറിയില്ല.”
രാഹുല്‍ ഇങ്ങനെ പറഞ്ഞിട്ട്, തൂവാല പോക്കറ്റില്‍നിന്നുമെടുത്ത് വീണ്ടും മുഖമൊന്നു തുടച്ചു. വീണയുടെയും ഞങ്ങളുടെയും മുഖത്ത് ടെന്‍ഷന്‍ ഇരട്ടിച്ചു.
"രാഹുല്‍ എന്തായലും പറഞ്ഞോളൂന്നെ"
"തനിക്ക് ഞാന്‍ പറയുന്നത് ഇഷ്ടപ്പെട്ടില്ലെങ്കില്‍ വെറുതെ ഇത് മറ്റാരോടും പറഞ്ഞ് എന്നെ നാണം കെടുത്തരുത്. ഇങ്ങനെ ഒരു കാര്യം ചോദിച്ചിട്ടില്ലെന്ന് തന്നെ കരുതിയേക്കണം. കോളേജില്‍ പ്രശ്നങ്ങളൊന്നും ഉണ്ടാക്കരുത്. "
ഞങ്ങളും വീണയും ക്ഷമയുടെ നെല്ലിപ്പലക കാണുകയായിരുന്നു.
അപ്പോള്‍ ഇടിമിന്നല്‍ പോലെ വന്നു രാഹുലിണ്റ്റെ ക്ളൈമാക്സ്.
"എനിക്കൊരു അന്‍പത് രൂപ കടം തരണം, തരില്ലെന്ന് പറഞ്ഞെന്നെ നാറ്റിക്കരുത് "
കൂട്ടച്ചിരിയുടെ ശബ്ദത്തില്‍ വീണയുടെ ചിരിയും ഞങ്ങള്‍ക്ക് കേള്‍ക്കാമായിരുന്നു.
CURRENT AFFAIRS QUESTIONS AND ANSWERS JANUARY-2019
-
1. Who becomes the first Chief Justice of Telangana?
Thottathil.B.Radhakrishnan.
2. Which country introduced its first minimum wage ($ 1.39/hr) on January...
5 years ago
9 comments:
ഇതിന്റെ മറ്റൊരു വേര്‍ഷന്‍ ഞങ്ങളും പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട്. എന്റെ ഒരു സുഹൃത്തായ മത്തന് ഞങ്ങളുടെ ക്ലാസ്സിലെ ഒരു കുട്ടിയ്ക്ക് ഒരു കത്ത് എഴുതി കൊടുക്കുകയായിരുന്നു (ആ കത്തിലെ വാചകങ്ങള്‍ പറഞ്ഞു കൊടുത്തത് ഞാനും കൂടി ചേര്‍ന്നായിരുന്നു) അതിലെ അവസാന വാചകവും ഇതു പോലെയായിരുന്നു. പക്ഷേ ഇത്ര പെട്ടെന്നായിരുന്നില്ല, രണ്ടു പേജ് നിറച്ചും എഴുതിയതിനു ശേഷമായിരുന്നൂന്ന് മാത്രം.
:)
ഇതു കുറെ മിമിക്രിയില്‍ കേട്ടിട്ടുണ്ട്. പലരും പരീക്ഷിച്ചതഅയും അറിവുണ്ട്.
കേട്ടറിവ് ധാരാളം
പഴയത്.....
എങ്കിലും നല്ല വിവരണം.....
Baakkiyullathukoodi poannotte..
Namukkonnichu chirikkaam,
venamenkil Veenayum koodi chirichoatte
പലപ്പോഴായി വിചാരിക്കുന്നു ഒരു കാര്യം ചോദിക്കണമെന്ന്.
താന്‍ എന്തു കരുതുമെന്ന് അറിയാത്തതു കൊണ്ട് ചോദിച്ചില്ല.
അല്ലെങ്കില്‍ ഇനിയും എന്തിനാ ചോദിക്കാതിരിക്കുന്നത്.
ഒന്നു ചോദിച്ചോട്ടേ, ഡ്രാക്കുള ബറോട്ട തിന്നുമോ?
- മുന്‍പ് എസ്‌എംഎസ് വഴി പ്രചരിച്ചത് :)
ശ്ശൊ... വെറുതെ ആശിപ്പിച്ചു. :-)
പിന്നെ, കോളജില്‍ വച്ചെല്ലെങ്കിലും ഈ കാര്യം ഒരു ചലച്ചിത്രത്തില്‍ കണ്ടിരുന്നു.
‘നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക’ എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ സംയുക്താ വര്‍മ്മയോട് ഒരു വയല്‍ കരയില്‍ വച്ച്, ഇതുപോലൊരു അന്തരീക്ഷം സൃഷ്ടിച്ച്, ചോദിക്കുന്ന ഒരു രംഗം ഓര്‍മ്മവന്നു. പുള്ളിക്ക് 50 അല്ല, 1000 രൂപയായിരുന്ന് വേണ്ടത് :-)
ഇത് ഇമെയില്‍ തമാശയായും കണ്ടിട്ടുണ്ട്..തുടക്കം ഏതാണ്ട് ഇതുപോലെയൊക്കെത്തന്നെ..അവസാനം “ ചുമ്മാ മെയിലും വായിച്ചിരിക്കാതെ വല്ല ജോലിയും ചെയ്യൂ” എന്നായിരുന്നു..
കോളേജ് തമാശകൾ അല്ലെയ് കുഴപ്പ്മില്ല
കുറചു ആവർത്തന വിരസതയാവാം...
Post a Comment