Friday, 2 November 2007

ചില ഹര്‍ത്താല്‍ കവിതകള്‍.

"ഹര്‍ത്താല്‍ തന്നെ ജീവിതം

ഹര്‍ത്താല്‍ തന്നെ അമൃതം

ഹര്‍ത്താല്‍ പൂര്‍ണമായാല്‍

മൃതിയേക്കാള്‍ ഭയാനകം "



"കണ്ടു കണ്ടങ്ങിരിക്കും ദിനങ്ങളെ

ഹര്‍ത്താലാക്കി മാറ്റുന്നതും ചിലര്‍

രണ്ടുമൂന്നാലുഹര്‍ത്താലു കൊണ്ടിവര്‍

മണ്ടരാക്കുന്നുനമ്മളെയെപ്പോഴും"



"ഭാരതമെന്ന പേര്‍ കേട്ടാല്‍ അഭിമാനപൂരിതമാകണമന്തരംഗം
കേരളമെന്നു കേട്ടാലോ തിളയ്ക്കണം ഹര്‍ത്താല്‍ ഞരമ്പുകളില്‍"




"നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍

ഹര്‍ത്താല്‍ വാരിധി നടുവില്‍ ഞാന്‍

ഹര്‍ത്താലില്‍ നിന്നും കരകേറ്റീടണേ

തിരുകൊച്ചി വാഴും കോടതിയെ."

5 comments:

വേണു venu said...

ഹഹാ..
:)

വാണി said...

ഹഹഹഹ..കലക്കി!

Anonymous said...

ഹര്‍ത്താല്‍ പാരഡി എന്ന ശീര്‍ഷകം മതിയായിരുന്നു എന്നു തോന്നി.നല്ല ഐഡിയാസ്,കൊള്ളാം.

Sherlock said...

ഹ ഹ ...രസകരം

Sethunath UN said...

:)

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS