Thursday 10 April 2008

Windows XP യിലെ അനാവശ്യഫയലുകള്‍ നീക്കം ചെയ്യാന്‍(How to remove unwanted files in XP)

വിന്‍ഡോസ്‌ എക്സ്‌. പി യില്‍ prefetch എന്ന ഒരു സംവിധാനം ഉണ്ട്‌. നമ്മള്‍ അടുത്തസമയത്ത്‌ ഉപയോഗിച്ച എല്ലാ പ്രോഗ്രാമുകളുടെയും Shortcut കള്‍ prefetch എന്ന Folder ലാണ്‌ വന്നു ചേരുന്നത്‌. ഈ Folder വളരെ പഴയ പ്രോഗ്രാമുകള്‍കൊണ്ട്‌ നിറഞ്ഞിരിക്കും അതിനാല്‍ തന്നെ Windows install ചെയ്തിരിക്കുന്ന C-Drive ല്‍ കുറെയധികം സ്പേസ്‌ ഇത്തരം ഫയലുകള്‍ കൊണ്ട്‌ നിറഞ്ഞ prefetch ഉള്‍ക്കൊണ്ടിരിക്കും അതിനാല്‍ prefetch ലുള്ള contents ഇടക്കിടെ നീക്കം ചെയ്യുന്നത്‌ സിസ്റ്റത്തിണ്റ്റെ performance മെച്ചപ്പെടാന്‍ സഹായിക്കും അതിനായി
Start----> Run-----> prefetch എന്നു Type ചെയ്യുക.

എന്നിട്ട്‌ Control+A പ്രസ്സ്‌ ചെയ്ത്‌ എല്ലാ ഐറ്റംസും select ചെയ്യുക. എന്നിട്ട്‌ അവ delete ചെയ്ത്‌ C-Driveണ്റ്റെ സ്പേസ്‌ കൂട്ടുക. അതു വഴി സിസ്റ്റത്തിണ്റ്റെ performance മെച്ചപ്പെടുത്തൂ.

6 comments:

ശ്രീ said...

അറിയില്ലായിരുന്നു, നന്ദി.
:)

അഭിലാഷങ്ങള്‍ said...

ഉപകാരപ്രദമായ ഈ പോസ്റ്റ് കൊടുത്തതിന് നന്ദി.

പിന്നെ, വളരെ കുറവ് മെമ്മറിയും, ഹാര്‍ഡിസ്ക്ക് സ്പേസും ഉള്ള PC കളില്‍ Prefetch ഡിസേബിള്‍ ചെയ്യുന്നതാണ് എന്തുകൊണ്ടും ഉത്തമം. അത് റജിസ്ട്രി എഡിറ്റ് ചെയ്യുന്നതിലൂടെ സാധ്യമാവും.

START --> RUN --> REGEDIT --> ENTER

റജിസ്ട്രി എഡിറ്റര്‍ ഡയലോഗ് ബോക്സില്‍

HKEY_LOCAL_MACHINE\SYSTEM\
CurrentControlSet\Control\
Session Manager\Memory Management\PrefetchParameters

വലതുവശത്തായികാണുന്ന EnablePrefetcher എന്ന key യില്‍ "Value" “0” കൊടുത്താല്‍ നമുക്ക് ഇത് ഡിസേബിള്‍ ചെയ്യാവുന്നതാണ്. മറ്റ് values ഓപ്‌ഷന്‍സ്:

3 = Prefetch everything
2 = Boot Prefetch
1 = Application Launch Prefetch
0 = Disable

എന്നിവയാണ്.

അപ്പു ആദ്യാക്ഷരി said...

nandi

മിന്നാമിനുങ്ങുകള്‍ //സജി.!! said...

നന്ദി ദാ ചെയ്തു കഴിഞ്ഞൂ.. എന്നാ ഒരു ത്യാങ്കൂ കൂടെ..

Santhosh said...

ബൂട്ട് പെര്‍ഫോമന്‍സ്/ആപ്ലിക്കേയ്ഷന്‍ ലോഡ് പെര്‍ഫോമന്‍സ് നന്നാക്കാനാണു് പ്രീ-ഫെച്ചിംഗ് ഉപയോഗിക്കുന്നതു്. അതു് “അടുത്തുപയോഗിച്ച പ്രോഗ്രാമുകളുടെ ഷോര്‍ട്കട്ടുകള്‍” ശേഖരിക്കുകയല്ല ചെയ്യുന്നതു്. ആപ്ലിക്കേഷനോ ഓയെസോ ലോഡു ചെയ്യുമ്പോള്‍ പേയ്ജ് ഫോള്‍ട്ടുകള്‍ ഉണ്ടാവുകയാണെങ്കില്‍ അതു് ട്രേയ്സ് ചെയ്തു് പേയ്ജ് ഫോള്‍ട്ടുകള്‍ ഒഴിവാക്കാനായി ഡിസ്കില്‍ നിന്നും “നേരത്തേ ഫെച്ച്” ചെയ്തുവയ്ക്കുകയാണു് പ്രീ-ഫെച്ചിംഗ്. ഇതു മൂലം ഡിസ്ക് സ്ഥലം പോയേക്കാമെങ്കിലും മൊത്തം പെര്‍ഫോമന്‍സ് കൂടുകയേയുള്ളൂ.

ശ്രീനാഥ്‌ | അഹം said...

അത്‌ മാത്രമല്ല.. അനാവശ്യമായ എല്ലാ ഫയലുകളും.. അതായത്‌ റ്റെമ്പററി ഫയല്‍സ്‌... ടൈപെഡ്‌ ഇന്‍ ലെറ്റേഴ്സ്‌... അങ്ങിനെ എല്ലാം നീക്കം ചെയ്യുന്നത്‌ സിസ്റ്റത്തിന്റെ മൊത്തം പ്രവര്‍ത്തനത്തിനെ സഹായിക്കും...


CCCleaner is a ver good application to clean the entire unwanted stuffs from the PC. Its freeware too.

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS