Wednesday 5 December 2007

അമേരിക്കയില്‍ പ്രതിശീര്‍ഷകടം 3000 ഡോളര്‍

അമേരിക്കയുടെ ദേശീയ കടബാധ്യത വിസ്ഫോടനാത്മകമാനം കൈവരിക്കുന്നതായി ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. ദിനം പ്രതി 140 കോടി ഡോളര്‍ എന്ന നിരക്കിലാണ്‌ കടബാധ്യത കൂടുന്നത്‌. മിനിറ്റില്‍ ഏതാണ്ട്‌10 ലക്ഷം ഡോളര്‍ എന്ന കണക്കിലാണ്‌ കുതിപ്പ്‌. കുട്ടികളും സ്ത്രീകളും അടക്കം ആളോഹരി കടബാധ്യത 30,000ഡോളറാണ്‌.

അതിവേഗം വര്‍ദ്ധിക്കുന്ന ഭീമമായ കടബാധ്യത രാജ്യത്തെ സമ്പദ്‌വ്യവസ്ഥയില്‍ പൊട്ടിത്തെറി ഉണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. വായപകളുടെ പലിശ അടയ്ക്കാന്‍ നിവൃത്തിയില്ലാത്ത അവസ്ഥയിലാണ്‌ സര്‍ക്കാര്‍. 9,13,000കോടി ഡോളറാണ്‌ പലിശയിനത്തില്‍ അടക്കാനുള്ളത്‌

2001ല്‍ പ്രസിഡണ്റ്റ്‌ ജോര്‍ജ്‌ ബുഷ്‌ അധികാരമേറ്റപ്പോള്‍ 5,70,000കോടി ഡോളര്‍ ആയിരുന്ന ബജറ്റ്‌ കമ്മി അദ്ദേഹം 2009ല്‍ സ്ഥാനാമൊഴിയുന്നതിന്‌ മുന്‍പ്‌ 10ലക്ഷം കോടി ഡോളറായി വര്‍ധിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു.


ഇതൊക്കെയാണെങ്കിലും അന്യരാജ്യങ്ങളുടെ ആഭ്യന്തരപ്രശ്നങ്ങളില്‍ ഇടപെടാനും, യുദ്ധവെറി പിടിച്ച്‌ കൊണ്ട്‌ അന്യരാജ്യങ്ങള്‍ക്കെതിരെ പടയൊരുക്കം നടത്താനും ലോകപോലീസ്‌ ചിലവഴിക്കുന്ന തുകയ്ക്ക്‌ കൈയ്യും കണക്കുമില്ല. "എണ്റ്റെ മകന്‍ മരിച്ചാലും കുഴപ്പമില്ല മരുമകളുടെ കണ്ണീര്‌ കാണണം" എന്നു വാശിപിടിക്കുന്ന അമ്മായിയമ്മയുടെ റോളാണല്ലോ അമേരിക്ക എക്കാലവും ഭംഗിയായി ചെയ്തുവരുന്നത്‌.

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS